Tuesday, April 20, 2010

ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം!


ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ഫലപ്രദമായി തടയുന്നതിന് കര്‍ശന നടപടികള്‍ എടുക്കാന്‍ കേന്ദ്രം തയ്യാറാകുന്നു. ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവരെ ഇനി കാത്തിരിക്കുക ജീവപര്യന്തവും 10 ലക്ഷം രൂപ പിഴയുമാണ്. കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദാണ് ഈ വിവരം വെളിപ്പെടുത്തിയത്. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഭക്‌ഷ്യവസ്തുക്കളുടെ സുരക്ഷയും മാനദണ്ഡങ്ങളും എന്ന നിയമം 2006-ല്‍ തന്നെ പാര്‍ലമെന്റില്‍ പാസായതാണ്. ഈ നിയമമാണ് മായം കലര്‍ത്തുന്നവര്‍ക്ക്‌ ജീവപര്യന്തം തടവുശിക്ഷ നല്‍കാവുന്ന രീതിയില്‍ നിയമം പുന:സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. സുരക്ഷിതവും മായം കലരാത്തതുമായ ഭക്‌ഷ്യവസ്‌തുക്കള്‍ ഉറപ്പാക്കുകയാണ്‌ പുതിയ നിയമം ലക്‌ഷ്യമിടുന്നത്. ഈ നിയമം അടുത്ത 3-4 മാസങ്ങളില്‍ നിലവില്‍ വരും” - ഗുലാം നബി ആസാദ് പറഞ്ഞു.

രാജ്യത്ത് ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ഭീതിദമായ സാഹചര്യത്തില്‍ എത്തിനില്‍ക്കുകയാണ്. പാക്കറ്റുകളിലും കുപ്പികളിലും വില്‍‌ക്കപ്പെടുന്ന കുടിവെള്ളം പോലും ശുദ്ധമല്ല. ഭക്‌ഷ്യവസ്തുക്കള്‍ ഉല്‍‌പാദിപ്പിക്കുന്നവരും വിതരണം ചെയ്യുന്നവരും മാത്രമല്ല, ഈ ഭക്‌ഷ്യവസ്തുക്കള്‍ പാചകം ചെയ്ത് വിളമ്പുന്ന ഹോട്ടലുകളിലും മായം ചേര്‍ക്കല്‍ നടക്കുന്നു. ഈ സാഹചര്യത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുന്ന ഈ നിയമം ഏറെ സ്വാഗതം ചെയ്യപ്പെടും

Life imprisonment for food adulteration in offing | ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം!

നരേന്‍ ചതിക്കപ്പെട്ടു?

മലയാളത്തിലും തമിഴിലും മാറിമാറി ഭാഗ്യം പരീക്ഷിക്കുന്ന നടനാണ് നരേന്‍. ഇടയ്ക്കിടെ ചില വമ്പന്‍ പ്രൊജക്ടുകളുടെ ഭാഗമായി നരേന്‍ അത്ഭുതം സൃഷ്ടിക്കാറുണ്ട്. അഞ്ചാതെ, റോബിന്‍‌ഹുഡ് തുടങ്ങിയവ ഉദാഹരണം. യുവനിരയിലെ മികച്ച നടനെന്ന പേരുനേടിയിട്ടും വേണ്ടത്ര അവസരങ്ങള്‍ നരേനെ തേടി എത്തിയിട്ടില്ല.

തമ്പിക്കോട്ടൈ, പൂക്കട രവി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് നരേന്‍ ഇപ്പോള്‍. അതിനിടെയിലാണ് ഒരു വമ്പന്‍ മലയാളചിത്രത്തിലേക്ക് നരേന് ക്ഷണം ലഭിച്ചത്. മോഹന്‍ലാലും അമിതാഭ് ബച്ചനും ഒരുമിക്കുന്ന ‘കാണ്ഡഹാര്‍’ എന്ന മേജര്‍ രവി ചിത്രത്തിലേക്കായിരുന്നു ക്ഷണം. തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ പിന്‍‌മാറിയപ്പോള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് മേജര്‍ രവി ഫോണിലൂടെ നരേനെ ക്ഷണിച്ചത്.

ആഹ്ലാദത്തോടെയാണ് നരേന്‍ ആ ക്ഷണം സ്വീകരിച്ചത്. മോഹന്‍ലാലിനോടും അമിതാഭ് ബച്ചനോടുമൊപ്പം ഒരു മലയാള ചിത്രം. അത് തന്‍റെ ഭാഗ്യദോഷമെല്ലാം തീര്‍ക്കുമെന്ന് നരേന്‍ കരുതി. കരാറില്‍ ഒപ്പിടുവിച്ച് അഡ്വാന്‍സ് നല്‍കാന്‍ ഒരാളെ അയയ്ക്കാമെന്ന് നരേനോട് മേജര്‍ പറഞ്ഞു. ജൂണില്‍ കാണ്ഡഹാറിന്‍റെ ഷൂട്ടിംഗിനായി തന്‍റെ മറ്റു ചിത്രങ്ങള്‍ എല്ലാം നരേന്‍ മാറ്റിവച്ചു.


Narain taken for a ride! | നരേന്‍ ചതിക്കപ്പെട്ടു?

പ്രവാസി വോട്ടവകാശം അപ്രായോഗികം

പ്രവാസികള്‍ക്കു വോട്ടവകാശം നല്‍കുന്നതില്‍ പ്രായോഗികമായി ബുദ്ധിമുട്ടുകളുണ്ടെന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ നവീന്‍ ചൗള. പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച പ്രശ്നങ്ങള്‍ മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

സര്‍ക്കാരാണ് ഉചിതമായ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു നവീന്‍ ചൗള.

പ്രവാസികള്‍ക്കു വോട്ടവകാശം ലഭ്യമാക്കുന്നതിനു നിരവധി തടസങ്ങളുണ്ട്. നിലവിലുള്ള തെരഞ്ഞെടുപ്പു ചട്ടങ്ങളിലെ വ്യവസ്ഥകളാണ് ഇതില്‍ പ്രധാനം. തെരഞ്ഞെടുപ്പു നടക്കുന്നതിനു മുന്‍പ് ആറുമാസം സ്വദേശത്തു വോട്ടര്‍ താമസിച്ചിരിക്കണം
http://www.metrovaartha.com/2010/04/20043946/nris-vote.html

Monday, April 19, 2010

അമ്മമനസ്

പെരിയാറിനു മീതെ മഴയുടെ വെള്ളിനൂലുകള്‍ പെയ്തിറങ്ങുന്നു. പുഴയരികില്‍ ശ്രീപീഠം എന്ന വീടിന്‍റെ ഉമ്മറത്ത് മഴത്തുള്ളികള്‍ക്കൊപ്പം ഓര്‍മകള്‍ പെയ്തിറക്കുകയാണ് അമ്മ. തോരാമഴയുടെ തണുപ്പു പോലെ സ്നേഹം വിതറി, പൂനിലാ വു പോലെ പുഞ്ചിരിച്ച്, വാത്സല്യം പകര്‍ന്ന അമ്മ വലിയ സന്തോഷത്തിലാണ്. മലയാള സിനിമയില്‍ അന്‍പതു വര്‍ഷം നിറദീപമായി തെളിഞ്ഞു നിന്നതിന്‍റെ പ്രഭയുണ്ട് ആ മുഖത്ത്. അരനൂറ്റാണ്ടുകാലത്തെ അഭിനയ ജീവിതം ധന്യം. തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മകളില്‍ സന്തോഷത്തിന്‍റെ ശുഭമുഹൂര്‍ത്തങ്ങള്‍ മാത്രം. മലയാളത്തിന് അന്നും ഇന്നും അമ്മയെന്നു പറഞ്ഞാല്‍ പൊന്നമ്മയല്ലാതെ മറ്റാര്.

അഭ്രപാളിയില്‍ അമ്മയുടെ സഹ ജമായ കരുതലറിയിച്ച പൊന്നമ്മയു ടെ മനസില്‍ അഞ്ചു വയസ് മുതലു ള്ള ഓര്‍മകളുണ്ട്. തൊടിയിലെ പച്ചപ്പിനെ സ്നേഹിച്ച ബാല്യം മുതല്‍ സിനിമാജീവിതത്തിന്‍റെ അന്‍പതാം വാര്‍ഷികം വരെയുള്ള മനോഹരമാ യ ഓര്‍മകള്‍...
http://www.metrovaartha.com/2010/04/07003929/KAVIYOOR-PONNAMMA-FEATURE-2010.html

ദേവാലയത്തിന് അരികില്‍ വീടുവയ്ക്കുമ്പോള്‍

ക്ഷേത്രങ്ങള്‍ക്ക് അരികില്‍ വീട് വയ്ക്കാന്‍ സാധിക്കുമോ? ക്ഷേത്രനരികില്‍ വീട് വയ്ക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെന്തൊക്കെയാണ്? വാസ്തു വിദഗ്ധര്‍ക്ക് മുന്നില്‍ സാധാരണയെത്താറുള്ള ചോദ്യങ്ങളാണിതൊക്കെ. ഇവയ്ക്കുള്ള മറുപടികള്‍ ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയെ അടിസ്ഥാനപ്പെടുത്തി മാത്രമേ കൃത്യമായി നല്‍കാനാവൂ.കാളി, ശിവന്‍, നരംസിംഹം തുടങ്ങിയ ഉഗ്രമൂര്‍ത്തികളുടെ ക്ഷേത്രത്തിന് നേരെ മുന്നിലും വലതുവശത്തും വീട് വയ്ക്കരുത്. അതേസമയം, വിഷ്ണു തുടങ്ങിയ സ്വാത്വിക സംഭൂതരായ മൂര്‍ത്തികളുടെ ക്ഷേത്രത്തിനു പിന്നിലും ഇടതും ആണ് വീട് വയ്ക്കാന്‍ യോഗ്യമല്ലാത്തത്.

When we build homes near temples ദേവാലയത്തിന് അരികില്‍ വീടുവയ്ക്കുമ്പോള്‍

തടി കുറയ്ക്കണോ? മുട്ട കഴിച്ചാല്‍ മതി!


തടി കുറയ്കാന്‍ മുട്ട കഴിച്ചാല്‍ മതിയെന്നോ? കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം, എന്നാല്‍ സംഗതി സത്യമാണെന്നാണ് ‘ന്യുട്രീഷന്‍ റിസര്‍ച്ചി’ന്റെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പഠനത്തില്‍ പറയുന്നത്.

പ്രാതലിന് മുട്ട ഉള്‍പ്പെടുത്തന്നത് കലോറി നഷ്ടത്തെ കുറയ്ക്കുമെന്നും അതോടൊപ്പം വിശപ്പ് കുറയ്ക്കുമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. വിശപ്പ് കുറഞ്ഞാല്‍ ഭാരം കുറയാന്‍ മറ്റൊന്നും വേണ്ടല്ലോ?

മുട്ട ഉള്‍പ്പെടുത്തിയുള്ള പ്രാതല്‍ കഴിക്കുന്ന ആളുകള്‍ക്ക് ‘ബുഫെയ്’ രീതിയിലുള്ള ഉച്ച ഭക്ഷണം നല്‍കിയാണ് ഗവേഷകര്‍ നിരീക്ഷണം നടത്തിയത്. ഇവര്‍ കാര്‍ബോ ഹൈഡ്രേറ്റ് സമ്പുഷ്ടമായ പ്രാതല്‍ കഴിച്ചവരെക്കാള്‍ വളരെ കുറവ് കലോറിയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രമേ ഉച്ചഭക്ഷണമായി തെരഞ്ഞെടുത്തുള്ളൂ.

ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നതു വഴി ഭക്ഷണ ക്രമീകരണത്തിലൂടെ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സാധാരണ രീതിയിലുള്ളതിനെക്കാള്‍ 65 ശതമാനം അധികം ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന ഒരു മുന്‍ ഗവേഷണത്തെ ശരിവയ്ക്കുന്നതായിരുന്നു ഈ പഠനഫലം. മുട്ടയില്‍ ധാരാളമുള്ള ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനാണ് സഹായമാവുന്നത്. മുട്ടയിലെ പ്രോട്ടിനുകളില്‍ പകുതിയും മഞ്ഞക്കരുവിലായതിനാല്‍ മുട്ട കഴിക്കുമ്പോള്‍ ഒരു ഭാഗവും ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഗവേഷകര്‍ ഉപദേശിക്കുന്നു.

Wanna slim? Take Eggs! | തടി കുറയ്ക്കണോ? മുട്ട കഴിച്ചാല്‍ മതി!

Saturday, April 17, 2010

ലാവ്‌ലിന്‍‍: പിണറായിയുടെ ഇടപാടുകള്‍ക്ക് തെളിവില്ല


എസ് എന്‍ സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും ഇടനിലക്കാരും തമ്മില്‍ പണം കൈമാറിയതിന് തെളിവില്ലെന്ന് സി ബി ഐ. കൊച്ചി സി ബി ഐ കോടതിയിലാണ് സി ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്.

ജി കാര്‍ത്തികേയനെതിരായ അന്വേഷണം അവസാനഘട്ടത്തിലാണ്. സി ബി ഐ കോടതിയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പിണറായി വിജയനും ഇടനിലക്കാരും തമ്മില്‍ പണം കൈമാറിയതിന് തെളിവില്ല. ഇടനിലക്കാരനായ നാസറിനെ ചോദ്യം ചെയ്തതായും ദിലീപ് രാഹുലനെ ചോദ്യം ചെയ്യാന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടിയതായും സി ബി ഐ കോടതിയില്‍ അറിയിച്ചു.

SNC Lavlin: CBI says no evidence for money transaction | ലാവ്‌ലിന്‍‍: പിണറായിയുടെ ഇടപാടുകള്‍ക്ക് തെളിവില്ല