PRO
PROയൂറോപ്യന്‍ വിപണിയില്‍ ഔണ്‍സിന് 1250 ഡോളര്‍വരെ വില ഉയര്‍ന്നിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി ഭീഷണിയിലായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിരവധി നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിവയ്ക്കാന്‍ തുടങ്ങിയതാണ് സ്വര്‍ണ വില ഉയര്‍ത്തിയത്.
ഇതിനിടെ ന്യൂയോര്‍ക്കിലെ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ ശേഖരം 68.5 ടണ്ണായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളിള്‍ ആറു ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. സ്വര്‍ണവിലയിലെ കുതിപ്പ് അക്ഷയതൃതീയ ദിനത്തെ എങ്ങനെ ബാധിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്. 2009 വര്‍ഷത്തിലെ അക്ഷയതൃതീയ ദിനത്തില്‍ ഏകദേശം 45 ടണ്‍ സ്വര്‍ണമാണു വില്‍പ്പന നടത്തിയത്
No comments:
Post a Comment