Tuesday, March 23, 2010

എച്ചിക്കാനത്തെ അളക്കാറായില്ല

പുതിയ മലയാള കഥാസാഹിത്യത്തെ പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ ആദ്യം വരുന്ന പേരുകളിലൊന്നാണ് സന്തോഷ് എച്ചിക്കാനം എന്ന എഴുത്തുകാരന്റേത്. ഉത്തരാധുനിക കഥാ പരിസരത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള കഥകളാണ് ഈ എഴുത്തുകാരന്റേത്. സിനിമ, ടെലിവിഷന്‍ സീരില്‍, സാഹിത്യം തുടങ്ങി ഒരുപിടി മേഖലകളില്‍ പയറ്റുന്ന സന്തോഷ് എച്ചിക്കാനവുമായി വെബ്‌ദുനിയയുടെ അരുണ്‍ തുളസീദാസ് തടത്തിയ നീണ്ട അഭിമുഖത്തിന്റെ ഒന്നാം ഭാഗം ഇതാ -

അരുണ്‍ തുളസീദാസ് - സന്തോഷ് എച്ചിക്കാനത്തെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ വായനക്കാരായ മലയാളികള്‍ക്ക് ഓര്‍മ്മവരുന്ന ഒരു പേരാണ് “കൊമാല” എന്നത്. പെഡ്രോ പരാമ സാഹിത്യലോകത്ത് സൃഷ്ടിച്ച പുതുമയുടെ മണവും അനുഭവപരിസരവുമാണ് കൊമാലയും മലയാളിക്ക് നല്‍‌കിയത് ഇത് ശരിക്കും മലയാളിയുടെ ഭാവുകത്വത്തിനേറ്റ ഒരു ആഘാതവും കൂടിയായിരുന്നു. അതെ പറ്റി?

സന്തോഷ് എച്ചിക്കാനം - പെഡ്രോ പരാമ സൃഷ്ടിച്ച അനുഭവ പരിസരത്തില്‍ നിന്നല്ല കൊമാല ഉണ്ടാവുന്നത്. ഞാന്‍ പ്രാഥമികമായും കാര്‍ഷിക ജീവിത പരിസരത്തില്‍ നിന്നുള്ള ആളാണ്. ഞാന്‍ ജീവിതം പഠിച്ചിട്ടുള്ളത് അവിടെനിന്നാണ് കാലത്ത് പോയി വെള്ളരിവള്ളികള്‍ നനയ്ക്കുകയും പൂക്കള്‍ വച്ചുപിടിപ്പിക്കുകയും മറ്റുതരത്തിലുള്ള കൃഷി നടത്തുകയും കാളകള്‍ക്ക് പേരിടുകയും അവയുടെ കൂടെ നടക്കുകയും അവയ്ക്ക് പുല്ലിട്ട് കൊടുക്കുകയും ഒക്കെ ചെയ്യുന്ന ഒരു അനുഭവ പരിസരമായിരുന്നു എന്റെ കുട്ടിക്കാലം.

എത്ര കാലം നാഗരികജീവിതം നയിച്ചാലും മനസില്‍ ഞാനിപ്പോഴും ഒരു കര്‍ഷകന്റെ മകന്‍ തന്നെയാണ്. അത്തരത്തിലുള്ളൊരു മാനസിക അവസ്ഥയില്‍, ഗ്ലോബലൈസേഷന്റെ ഭാഗമായിട്ട് കാര്‍ഷിക മേഖലയ്ക്കുണ്ടാവുന്ന വലിയ വലിയ ആഘാതങ്ങള്‍, മറ്റേതൊരു നാഗരികനെയും സ്പര്‍ശിക്കുന്നതില്‍ കൂടുതലായിട്ട് എന്നെ സ്പര്‍ശിക്കും. അത്തരത്തിലുള്ള ഒരു പ്രമേയം മനസില്‍ സൂക്ഷിച്ചാണ് ഞാന്‍ കൊമാല എന്ന കഥ എഴുതുന്നത്.

http://malayalam.webdunia.com/newsworld/news/currentaffairs/0901/18/1090118044_1.htm


http://malayalam.webdunia.com/newsworld/news/currentaffairs/0901/26/1090126057_1.htm

http://malayalam.webdunia.com/newsworld/news/currentaffairs/0901/31/1090131065_1.htm

കനു സന്യാല്‍ ആത്മഹത്യ ചെയ്തു

ഇന്ത്യയിലെ നക്സല്‍ പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാക്കളിലൊരാളായ കനു സന്യാല്‍ ആത്മഹത്യ ചെയ്തു. ബംഗാളില്‍ സിലിഗുരിയിലെ വീട്ടിലാണ് കനു സന്യാലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 78 വയസായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കനു സന്യാലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അവിവാഹിതനായ കനു സന്യാല്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണെന്ന് വടക്കന്‍ ബംഗാള്‍ ഐ ജി കെ എല്‍ താം‌ത പറഞ്ഞു. 1969 മേയ് 25ന് വടക്കന്‍ ബംഗാളിലെ നക്സല്‍ ബാരി എന്ന ഗ്രാമത്തില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തെ മുന്നില്‍ നിന്ന് നയിച്ചിരുന്നത് കനു സന്യാലായിരുന്നു. എന്നാല്‍ പരാജയമായിരുന്നു ഈ കലാപത്തിന്‍റെ വിധി.

Naxal movement founder Kanu Sanyal commits suicide | കനു സന്യാല്‍ ആത്മഹത്യ ചെയ്തു

Monday, March 22, 2010

നാവ് ചതിച്ചു; ലാലിന് രാജ്യസഭാ സ്ഥാനം പോയി!

ലെഫ്റ്റ്‌നന്റ് കേണല്‍ പദവിക്ക് പിന്നാലെ രാജ്യസഭാ സ്ഥാനവും മോഹന്‍ലാലിനെ കാത്തിരുന്നതാണെന്നും എന്നാല്‍ ‘തിലകന്‍’ വിവാദത്തില്‍ നാവ് ചതിച്ചതിനാല്‍ തലനാരിഴയ്ക്ക് ലാലിന് രാജ്യസഭാ സ്ഥാനം നഷ്ടമായെന്നും അണിയറക്കഥകള്‍! രാജ്യസഭയിലേക്ക് കഴിഞ്ഞ ദിവസം നോമിനേറ്റ് ചെയ്യപ്പെട്ട കലാകാരന്മാരുടെ ലിസ്റ്റില്‍ മോഹന്‍‌ലാലിന്റെ പേരും ഉണ്ടായിരുന്നുവെത്രെ. എന്നാല്‍ സാംസ്കാരിക നേതാവായ സുകുമാര്‍ അഴീക്കോടിനെ ‘അയാള്‍’ എന്നും മറ്റും വിളിച്ച് പരിഹസിച്ച ലാലിനെ ഉള്‍‌പ്പെടുത്തിയാല്‍ വിമര്‍ശനമുണ്ടാകും എന്നതിനാല്‍ അവസാന നിമിഷം ലാലിന്റെ പേര് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന കഥ!


രാജ്യസഭയില്‍ കയറിപ്പറ്റാന്‍ ലാലും സൌഹൃദവൃന്ദവും ഏറെ നാളുകളായി ഡല്‍‌ഹി കേന്ദ്രീകരിച്ച് ചരടുവലികള്‍ നടത്തിവരികയായിരുന്നു എന്ന് മുമ്പ് പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എം നായര്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള, വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, തുടങ്ങി കേന്ദ്രസര്‍ക്കാരില്‍ വന്‍ സ്വാധീനമുള്ള മലയാളി ലോബിയും കേരളത്തില്‍നിന്നുള്ള ചില പ്രമുഖ നേതാക്കളുമാണ്‌ മോഹന്‍ലാലിന്‌ രാജ്യസഭാംഗത്വം ലഭിക്കുന്നതിനു വേണ്ടി ശ്രമിച്ചിരുന്നത്. പ്രതിരോധമന്ത്രി എ‌കെ ആന്റണിക്കും ലാലിനെ താല്‍‌പര്യം ഉണ്ടായിരുന്നു.
Mohanlal thrown away from Rajyasabha nomination list! നാവ് ചതിച്ചു; ലാലിന് രാജ്യസഭാ സ്ഥാനം പോയി!

Sunday, March 21, 2010

ഇന്ന് അശോകന്‍, പണ്ടൊരു നരുന്തും

നാരങ്ങാവെള്ളം വാങ്ങിക്കൊട്


തിരുവനന്തപുരം ബാലരാമപുരത്ത് ‘പെരുവഴിയമ്പലത്തി’ന്റെ ഷൂട്ടിംഗ് നടക്കുന്നു. ഞാനന്ന് തീരെ മെലിഞ്ഞിട്ടാണ്. ചെറിയ ചില ‘ഹരാസ്മെന്റു’ണ്ടായിരുന്നു പല ഭാഗത്തുനിന്നും. യൂണിറ്റിലൊരാള്‍ എന്നോട് നാരങ്ങാവെള്ളം വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞു. ചാഞ്ഞുകിടക്കുന്ന കൊമ്പിലല്ലേ എല്ലാവരും കയറൂ. എനിക്കത് വിഷമമായി. പത്മരാജന്‍ സാര്‍ ഈ സംഭവം എങ്ങനെയോ അറിഞ്ഞു. അദ്ദേഹം അപ്പോള്‍ തന്നെ അയാളെ വിളിച്ചുമാറ്റി നിറുത്തി വഴക്ക് പറഞ്ഞു - നടന്‍ അശോകന്‍

സിസ്റ്റര്‍ക്ക് നിഷിദ്ധമായ പാദം

കുരിശില്‍ കിടന്ന് വേദന തിന്നുന്ന യേശുവിന്റെ രൂപം കാണുമ്പോള്‍ ‘ഒരു കൊച്ചു സ്വപ്നത്തിന്‍ ചുറകുമായ് അവിടുത്തെ അരികില്‍ ഞാനിപ്പോള്‍ വന്നെങ്കില്‍’ എന്ന വരികളാണ് മനസിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ ഇതിന്റെ രണ്ടാം പാദം ഒരു കന്യാസ്ത്രീക്ക് പാടാന്‍ പറ്റിയതല്ലെന്നത് വേറെ കാര്യം - സിസ്റ്റര്‍ ജെസ്മി

പട്ടിണിയില്‍ നിന്നൊരു സൂര്യോദയം

പട്ടിണി കിടന്നെഴുന്നേറ്റ് കൂലിപ്പണിക്ക് പോവുന്ന അച്ഛനേയും അമ്മയേയുമാണ് ഞാന്‍ കണ്ടിരുന്നത്. വരുമാനം ‘മൈനസ്’ ആകുന്ന ചില സന്ദര്‍ഭങ്ങളില്‍ മരച്ചീനിയാവും ആഹാരം. കാന്താരിമുളക് ഉപ്പുചേര്‍ത്തരച്ച ചമ്മന്തി മരച്ചീനിക്ക് കൂട്ടാവുമ്പോള്‍ ഞങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം ഇങ്ങനെയൊക്കെത്തന്നെയാവും എന്നായിരുന്നു അന്ന് കരുതിയിരുന്നത്. ഭക്ഷണം കഴിക്കാനില്ലാതെ പാടത്ത് പണിക്ക് പോയ അമ്മ പണിയെടുക്കാനാവാതെ തളര്‍ന്നുവീഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട് - പി.കെ. ബിജു, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്

ഭരതന്റെ ഉദയാ സ്റ്റൈല്‍ കലാസംവിധാനം

ചിലപ്പോഴൊക്കെ ഭരതനില്‍ ഉദയാസ്വാധീനം തലപൊക്കാറുണ്ടായിരുന്നു. വൈശാലിയിലെ സ്വപ്നനൌകയുടെ ‘അരയന്നക്കിളിച്ചുണ്ടന്‍ തോണി’ ഒരുദാഹരണം. പവിത്രനും ജോര്‍ജ്ജ് കിത്തുവും ഞാനും ഒരുപാട് കളിയാക്കുമായിരുന്നു ഭരതനെ ഇതിന്റെ പേരില്‍. ആരോപണം നിഷേധിക്കില്ല ഭരതന്‍. പിന്നിലേക്ക് നീണ്ടുകിടക്കുന്ന മുടി കൈകൊണ്ടൊന്ന് മാടിയൊതുക്കും. തലവെട്ടിച്ച് ഒരു ചെറുചിരിയോടെ ഒരു വിസിലിംഗ്! അതിലടങ്ങും മറുപടി - ജോണ്‍ പോള്‍, തിരക്കഥാകൃത്ത്
http://malayalam.webdunia.com/newsworld/news/currentaffairs/0901/25/1090125027_1.htm

Saturday, March 20, 2010

അറുപതാം രംഗം

നാടകവേദിയുടെ ചൈതന്യം ശിരസിലേറ്റിയ ഒരു നാടകകാരനുണ്ട് കാലടിക്കടുത്തു ശ്രീമൂലനഗരത്ത്. മുഖവുരയുടെ ആവശ്യമില്ല. കാവി മുണ്ടും കാവി ജുബ്ബയും ധരിച്ച് സാംസ്കാരിക ലോകത്തു സ്വന്തം ഡ്രസ് കോഡ് നിശ്ചയിച്ച എഴുത്തുകാരന്‍. സന്ധ്യകളേ യാത്ര മുതല്‍ അധികാരി വരെയുള്ള നാടകങ്ങള്‍ എഴുതിയ ശ്രീമൂലനഗരം മോഹന് ഷഷ്ടിപൂര്‍ത്തിയുടെ നിറവ്.


മുപ്പത്തിമൂന്നു നാടകങ്ങള്‍... അഞ്ചു തിരക്കഥകള്‍... പന്ത്രണ്ട് നാടക ട്രൂപ്പുകളിലായി ആയിരത്തഞ്ഞൂറിലേറെ അരങ്ങില്‍, അഭിനയിച്ച വേഷങ്ങള്‍ നിരവധി..എം. ടി. വാസുദേവന്‍ നായരുടെ ഒരു ചെറുപുഞ്ചിരി, തീര്‍ത്ഥാടനം തുടങ്ങിയ മികച്ച ഒരു പിടി ചിത്രങ്ങളുടെ പിന്നണിയില്‍...മോഹന്‍റെ കലാജീവിതത്തിനു രംഗപടങ്ങള്‍ ഏറെ.


കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം


















http://www.keralaonlive.com/news.asp?ct=44

പാടി, പയറ്റി മലയാളത്തിലേക്ക്‌

എന്‍ജിനീയറിങ് ഡിസ്റ്റിങ്ഷനോടെ പാസ്സായി. മള്‍ട്ടി നാഷണല്‍ കമ്പനികളുടെ 'പ്ലേസ്‌മെന്റ് ടെസ്റ്റു'കള്‍ എഴുതുമ്പോള്‍ ചൈത്ര രണ്ടാമതൊന്ന് ചിന്തിച്ചു. 'ദൈവമേ, ഇതുതന്നെയാണോ എനിക്കു വേണ്ടത്?'. 'അല്ല' എന്നു പറഞ്ഞ മനസ്സിനെ അനുഗമിച്ച ചൈത്രയ്ക്ക് തിരഞ്ഞെടുത്ത വഴിയെക്കുറിച്ച് പിന്നീട് ദുഃഖിക്കേണ്ടിവന്നില്ല. കന്നട ചലച്ചിത്ര ലോകത്ത് വിജയങ്ങള്‍ കൊയ്ത് ഒറിയ, മറാത്തി, തെലുങ്ക് തുടങ്ങി ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും കഴിവു തെളിയിച്ച്, മലയാളത്തിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു യുവഗായിക എച്ച്.ജി. ചൈത്ര.

ഇരട്ട സഹോദരന്‍ ചൈതന്യയോടൊപ്പം നാനൂറിലേറെ വേദികളില്‍ 'ബാംഗ്ലൂര്‍ റ്റ്വിന്‍സ്' എന്ന പേരില്‍ ഭജനുകള്‍ അവതരിപ്പിച്ചിട്ടുമുണ്ട് ചൈത്ര. തൃശ്ശൂരിലെ രവി റെക്കോഡിങ് സ്റ്റുഡിയോയില്‍, പേരിട്ടിട്ടില്ലാത്ത മലയാള ചിത്രത്തിനായി പാടാനെത്തിയതായിരുന്നു അവര്‍.

Mathrubhumi Eves - success,articles,പാടി, പയറ്റി മലയാളത്തിലേക്ക്‌