ചുള്ളന്‍ ആണ്‍കുട്ടികളുടെ മനസ്സില്‍ ആരാധനയുടെ നാമ്പ് പൊടിക്കാന്‍ ഇതൊക്കെ ധാരാളമാണെന്നും മേക്കപ്പിട്ട് സൌന്ദര്യത്തിന്റെ വാള്‍ത്തല മിന്നിക്കുന്ന സുന്ദരിമാര്‍ക്ക് നന്നായിട്ടറിയുകയും ചെയ്യും.എന്നാല്‍, അടുത്തിടെ ഒരു ഡിയോഡറന്റ് കമ്പനി നടത്തിയ സര്‍വേ പുറത്ത് കൊണ്ടുവന്ന കാര്യങ്ങള്‍ സുന്ദരിമാര്‍ക്ക് ഞെട്ടല്‍ നല്‍കുമെന്നത് സത്യം. സര്‍വേ പ്രകാരം, ശരാശരി 512 രാസപദാര്‍ത്ഥങ്ങളാണ് സുന്ദരിമാര്‍ ദിനവും മേക്കപ്പിന്റെ രൂപത്തില്‍ മുഖത്തും ശരീരത്തും പൂശുന്നത്! ബിയൊന്‍സന്‍ എന്ന കമ്പനിയാണ് സര്‍വേ നടത്തിയത്Wednesday, March 17, 2010
മേക്കപ്പില്‍ ഇത്രയും രാസപദാര്‍ത്ഥങ്ങളോ?
ലിപ്സ്റ്റിക് തേച്ച്, മുഖത്ത് പൂശേണ്ടതൊക്കെ പൂശി അല്‍പ്പം പെര്‍ഫ്യൂമിന്റെ സുഗന്ധവും കടംകൊണ്ട് ചമഞ്ഞിറങ്ങുന്ന സുന്ദരിമാര്‍ക്ക് ഒരുക്കം ആത്മവിശ്വാസം നല്‍കുമെന്നത് സത്യം. മാത്രമല്ല, നല്ല
ചുള്ളന്‍ ആണ്‍കുട്ടികളുടെ മനസ്സില്‍ ആരാധനയുടെ നാമ്പ് പൊടിക്കാന്‍ ഇതൊക്കെ ധാരാളമാണെന്നും മേക്കപ്പിട്ട് സൌന്ദര്യത്തിന്റെ വാള്‍ത്തല മിന്നിക്കുന്ന സുന്ദരിമാര്‍ക്ക് നന്നായിട്ടറിയുകയും ചെയ്യും.എന്നാല്‍, അടുത്തിടെ ഒരു ഡിയോഡറന്റ് കമ്പനി നടത്തിയ സര്‍വേ പുറത്ത് കൊണ്ടുവന്ന കാര്യങ്ങള്‍ സുന്ദരിമാര്‍ക്ക് ഞെട്ടല്‍ നല്‍കുമെന്നത് സത്യം. സര്‍വേ പ്രകാരം, ശരാശരി 512 രാസപദാര്‍ത്ഥങ്ങളാണ് സുന്ദരിമാര്‍ ദിനവും മേക്കപ്പിന്റെ രൂപത്തില്‍ മുഖത്തും ശരീരത്തും പൂശുന്നത്! ബിയൊന്‍സന്‍ എന്ന കമ്പനിയാണ് സര്‍വേ നടത്തിയത്
ചുള്ളന്‍ ആണ്‍കുട്ടികളുടെ മനസ്സില്‍ ആരാധനയുടെ നാമ്പ് പൊടിക്കാന്‍ ഇതൊക്കെ ധാരാളമാണെന്നും മേക്കപ്പിട്ട് സൌന്ദര്യത്തിന്റെ വാള്‍ത്തല മിന്നിക്കുന്ന സുന്ദരിമാര്‍ക്ക് നന്നായിട്ടറിയുകയും ചെയ്യും.എന്നാല്‍, അടുത്തിടെ ഒരു ഡിയോഡറന്റ് കമ്പനി നടത്തിയ സര്‍വേ പുറത്ത് കൊണ്ടുവന്ന കാര്യങ്ങള്‍ സുന്ദരിമാര്‍ക്ക് ഞെട്ടല്‍ നല്‍കുമെന്നത് സത്യം. സര്‍വേ പ്രകാരം, ശരാശരി 512 രാസപദാര്‍ത്ഥങ്ങളാണ് സുന്ദരിമാര്‍ ദിനവും മേക്കപ്പിന്റെ രൂപത്തില്‍ മുഖത്തും ശരീരത്തും പൂശുന്നത്! ബിയൊന്‍സന്‍ എന്ന കമ്പനിയാണ് സര്‍വേ നടത്തിയത്കുട്ടികളേ, ഇതിലേ... ഇതിലേ...എസ്. രമേശന്‍ നായര്‍
പതിനെട്ടു പുരാണങ്ങള്‍ എഴുതിയ വേദവ്യാസന്‍ ഒരേയൊരു കാര്യമാണത്രേ അവയിലൂടെ എടുത്തു പറഞ്ഞത്. ആ കാര്യത്തിന് രണ്ടു ചില്ലകള്‍ ഉണ്ട്. ഇനി ഉദ്ധരിക്കുന്ന ശ്ലോകം നിങ്ങള്‍ക്ക് അത് വിശദമാക്കിത്തരും.'അഷ്ടാദശപുരാണത്താല്‍ വ്യാസന്‍ ചൊല്‍വതു രണ്ടുതാന്‍പരോപകാരമേ പുണ്യംപാപമേ പരപീഡനം!'ഇവിടെ പാപപുണ്യങ്ങളെക്കുറിച്ചാണ് പരാമര്‍ശം. എന്താണ് പാപം? അന്യരെ ദ്രോഹിക്കുന്നതുതന്നെയാണ് പാപം. പുണ്യമോ?അന്യര്‍ക്ക് ഉപകാരം ചെയ്യുന്നത് പുണ്യം!ഇത്രയേയുള്ളൂ കാര്യം. ഇന്നും കൃത്യമായി നിര്‍വചിക്കപ്പെടാത്തതും തികച്ചും ആപേക്ഷികവുമായ ഈ പാപപുണ്യസങ്കല്‍പങ്ങളാണ് ചില മതവിശ്വാസങ്ങളെ പടുത്തുയര്‍ത്തുന്നതും നിലനിര്‍ത്തുന്നതും.കാട്ടാളന്‍ ക്രൗഞ്ചപക്ഷികളില്‍ ഒന്നിനെ എയ്തുവീഴ്ത്തി. അതൊരു കൊലപാതകമായിരുന്നു. ആ നിലയ്ക്ക് അതൊരു പാപമാണ്. അത് തടയേണ്ടത് സംസ്കാരമുള്ള ഒരു ജനതയുടെ കടമയാണ്. അതുകൊണ്ടാണ് ആ ദൃശ്യത്തിന് സാക്ഷിയായ മഹര്‍ഷി 'മാ,നിഷാദ!' എന്നു തടസ്സം ചൊല്ലിയത്. ആ മുഹൂര്‍ത്തമാണ് ആദികാവ്യമായ രാമായണമായത്.ജനിക്കുമ്പോള്‍ത്തന്നെ ആരും പാപികളായി ജനിക്കുന്നില്ല. ജനിച്ചുവീഴുന്ന മുഹൂര്‍ത്തം മുതല്‍ ആരും പാപം ചെയ്തു തുടങ്ങുന്നുമില്ല. സ്വയമേവ വല്ലതുമൊന്ന് ചെയ്യണമെങ്കില്‍ അതിന് തിരിച്ചറിവിന്റേതായ ഒരു പ്രായം എത്തണം. ഒരു കിളിയ്ക്ക് ആകാശത്ത് പറക്കണമങ്കില്‍ അതിന്റെ ചിറകുകള്‍ സജ്ജമാവുന്നതുവരെ കാത്തിരിക്കണം.ഒരു ദൃശ്യമാധ്യമത്തിലൂടെ നമ്മള്‍ പലപ്പോഴും ആവര്‍ത്തിച്ചുകാണുന്ന ഒരു പ്രാര്‍ത്ഥനാരംഗമുണ്ട്. ആറോ ഏഴോ വയസ്സുവരുന്ന കുറേ കുട്ടികള്‍! അവര്‍ വരിവരിയായിനിന്ന് കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി ഉറക്കെ പ്രാര്‍ത്ഥിക്കുകയാണ്.'പാപികളായ ഞങ്ങളോട് പൊറുക്കേണമേ.......'ഈ പ്രാര്‍ത്ഥന പലതവണ ആവര്‍ത്തിച്ചുകേള്‍ക്കെ, എനിക്ക് അസാരം ദുഃഖം തോന്നി. നിഷ്ക്കളങ്കരായ കുട്ടികള്‍. ചന്ദ്രന്‍ ഉദിച്ചുനില്‍ക്കുന്നതുപോലെ പ്രകാശിക്കുന്ന മുഖങ്ങള്‍. കാഴ്ചയ്ക്ക് നല്ല തറവാടുകളില്‍പ്പിറന്നവര്‍. ഈ ഏഴെട്ടുവയസ്സിനുള്ളില്‍ എന്തുമഹാപാപമാണ് അവര്‍ ചെയ്തു കളഞ്ഞത്? ഈ ഒരു ബോധം അവരില്‍ ഈ പ്രായം മുതല്‍ അടിച്ചേല്‍പ്പിക്കുന്നത് ന്യായമാണോ? അത് അവരുടെ ആത്മവിശ്വാസത്തെ പ്രതികൂലമായിട്ടല്ലേ ബാധിക്കൂ. വളര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് തലയുയര്‍ത്തി 'ഹൃദയംകൊണ്ട് ഞാന്‍ ശുദ്ധനാണ്!' എന്നുറക്കെപ്പറയാനുള്ള ഇച്ഛാശക്തി ഉണ്ടാവുമോ?ഈയൊരു ദൃശ്യം വാസ്തവത്തില്‍ ഭാരതീയമായ ദര്‍ശനദീപ്തിക്കു കടകവിരുദ്ധമായിട്ടാണ് എനിക്ക് തോന്നിയത്. ഏഴുവയസ്സിലെ അവര്‍ അത്രകണ്ടു പാപികളാണെങ്കില്‍ അവരുടെ പാപത്തിന്റെ അവസ്ഥ? ഇവിടെയാണ് സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗങ്ങളുടെ പ്രസക്തി. അദ്ദേഹം നിറഞ്ഞ സദസ്സിനെ നോക്കി സംബോധന ചെയ്യുന്നു- "അമൃതാനന്ദത്തിന്റെ അരുമക്കിടങ്ങാളേ, നിങ്ങളെ പാപികളെന്നും വിളിക്കാന്‍ ഹിന്ദുക്കള്‍ തയ്യാറല്ല. സര്‍വേശ്വരന്റെ സന്താനങ്ങളാണ് നിങ്ങള്‍.അമൃതാനന്ദത്തിന്റെ അവകാശികള്‍. പവിത്രരും പൂര്‍ണരുമായവര്‍. ഊഴിയില്‍ വാഴുന്ന ദേവന്മാരാണ് നിങ്ങള്‍. നിങ്ങള്‍ പാപികളോ? ....
http://www.janmabhumidaily.com/detailed-story?newsID=47589
http://www.janmabhumidaily.com/detailed-story?newsID=47589
സത്യത്തിന് സാക്ഷിയായ കരിക്കകം ചാമുണ്ഡി ക്ഷേത്രം
തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ദേവീ സങ്കല്‍പ്പമാണ് ഇവിടെ. ചാമുണ്ഡി ദേവിയുടെ മൂന്ന് ഭാവത്തിലുള്ള ആരാധനയാണ് ഇവിടെയുള്ളത്.ഏകദേശം 600
വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ദേവി ഭക്തര്‍ക്ക് അഭീഷ്ടവരദായിനി ആയി പരിലസിച്ചുപോരുന്നു. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവില്‍ സ്ഥാനത്താണ് ദേവി കുടികൊള്ളുന്നത്. മുന്‍കാലങ്ങളില്‍ വെള്ളിമുഖത്തോടു കൂടിയ കലമാന്‍ കൊമ്പില്‍ മൂലസ്ഥാനത്ത് പീഠത്തിലുള്ള പ്രതിഷ്ഠയായിരുന്നു. പിന്നീട് വിഗ്രഹ പ്രതിഷ്ഠ വേണം എന്ന് കണ്ടതിനെത്തുടര്‍ന്ന് ദേവിയെ പഞ്ചലോഹ വിഗ്രഹത്തില്‍ ഷഢാധാരവിധിപ്രകാരം പ്രതിഷ്ഠിച്ചിരിക്കുന്നു.
വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ദേവി ഭക്തര്‍ക്ക് അഭീഷ്ടവരദായിനി ആയി പരിലസിച്ചുപോരുന്നു. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവില്‍ സ്ഥാനത്താണ് ദേവി കുടികൊള്ളുന്നത്. മുന്‍കാലങ്ങളില്‍ വെള്ളിമുഖത്തോടു കൂടിയ കലമാന്‍ കൊമ്പില്‍ മൂലസ്ഥാനത്ത് പീഠത്തിലുള്ള പ്രതിഷ്ഠയായിരുന്നു. പിന്നീട് വിഗ്രഹ പ്രതിഷ്ഠ വേണം എന്ന് കണ്ടതിനെത്തുടര്‍ന്ന് ദേവിയെ പഞ്ചലോഹ വിഗ്രഹത്തില്‍ ഷഢാധാരവിധിപ്രകാരം പ്രതിഷ്ഠിച്ചിരിക്കുന്നു. Tuesday, March 16, 2010
അരവിന്ദേട്ടന്‍ ആരായിരുന്നു?
ഒരു രാത്രി മദ്രാസില്‍ വച്ചാണ് ഞാന്‍ അരവിന്ദേട്ടനെ ആദ്യമായി കാണുന്നത്. ജെമിനി സ്‌റ്റുഡിയോ തിയറ്ററിന് മുന്നില്‍കൂടി നടന്നു വരികയായിരുന്നു. ഡാര്‍ക്ക് ഷര്‍ട്ട്. നല്ല കറുത്ത താടി. തിളങ്ങുന്ന
കണുകള്‍. ആ മനുഷ്യന്‍ പിന്നീട് എനിക്കെന്തെല്ലാമായി മാറി. 35 വര്‍ഷം പിന്നിടുന്ന എന്‍റെ സിനിമാ ജീവിതത്തില്‍ പകുതി കാലയളവിലധികവും ഞാന്‍ അരവിന്ദേട്ടനോടൊപ്പമാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്‍റെ ആദ്യത്തേതും അവസാനത്തേതും ഒഴികെ എല്ലാ ചിത്രങ്ങളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചത് ഞാനായിരുന്നു.
അരവിന്ദേട്ടന്‍റെ തമ്പിനാണ് എനിക്ക് ആദ്യമായി മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. അരവിന്ദേട്ടന്‍റെ ഛായാഗ്രാഹകന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലാണ് പിറവി ആദ്യം ശ്രദ്ധയാകര്‍ഷിച്ചത്. ഒന്നും ഞാന്‍ മ റന്നിട്ടില്ല. പരസ്‌പരം കുടുംബാംഗങ്ങളെപ്പോലെ സഹോദരന്‍മാരായിട്ടാണ് ഞങ്ങള്‍ ജീവിച്ചത്. എന്നിട്ടും അവസാന നാളുകളില്‍ ഞങ്ങള്‍ അകന്നു പോയി. ഇന്നും വേദനാ പൂര്‍ണമായ ഓര്‍മ്മയാണത്.
കണുകള്‍. ആ മനുഷ്യന്‍ പിന്നീട് എനിക്കെന്തെല്ലാമായി മാറി. 35 വര്‍ഷം പിന്നിടുന്ന എന്‍റെ സിനിമാ ജീവിതത്തില്‍ പകുതി കാലയളവിലധികവും ഞാന്‍ അരവിന്ദേട്ടനോടൊപ്പമാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്‍റെ ആദ്യത്തേതും അവസാനത്തേതും ഒഴികെ എല്ലാ ചിത്രങ്ങളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചത് ഞാനായിരുന്നു.അരവിന്ദേട്ടന്‍റെ തമ്പിനാണ് എനിക്ക് ആദ്യമായി മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. അരവിന്ദേട്ടന്‍റെ ഛായാഗ്രാഹകന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലാണ് പിറവി ആദ്യം ശ്രദ്ധയാകര്‍ഷിച്ചത്. ഒന്നും ഞാന്‍ മ റന്നിട്ടില്ല. പരസ്‌പരം കുടുംബാംഗങ്ങളെപ്പോലെ സഹോദരന്‍മാരായിട്ടാണ് ഞങ്ങള്‍ ജീവിച്ചത്. എന്നിട്ടും അവസാന നാളുകളില്‍ ഞങ്ങള്‍ അകന്നു പോയി. ഇന്നും വേദനാ പൂര്‍ണമായ ഓര്‍മ്മയാണത്.
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ മരിച്ചു

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ മരിച്ചു. ചൈനാക്കാരനായ ഹി പിംഗ്പിംഗ് ആണ് തന്‍റെ 21 മത്തെ വയസ്സില്‍ മരണത്തിന് കീഴടങ്ങിയത്. രണ്ടടി അഞ്ച് ഇഞ്ചായിരുന്നു (75 സെന്‍റീമീറ്റര്‍) ഗിന്നസ് ബുക്ക് റെക്കോഡിനുടമായിയിരുന്ന പിംപിംഗിന്റെ ഉയരം.വളര്‍ച്ച മുരടിപ്പിക്കുന്ന പ്രിമോര്‍ഡിയല്‍ ഡ്വാര്‍ഫിസം എന്ന രോഗമായിരുന്നു പിംഗ്പിംഗിന്. റോമില്‍ ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഹൃദയസംബന്ധമായ തകരാറുകളെ തുടര്‍ന്ന് പിംഗ് ശനിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് ഗിന്നസ് ബുക്ക് അധികൃതര്‍ അറിയിച്ചു.
World's smallest man dead at 21 ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ മരിച്ചു
World's smallest man dead at 21 ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ മരിച്ചു
Sunday, March 14, 2010
കണ്ണാടിക്കൂട്ടിലിരുന്ന് വരദരാജനെ കല്ലെറിയരുതേ
സ്വഭാവദൂഷ്യം ആരോപിച്ച്, പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്നും സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം ഡബ്ല്യൂ ആര്‍ വരദരാജനെ നീക്കം ചെയ്യാന്‍ പാര്‍ട്ടി കൈക്കൊണ്ട തീരുമാനം അദ്ദേഹത്തിന്റെ വിലപ്പെട്ട ജീവന്‍ അപഹരിക്കുന്നതില്‍ കൊണ്ടെത്തിച്ചത് രാഷ്‌ട്രീയ അതിര്‍വരമ്പുകള്‍ക്കപ്പുറം രോഷവും പ്രതിഷേധവും ക്ഷണിച്ചുവരുത്തിയിരിക്കുകയാണല്ലോ. അനുചിതമായ എസ് എം എസ് സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പ്രമീള എന്നൊരു സ്‌ത്രീക്ക് അയച്ചതാണ് ഈ കടുത്ത നടപടിക്ക് കാരണമെന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക ഭാഷ്യം. നാലു പതിറ്റാണ്ടിലേറെക്കാലം തുടര്‍ച്ചയായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും പൊരുതുകയും ത്യാഗം സഹിക്കുകയും ചെയ്‌ത വരദരാജനെ പാര്‍ട്ടിയില്‍ നിന്നും ജീവിതത്തില്‍ നിന്നും പടിയടച്ച് പിണ്‌ഡം വെക്കാന്‍ കാരണമായ കുറ്റം ഏതെങ്കിലും സ്‌ത്രീക്ക് എസ് എം എസ് സന്ദേശം അയച്ച സ്വഭാവദൂഷ്യമാണെന്നവാദം സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കില്ല. ഇത് ഒരു നിമിത്തം മാത്രമാകാനാണിട.
വരദരാജന്‍ ലക്ഷണമൊത്ത കമ്മ്യൂണിസ്റ്റ് നേതാവായിരുന്നോ എന്നതില്‍ രണ്ടഭിപ്രായമുണ്ടാകാം. മധ്യവര്‍ഗവിഭാഗത്തില്‍ നിന്ന് ആദ്യം ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലേക്കും പില്‌ക്കാലത്ത് പാര്‍ട്ടിയിലേക്കും കടന്നുവന്ന നേതാവാണ് വരദരാജന്‍. വരദരാജന്റെ ഭാര്യ സരസ്വതിയും പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നെങ്കിലും അവരുടെ കുടുംബജീവിതം അസ്വാരസ്യങ്ങള്‍ നിറഞ്ഞതായിരുന്നു. ആദ്യവിവാഹം വേര്‍പെടുത്തിയായിരുന്നു സരസ്വതി വരദരാജനെ ഭര്‍ത്താവാക്കിയത്. വീണ്ടും വിവാഹമോചനത്തിന്റെ വക്കോളമെത്തിയ ശിഥിലമായ ഈ ബന്ധത്തിനിടയിലാണ് പ്രമീള എന്നൊരു സ്‌ത്രീ കടന്നുവരുന്നത്. അവരുടെ പശ്ചാത്തലവും സുതാര്യമോ സംശുദ്ധമോ അല്ല. വിവാഹവാഗ്‌ദാനം നല്‌കി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ഒരു ഡി എം കെ എം എല്‍ എ ക്കെതിരെ അവര്‍ നല്‌കിയ കേസ് കോടതിയുടെ പരിഗണനയിലാണ്. പ്രമീളയുടെ മൊഴിയില്‍ വിശ്വാസയോഗ്യമായി കാണാനാകാത്ത പശ്ചാത്തലമുണ്ടെന്നത് നിസ്‌തര്‍ക്കമാണ്. ഈ വസ്‌തുതകള്‍ വരദരാജന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനയച്ച കത്തില്‍ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ?എന്റെ വിവാഹജീവിതത്തില്‍ ഏറെക്കാലമായി പ്രശ്‌നങ്ങളുണ്ടെന്നു പാര്‍ട്ടി നേതൃത്വത്തിനു അറിയാവുന്ന വസ്‌തുതയാണ്.? താനും ഭാര്യയും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്‌മ വരദരാജന്‍ തന്നെ മറയില്ലാതെ തുറന്നുപറയുമ്പോള്‍ പാര്‍ട്ടിയെ കബളിപ്പിക്കാന്‍ അദ്ദേഹത്തിനു തരിമ്പും ഉദ്ദേശമില്ലായിരുന്നുവെന്നു വേണം കരുതാന്‍. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണത്തിന്മേലുള്ള അന്വേഷണം വെറും പ്രഹസനമായിരുന്നുവെന്ന് പ്രകാശ് കാരാട്ടിനെ ബോധ്യപ്പെടുത്താന്‍ സമചിത്തതയോടും തികഞ്ഞ ആത്മവിശ്വാസത്തോടെയും ശ്രമിച്ച വരദരാജന്റെ മനസ്സ് അതില്‍ നിന്ന് വ്യതിചലിച്ച് പൊടുന്നനെ ആത്മഹത്യാമുനമ്പിലെത്തിയത് എങ്ങിനെയെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യയാണ്. കണ്ടെത്താവുന്ന ഒറ്റ ഉത്തരമേയുള്ളൂ - സി പി ഐ എം തമിഴ്‌നാട് ഘടകത്തില്‍ വരദരാജന്റെ സാന്നിധ്യം ഇഷ്‌ടപ്പെടാത്ത ചിലരുടെ കൈക്കോടാലിയായി പാര്‍ട്ടി കേന്ദ്രനേതൃത്വവും മാറിയപ്പോഴുണ്ടായ കടുത്ത നിരാശ.
പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണപ്രഹസനത്തിന്റെ തെളിവുകളാണ് കാരാട്ടിനുള്ള കത്തില്‍ നിറഞ്ഞുതുളുമ്പുന്നത്. മിതവും സുതാര്യവും പക്വവുമായ ഭാഷയിലാണ് വരദരാജന്‍ ഇതിനു പിന്നിലെ കള്ളക്കളിയെ മറനീക്കിയിരിക്കുന്നതും. തന്റെ പേരിലുള്ള ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ ഒരിക്കല്‍പോലും ഒന്നിച്ച് മുഖത്തോട് മുഖം ഇരുന്ന് തെളിവുകള്‍ പരിശോധിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് വരദരാജന്‍ കത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു. ചിലരുമായി ടെലിഫോണിലൂടെ നടത്തിയ തെളിവെടുപ്പല്ലാതെ ഒറ്റയാളെപ്പോലും കമ്മിഷന്‍ നേരില്‍ കണ്ടോ എഴുതിവാങ്ങിയോ തെളിവെടുത്തിട്ടില്ലെന്ന് വരദരാജന്‍ അവകാശപ്പെടുന്നുണ്ട്. അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് പോലും പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വാക്കാലല്ലാതെ രേഖാമൂലമല്ലവെച്ചതെന്ന ഞെട്ടിക്കുന്ന വിവരവും കത്തിലുണ്ട്. എന്നാല്‍ കാരാട്ടിന്റെ യുക്തിബോധം ഇതൊന്നും ഗൗരവമായി കണ്ടില്ല. കാരാട്ടിന്റെ നിസ്സംഗസമീപനമാണ് വയോവൃദ്ധനായ ഈ കമ്മ്യൂണിസ്റ്റ് നേതാവിന്റെ ജീവന്‍ അപഹരിച്ചതെന്നുവേണം കരുതാന്‍.

http://www.janashakthionline.com/coverstorydetails.php?id=5
കാന്‍സറിനും ഹൃദ്രോഗത്തിനും വെളിച്ചെണ്ണ

വെളിച്ചെണ്ണ കാണുമ്പഴേ 'കൊളസ്‌ട്രോള്‍, കൊളസ്‌ട്രോള്‍' എന്നു പറയുന്നതാണ് നമ്മള്‍ മലയാളികളുടെ ഇപ്പോഴത്തെ പതിവ്. പലകാര്യങ്ങളിലും വില്ലനാണെങ്കിലും ജീവിതശൈലീ രോഗങ്ങളോട് പൊരുതാന്‍ വെളിച്ചെണ്ണയ്ക്ക് കഴിവുണ്ടെന്നാണ് പുതിയ വാര്‍ത്ത.ഉത്തര്‍പ്രദേശിലെ ലഖ്‌നൊവില്‍ ഞായറാഴ്ചയാരംഭിച്ച സമ്പോസിയത്തിലാണ് വെളിച്ചെണ്ണയുടെ ഈ ഗുണഗണങ്ങള്‍ വെളിപ്പെടുത്തപ്പെട്ടത്
Subscribe to:
Posts (Atom)