Saturday, May 15, 2010

ഷെര്‍ലക്‌ ഹോംസ്‌ ഗിന്നസ്‌ബുക്കില്‍

കുറ്റാന്വേഷണകഥകള്‍ ഇഷ്‌ടമില്ലാത്തവരായി ആരാണുള്ളത്‌? .കുട്ടിക്കാലത്ത്‌ വായിച്ച്‌ ആവേശം കൊള്ളുകയും അനുകരിക്കാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്‌തിട്ടുള്ള ബുദ്‌ധിമാന്‍മാരായ നിരവധി കുറ്റാന്വേഷകരില്‍ എന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത്‌ ഷെര്‍ലക്‌ ഹോംസ്‌ ആണെന്ന കാര്യത്തില്‍ സംശയം ഉണ്ടാവില്ല.ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സിന്റെ കണക്കനുസരിച്ച്‌ സിനിമകളില്‍ ഏറ്റവുമധികം ചിത്രീകരിക്കപ്പെട്ട നോവല്‍കഥാപാത്രം ഷെര്‍ലക്‌ ഹോംസാണ്‌.217 സിനിമകളിലാണ്‌ ഷെര്‍ലക്‌ ഹോംസ്‌ തന്റെ കുറ്റാന്വേഷണപാടവം തെളിയിച്ചത്‌. ഷെര്‍ലക്‌ ഹോംസിന്‌ തൊട്ടുപിറകില്‍ ഗിന്നസില്‍ സ്ഥാനം പിടിച്ചിരിക്കുന്ന കഥാപാത്രം സിന്‍ഡ്രല്ലയാണ്‌. ഒന്നുമില്ലായ്‌മയില്‍ നിന്നും രാജകുമാരിയായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സിന്‍ഡ്രല്ലയുടെ കഥ 98 സിനിമകളിലാണ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌.സിന്‍ഡ്രല്ല കാര്‍ട്ടൂണ്‍ രൂപത്തിലും നാടകമായും ഓപ്പറയായും രംഗത്തെത്തിയിട്ടുണ്ട്‌. ഒപ്പം കാലം മാറുന്നതിനനുസരിച്ച്‌ കോലം മാറിയ മോഡേണ്‍ സിന്‍ഡ്രല്ലയായും അതു പോരാതെ 1977ല്‍ പോര്‍ണോഗ്രഫിക്‌സിന്‍ഡ്രല്ലയും പ്രത്യക്ഷപ്പെട്ടു.സിന്‍ഡ്രല്ലക്ക്‌ ശേഷം പട്ടികയില്‍ ഇടം നേടിയത്‌ റോബിന്‍ഹുഡ്‌ ആണ്‌. ഇപ്പോള്‍ റിലീസായിരിക്കുന്ന റസല്‍ക്രോവിന്റെ റോബിന്‍ഹുഡ്‌ അടക്കം 53 സിനിമകളിലായി കഴിഞ്ഞ102 വര്‍ഷങ്ങളായി റോബിന്‍ഹുഡ്‌ വെള്ളിത്തിരയിലുണ്ട്‌.
http://www.scoopeye.com/showNews.php?news_id=4640

No comments: