കവിത എന്നു കേള്‍ക്കുന്നത് മാണിസാറിന് പണ്ടേ അലര്‍ജിയാണ്. അതിപ്പോ ചങ്ങമ്പുഴയുടേതായാലും വൈലോപ്പിള്ളിയുടേതായാലും ഒഎന്‍വിയുടേതായാലും മാണിസാറിന് ഉറക്കം വരും. ഇക്കുറി മാണിസാറിനെ ചൊടിപ്പിക്കാനായിരിക്കും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കാന്‍ കൂട്ടുപിടിച്ചത് കവിതകളായിരുന്നു. ബജറ്റ് കഴിഞ്ഞ് പുറത്തിറങ്ങിയ മാണിസാര്‍ അനിഷ്ടം തുറന്നുപറയുകയും ചെയ്തു. ഐസക്കിന്‍റെ കവിത ചൊല്ലല്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നായിരുന്നു മാണിസാറിന്‍റെ അഭിപ്രായം. ബജറ്റിലൂടെ തട്ടിപ്പ് കാണിച്ചിട്ട് കവിത ചൊല്ലിയിട്ട് കാര്യമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തുറന്നടിച്ചു. “വൈലോപ്പള്ളിയുടെയും ശ്രീധരമേനോന്‍റെയും കവിതകള്‍ ചൊല്ലിയിട്ടു കാര്യമില്ല” എന്നാണ് മാണിസാര്‍ പറയുന്നത്. എന്താ മാണിസാറിന്‍റെ സാഹിത്യബോധം അല്ലേ? സുഭാഷ് ചന്ദ്ര ബോസ് മൂന്നുപേരാണെന്ന് പറയുന്നതു പോലെ!
Issac's muse and thumps down of Mani sir ഐസക്കിന്‍റെ കവിതയും മാണിസാറിന്‍റെ എതിര്‍പ്പും
No comments:
Post a Comment