ആഗോള താപനത്തിന്‍റെ പൊള്ളുന്ന ചൂട് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഒരു ഭൗമദിനം കൂടി. കൊടും ചൂടില്‍ മഞ്ഞുരുകി ഭൂമി മുങ്ങാന്‍ ഇനി എത്ര കാലം കൂടിയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ ഭൌമ ദിനവും. നാല്പതാം ഭൗമദിനമാണ് ഇന്നത്തേത്. 141 രാജ്യങ്ങള്‍ ഒപ്പിട്ട 1997ലെ ക്യോട്ടോ ഉച്ചകോടിയോടെയാണ് ഭൗമദിനം സംഘടിതമായി ആചരിച്ചു തുടങ്ങിയത്.
വ്യവസായവല്‍കൃത രാജ്യങ്ങള്‍ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളും ഓസോണ്‍ പാളിക്ക് നേരിടുന്ന ഭീഷണിയും ആഗോളതാപനത്തിന് വഴിവച്ചിട്ടുണ്ട്. ഇപ്പോള്‍, വികസ്വര രാജ്യങ്ങളും വ്യവസായവല്‍ക്കരണ പാതയില്‍ കുതിച്ചുമുന്നേറുന്നതോടെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ അനിയന്ത്രിതമാം വിധം ഉയരുകയാണ്.
മണ്ണിന്‍റെ സ്വാഭാവികമായ ഘടനയില്‍ മാറ്റവും മലിനീകരണവുമാണ് മൂന്നാം ലോകരാജ്യങ്ങളിലെ കാര്‍ഷിക ഉത്പാദനക്ഷമത കുറയുന്നതിനുള്ള പ്രധാനകാരണമെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റൂട്ടിലെ പഠനങ്ങള്‍ തെളിയിക്കുന്നു.
അവരുടെ പഠനങ്ങളനുസരിച്ച് രണ്ടാം ലോക മഹായുദ്ധനന്തരം ഏകദേശം 120 കോടി ഹെക്ടര്‍ കൃഷിഭൂമി ഉപയോഗരഹിതമായി കണക്കാക്കുന്നു. മേല്‍മണ്ണിന്‍റെ കനത്ത നഷ്ടം മൂലം ഉത്പാദനം കുറയുകയും ലാറ്ററീകരണം എന്ന ഭൗതിക-രാസ പ്രക്രിയയ്ക്ക് വഴി തെളിയിക്കുകയും ചെയ്യുന്നു.
കേരളവും ലാറ്ററീകരണത്തിന് ഇരയായ സംസ്ഥാനമാണെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. ഇത് രൂക്ഷമായ തോതില്‍ കാണുന്നത് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലാണ്. വനനശീകരണം വ്യാപകമായ വയനാട്ടിലും ലാറ്ററീകരണമുണ്ട്.

No comments:
Post a Comment