ഒരു ശാന്തിമന്ത്രം
സി.ജി. ചന്ദ്രമോഹന്
ഖസാക്കിന്റെ ഇതിഹാസകാരന്. എക്സിസ്റ്റന്‍ഷ്യലിസത്തിന്റെ നോവുകള്‍ അടുത്തറിഞ്ഞ കഥാകാരന്. അതിന്റെ ചിത്രങ്ങള്‍, അനുഭവങ്ങളിലൂടെ വ്യക്തമായി പറഞ്ഞുതന്ന നോവലിസ്റ്റ്. ധര്‍മ്മപുരാണത്തിലൂടെ, നിലനിന്നിരുന്ന അഴിമതിക്കും അധര്‍മ്മങ്ങള്‍ക്കും അന്യായങ്ങള്‍ക്കുമെതിരെ സന്ധിയില്ലാതെ, തന്റെ തൂലികകൊണ്ട് സമരം ചെയ്തവന്, പിന്നീട് ഗുരുസാഗരത്തിലൂടെ, പ്രവാചകന്റെ വഴിയിലൂടെ, തലമുറകളിലൂടെ നമുക്ക് ഭാരതസംസ്കാര മൂല്യങ്ങളും ചൈതന്യങ്ങളും പകര്‍ന്നുതന്ന വിശ്വപ്രസിദ്ധനായ ചിന്തകന്‍... ഒ.വി. വിജയന്. ഇദ്ദേഹത്തിന്റെ അവസാനനാളുകളില്‍ ചുരുക്കം ചിലരെപ്പോലെ സി.ജി. ചന്ദ്രമോഹനും ചില സന്ദര്‍ഭങ്ങളില്‍ അടുത്തുണ്ടായിരുന്നു.
അദ്ദേഹത്തിന് തപസ്യയുടെ സഞ്ജയന് പുരസ്കാരം നല്‍കാനായി മഹാകവി അക്കിത്തവും സുഹൃത്തുക്കളും നാട്ടില്‍നിന്ന് സെക്കന്തരാബാദില്‍ എത്തിയിരുന്നു. വെസ്റ്റ് മാരേഡ് പള്ളിയിലെ തിരക്ക് പിടിച്ച റോഡിലെ, തെരേസാ വിജയന്റെ വീട്. ഇവിടെയാണ് ഒ.വി. വിജയന് തന്റെ അവസാന നാളുകള്‍ ചെലവഴിച്ചത്. തെരേസാ വിജയന്റെ സഹോദരിയുടെ പുത്രന് ഡോ. ഉദയ് കൂടെയുള്ളതിനാല്‍, വിജയന്റെ മോശമായിക്കൊണ്ടിരുന്ന ആരോഗ്യനില പരിശോധിക്കാനും, കഴിയാവുന്നത്ര ചികിത്സകള്‍ നല്‍കാനും കഴിഞ്ഞത് തെരേസക്കൊരാശ്വാസമായിരുന്നു.
മഹാകവി അക്കിത്തമെത്തുമ്പോള്‍ ഒ.വി. വിജയന്റെ സഹോദരി പ്രശസ്ത കവിയത്രി ഒ.വി. ഉഷയും ഞാനും തെരേസയുടെ വസതിയിലുണ്ടായിരുന്നു. മഹാകവി അക്കിത്തത്തെ കണ്ടയുടനെ വിജയന്റെ ക്ഷീണിച്ച കണ്ണുകളില്‍ തിളക്കം. ആരാധന നിറഞ്ഞ മുഖഭാവം. സംസാരിക്കാന്‍ കഴിയില്ല. എഴുതി അറിയിക്കാനും വയ്യ. എങ്കിലും ഭാര്യ തെരേസയെയും സഹോദരി ഉഷയെയും വിളിച്ച് തനിക്ക് അക്കിത്തത്തില്‍നിന്ന് "ശാന്തിമന്ത്രം" കേള്‍ക്കണമെന്നായി.
ഉടനെ നിലവിളക്ക് കൊളുത്തി. ലോകോത്തര കഥാകാരനെ ഒരുവിധത്തില്‍ കസേരയിലിരുത്തി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, ഹൃദയത്തിന്റെ ഭാഷയില്‍ അക്കിത്തവും എല്ലാവരും ചേര്‍ന്ന് 'ശാന്തിമന്ത്രം' ചൊല്ലി. വിജയന്റെ മുഖത്ത് വിവരിക്കാനാവാത്ത അനുഭൂതി. എന്തൊക്കെയോ ഓര്‍മ്മകള്‍ മിന്നിമറയുന്നുണ്ടായിരുന്നു. തൊഴുകൈകളുമായി, ചിന്താധീനനായി, മറ്റേതോ ലോകത്തുകൂടി അദ്ദേഹം സഞ്ചരിക്കുന്നുണ്ടായിരുന്നു. ഉഷ പൊട്ടിക്കരഞ്ഞുപോയി. അക്കിത്തം സാന്ത്വനപ്പെടുത്തി. നിര്‍ന്നിമേഷമായ ചില നിമിഷങ്ങള്‍. ആ 'ശാന്തിമന്ത്രം' വിജയന്റെ മനസ്സിന് ശാന്തി നല്‍കിയിരിക്കണം. പിന്നീട് അധികനാള്‍ അദ്ദേഹം ജീവിച്ചിരുന്നില്ല. ഒരു വിശ്വകഥാകാരന്റെ മനസ്സിനെ അവസാനകാലത്ത് സമാശ്വസിപ്പിച്ചത് അക്കിത്തത്തിന്റെ ശാന്തിമന്ത്രം.
സ്നേഹത്തിന്റെ ഒരു അടയാളം
ഗണേശ് പന്നിയത്ത്
വായനയെ ഉത്സവമാക്കിയ ഒരു കാലഘട്ടത്തില്‍ ചില എഴുത്തുകാരുടെ വിരലുകളെ സ്പര്‍ശിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചിട്ടുണ്ടായിരുന്നു. അച്ചടിച്ചെത്തിയ വാക്കുകളത്രയും ഊര്‍ന്നിറങ്ങിയ വിരലുകളില്‍ സ്നേഹനിര്‍ഭരമായൊരു സ്പര്‍ശം. ഒ.വി. വിജയന്റെ വിരലുകളെ സ്പര്‍ശിക്കണമെന്നായിരുന്നു ഏറെ മോഹിച്ചത്. 'ഖസാക്കിന്റെ ഇതിഹാസം'
http://www.janmabhumidaily.com/detailed-story?newsID=50875
Wednesday, March 31, 2010
Tuesday, March 30, 2010
ശ്രീരംഗനാഥന്റെ പുണ്യക്ഷേത്രം
108 വൈഷ്ണവ ദിവ്യദേശങ്ങളില്‍ ദക്ഷിണേന്ത്യയിലെ ശ്രീരംഗം ക്ഷേത്രം പ്രധാനവും പ്രഥമഗണനീയവുമായ സ്ഥാനം വഹിക്കുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ദേവതയെ ഒരുകാലത്ത് എല്ലാ ആള്‍വാര്‍മാരും പാടിപ്പുകഴ്ത്തിയിട്ടുണ്ട്.
നാഥമുനി മുതല്ക്കുള്ള വൈഷ്ണവ ആചാര്യന്മാര് ഈ ക്ഷേത്രത്തെ സംരക്ഷിക്കാന്‍ അതീവതല്പരരായിരുന്നു. ശ്രീ രാമാനുജന്റെ കാലം മുതല്‍ മതപരവും മതേതരവുമായ പല പരിഷ്കാരങ്ങളും ഇവിടെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വൈഷ്ണവ പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദു എന്നതുകൊണ്ട് മതപരവും മതേതരവുമായ സംഭവബഹുലമായ ചരിത്രം ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നില്ക്കുന്നു.
വൈഷ്ണവശൈലിയില്‍ 'കോവില്‍' എന്നാല്‍ ശ്രീരംഗം ക്ഷേത്രമാണ് സൂച്യമാകുന്നത്. 156 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചിട്ടുള്ള ഈ ക്ഷേത്രം അതിബൃഹത്തായ ഒന്നാണ്. ശ്രീകോവിലിനെ ഏഴ് ഗോപുരങ്ങള്‍ വലയം ചെയ്തിരിക്കുന്നു. ഈ ഗോപുരങ്ങളുടെ ഉയരത്തിന്റെ ആകെത്തുക 32592 അടിയാണ്. തികച്ചും അത്ഭുതകരമായ കാഴ്ച. ദക്ഷിണഭാഗത്തുള്ള അതിവിശിഷ്ടമായ 236 അടി ഉയരമുള്ള ഗോപുരം അഹോബില മഠത്തിലെ നാല്പത്തിനാലാമത്തെ ജീയാറാണ് നിര്‍മിച്ചത്. ശ്രീകോവിലിലേക്കടുക്കുന്തോറും ബാഹ്യഗോപുരങ്ങളുടെ പൊലിമ കുറയാന്‍ തുടങ്ങുന്നു. ആത്മീയചൈതന്യത്തിലേക്ക് ഉയരുന്തോറും ലോകാകര്‍ഷണം കുറയുന്നതുപോലെ.
പെരിയകോവില്‍ പൂര്‍ണതയുടെ പ്രതീകമാണ്. അതിനുചുറ്റും ഏഴു ഗോപുരങ്ങളുണ്ട്. ആദിശേഷനില്‍ ശയിച്ചുകൊണ്ടിരിക്കുന്ന രംഗനാഥനാണ് അവിടത്തെ പ്രതിഷ്ഠ. കൂടാതെ വിശ്വക്സേന, രാമന്, കൃഷ്ണന്, നാച്ചിയാര്‍, ചക്രത്താള്‍വാര്‍, ഗരുഡന്, ഹനുമാന്, ആണ്ടാള്‍, വേദാന്ത ദേശികര്‍ വരെയുള്ള എല്ലാ ആള്‍വാര്‍മാരുടെയും പ്രതിഷ്ഠകള്‍ ഇവിടെ ദൃശ്യമാണ്.
കാവേരി, കൊല്ലിഡം എന്ന ഇരു നദികളില്‍നിന്ന് സംജാതമായ ഒരു ചെറുദ്വീപിലാണ് പെരിയ കോവില്‍ സ്ഥിതി ചെയ്യുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളിലും ഹൈന്ദവ സ്ഥാപനങ്ങളിലും നദി വളരെ സമാദരണീയമാണ്. അതുകൊണ്ടുതന്നെ ഇതിനെ ക്ഷേത്രം പോലെ പാവനമായും കരുതപ്പെടുന്നു.
'ശ്രീരംഗ മാഹാത്മ്യ'ത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായ ശ്രീരംഗത്തിലെ വിമാനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് രുദ്രന് നാരദനോട് പറയുന്നതായി ആലേഖനം ചെയ്തിട്ടുണ്ട്. ക്ഷീരസാഗരത്തില്‍ ബ്രഹ്മാവിന്റെ കടുത്ത തപസിന്റെ ഫലമായാണ് ഈ വിമാനം പൊന്തിവന്നത്. ഗരുഡന് അതിന്റെ ഭാരം വഹിച്ചു.
ആദിശേഷന് പത്തിവിടര്‍ത്തി അതിനെ സംരക്ഷിച്ചു. വിശ്വക്സേന വിമാനത്തിന് യാത്ര ചെയ്യാനുള്ള പാത ഒരുക്കി. സൂര്യചന്ദ്രന്മാര് അകമ്പടി സേവിച്ചു. ദേവഗായകരായ നാരദനും തുമ്പുരുവും വിമാനത്തിന്റെ മഹത്വത്തെചൊല്ലി ഗാനമാലപിച്ചു. രുദ്രനും അന്യദേവതകളും ജയഘോഷം മുഴക്കി. ദേവസ്ത്രീകള്‍ നൃത്തം ചെയ്തു. പുഷ്പവൃഷ്ടി തുടര്‍ന്നുകൊണ്ടേയിരുന്നു.
തപസില്‍ നിന്ന് ഉണര്‍ന്ന് ബ്രഹ്മാവ് വിമാനത്തെ പ്രണമിച്ചു. നാലുവേദങ്ങളും ആലപിച്ചുകൊണ്ട് ബ്രഹ്മാവ് ആശ്ചര്യത്തോടെ വിമാനത്തെ വീക്ഷിച്ചു. സുനന്ദന്‍ എന്ന ദ്വാരപാലകന് ദേവത സന്തുഷ്ടനാണെന്ന് ബ്രഹ്മാവിനെ അറിയിച്ച....
http://www.janmabhumidaily.com/detailed-story?newsID=50656

Friday, March 26, 2010
മൂര്‍ദ്ധാവിലെ അഹങ്കാരമുദ്ര
''ഐസ്ക്രീമിന്റെ മുകളില്‍ ചെറിപ്പഴം വച്ചപോലെ മൂര്‍ദ്ധാവില്‍ ഒരുനുള്ള് അഹങ്കാരവും കൊണ്ടുനടക്കുന്നയാളാണ് ഞാനെന്ന് സുഹൃത്തുക്കള്‍ എപ്പോഴൂം പറയാറുണ്ട്. അഞ്ചു വയസുമുതല്‍ പുസ്തകം വായിച്ചുതുടങ്ങി. കുമാരസംഭവം, രഘുവംശം, മാളവികാഗ്നിമിത്രം, വി്രകമോര്വശീയം... പിന്നെ എഴുത്തച്ഛന്, ചെറുശ്ശേരി, പി. കുഞ്ഞിരാമന്‍നായര്‍ തുടങ്ങി മഹാപ്രതിഭകളുടെ കൃതികള്‍ വായിച്ചു. കുറച്ച് ആയുര്‍വേദം, ജ്യോതിഷം എന്നിവയും പഠിച്ചു. അമ്മയില്‍ നിന്ന് കുറച്ച് കര്‍ണാടക സംഗീതം കേട്ടിട്ടുണ്ട്.
ഇതൊക്കെയാണ് എന്റെ അടിത്തറയെന്ന് അഹങ്കാരത്തോടെ പറയട്ടെ''- എല്ലാം ജഗദീശ്വരനിലര്‍പ്പിച്ചുകൊണ്ട് വിനയാന്വിതനായി പ്രശംസകളേറ്റുവാങ്ങാന്‍ ഗിരീഷ് പുത്തഞ്ചേരി ഒരിക്കലും തയ്യാറായിരുന്നില്ല. എഴുതുന്ന ഓരോ വരികളിലും തന്റെ പ്രതിഭയുടെ മുദ്ര പതിയണമെന്ന് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്ന ഗിരീഷ് ആര്‍ക്കുമുന്നിലും തല കുനിക്കാനും ഒരുക്കമായിരുന്നില്ല. അതുകൊണ്ടു തന്നെ കലഹപ്രിയനായ ആത്മസുഹൃത്തായിരുന്നു സിനിമാലോകത്തെ പ്രിയപ്പെട്ടവര്‍ക്ക് ഗിരീഷ് പുത്തഞ്ചേരി. 'ദില്‍സേ' സിനിമയ്ക്ക് പാട്ടെഴുതാന്‍ മദ്രാസില്‍ ചെന്നിട്ട് സാക്ഷാല്‍ എ.ആര്. റഹ്മാനോടു പരിഭവിച്ച് മടങ്ങിപ്പോന്ന കഥ ഗിരീഷ് പുത്തഞ്ചേരി തന്നെ പറഞ്ഞിട്ടുണ്ട്
http://www.mathrubhumi.com/static/others/newspecial/index.php?id=82655&cat=554

Wednesday, March 24, 2010
സസ്യഭുക്കായാല്‍ പലതുണ്ട് കാര്യം
മാംസാഹാരത്തേക്കാള്‍ എന്തുകൊണ്ടും നല്ലത് പഴങ്ങളും പച്ചക്കറികളും കൊണ്ട് സമ്പന്നമായ ആഹാരരീതിയാണെന്ന് അറിയാത്തവരില്ല. എന്നാലും പലര്‍ക്കും മാംസാഹാരം തീര്‍ത്തും ഉപേക്ഷിച്ചുകളയാന്‍ കഴിയാറില്ല.
അല്‍പ്പമൊന്നു ബുദ്ധിമുട്ടിയാലും മാംസാഹാരം തീര്‍ത്തും ഉപേക്ഷിച്ചാല്‍ കൈവരുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്നല്ലേ. കാന്‍സര്‍, ഹൃദ്രോഹം, പൊണ്ണത്തടി, പ്രമേഹം തുടങ്ങി രോഗങ്ങളിലെ മുമ്പന്മാരെയെല്ലാം തുരത്തിവിടാം.
ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ വിന്‍സ്റ്റണ്‍ ക്രെയ്ഗ്, ബാല്‍ട്ടിമോറിലെ വെജിറ്റേറിയന്‍ റിസോര്‍സ് ഗ്രൂപ്പിലെ ന്യൂട്രീഷന്‍ റീഡ് മാന്‍ഗിള്‍സ് എന്നിവരാണ് പച്ചക്കറി മഹാത്മ്യത്തെക്കുറിച്ച് ആധികാരികമായി പഠനം നടത്തിയത്.
അമേരിക്കന്‍ ഡയറ്ററ്റിക് അസോസിയേഷന് വേണ്ടിയാണ് ഇവര്‍ പഠനം നടത്തിയത്. പച്ചക്കറിയ്ക്ക് മുന്‍തൂക്കം നല്കുന്ന ഭക്ഷണ രീതിയാണ് ആരോഗ്യകരമായി ഗുണം ചെയ്യുന്നത്. രക്തത്തിലെ കുറഞ്ഞ കൊളസ്ട്രോള്‍, നാരുകളുടെ സമ്പന്നത, രക്തസമ്മര്‍ദ്ദം കുറവ്, ദോഷകരമായ ടൈപ്പ് രണ്ട് പ്രമേഹത്തെ ചെറുക്കാനുള്ള കഴിവ് എന്നിവയെല്ലാം സസ്യഭുക്കാവുന്നതിലൂടെ നേടിയെടുക്കാം.
http://thatsmalayalam.oneindia.in/health/food/2010/03-23-turn-veggie-prevent-chronic-diseases.html

കെപി സുധീരയുമായി ഒരഭിമുഖം
സുധീരയുടെ കഥകള്‍, ഗംഗ, നീലക്കടമ്പ്, സ്നേഹത്തിന്റെ മുഖങ്ങള്‍, സ്നേഹസ്പര്‍ശങ്ങള്‍, ശിവേനസഹനര്‍ത്തനം തുടങ്ങി ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുള്ള എഴുത്തുകാരി കെപി സുധീരയുമായി വെബ്ദുനിയ മലയാളം നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍. സാഹിത്യത്തിന്റെ പുരോഗമന പാത എങ്ങോട്ടാണ് ?
സാഹിത്യത്തില്‍ പുരോഗമനം ആവശ്യമാണ്. ആധുനികതയ്ക്ക് ശേഷം വന്നത് വേര്‍തിരിവുകള്‍ക്ക് ആതീതമാണ് സാഹിത്യം എന്നാണെന്റെ തോന്നല്‍. മനുഷ്യ വര്‍ഗ്ഗത്തിന്റെ ശോഭനമായ ഭാവിയിലേക്കാണ് സാഹിത്യമിപ്പോഴും കൈനീട്ടുന്നത്. എന്നിരുന്നാലും കാലാനുസൃതമായി ഉണ്ടായിരുന്ന നവംനവങ്ങളായ കല്പനാചാതുരിയും നൂതനമായ ഭാഷാ സങ്കേതങ്ങളും ഒരു പുത്തനുണര്‍വ് ഉണ്ടാക്കുന്നുണ്ട്.
? പെണ്ണെഴുത്ത്, ദളിത് എഴുത്ത് എന്നീ തരംതിരിവുകളെ എപ്രകാരം വീക്ഷിക്കുന്നു?
പാശ്ചാത്യ രാജ്യങ്ങളില്‍ പെണ്‍സാഹിത്യം, സ്ത്രീപുരുഷ വായന എന്നീ ശാഖ തന്നെ ഉണ്ട്. ഹെലന് സിക്സ്യൂ എന്ന ഫെമിനിസ്റ്റ് എഴുത്തുകാരി പറഞ്ഞത്, സ്ത്രീകള്‍, പുരുഷന്മാരുടെ ബന്ധനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഭാഷ പിടിച്ചെടുക്കുമെന്നാണ്. സാര്‍ത്രീന്റെ സഹകാരി സീ മോങ്ങ് ബുവ്വ പറഞ്ഞത് പുരുഷന് ഉണ്ടാക്കിയ കോട്ടയില്‍ അടക്കംചെയ്യപ്പെട്ടവളാണ് സ്ത്രീ എന്നാണ്. ലസ്ബിയനിസമാവും ഫലം എന്ന് പുരുഷവക്താക്കള്‍. നന്മയെ സ്വപ്നം കാണലാണ് സാഹിത്യം. സ്വപ്നത്തിന്റെ വര്‍ഗമെന്ത്? ഭാഷയെന്ത്? ജാതിയെന്ത്? സ്ത്രീ പ്രശ്നങ്ങള്‍ അനുഭവിച്ചെഴുതുമ്പോള്‍ തീക്ഷണത കൂടും. എന്നാലത് മാത്രമേ എഴുതൂ എന്ന് വാശി പിടിച്ചാല്‍ സാഹിത്യത്തിന്റെ ലാവണ്യാംശങ്ങള്‍ ചോര്‍ന്നു പോവില്ലേ?
? കഥകളില്‍ രോഗാവസ്ഥ പലപ്പോഴും മുഴച്ചു നില്ക്കുന്നുണ്ടല്ലോ ....
രോഗം ദുഃഖം ഇവ ജീവിതത്തിന്റെ അനിവാര്യ സ്വഭാവങ്ങളാണ്. വേദനിക്കുന്നവന്റെ കണ്ണൂനീരില്‍ തൂലിക മുക്കിയാണ് പലപ്പോഴും ഞാനെഴുതുന്നത്. ചുറ്റും വിലാപങ്ങളാണ്. രോഗത്തിന്റെ രോദനം, വേദനിക്കുന്നവന്റെ കരച്ചില്, വഞ്ചിക്കപ്പെടുന്നവന്റെ വിലാപം... ഭൂമി പിളര്‍ന്ന് അഗാധഗര്‍ത്തങ്ങളിലേക്ക് പതിക്കുന്നവന്റെ നെഞ്ചുപിളര്‍ക്കുന്ന നിലവിളി... ഇവയ്ക്ക് നടുവിലിരിക്കുമ്പോള്‍ അവയെക്കുറിച്ചെഴുതാതെ എന്തു ചെയ്യാന്‍!
? മാനവികതയും സ്നേഹവും സ്വപ്നവുമൊക്കെ സാഹിത്യത്തില്‍ എങ്ങനെ കടന്നുവരുന്നു
സ്നേഹത്തിന്റെ നീരോട്ടമില്ലാത്ത ഒരു ഊഷരമായ ലോകത്തിലേക്കാണ് മാനവികതയൊക്കെ നീങ്ങിക്കൊണ്ടിരിക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെ ദോഷഫലങ്ങളായി ജോലിയില്‍ സ്ഥിരത ലഭിക്കാത്തവരും, ജോലിയും കൂലിയും ഇല്ലാത്തവരും, ഉള്ള ജോലിയുടെ ഭാരം താങ്ങാത്തവരും അങ്ങനെ മനുഷ്യമനസ്സില്‍ അരക്ഷിതത്വം, അതൃപ്തി, അശാന്തി ഇവ പെരുകി വരികയാണ്. ക്ഷുബ്ധവും അശാന്തവുമായ ഒരു തലമുറയാണ് നമുക്കുള്ളത്. ഈ ജീവിതം കനിഞ്ഞു നല്കിയ അമൂല്യമായ പാരിതോഷികം സ്നേഹമാണ്. അത് കൈവിട്ടുപോകാതെ നോക്കേണ്ടതുണ്ട്. അതിന്റെ വില അറിയാത്ത മനുഷ്യനാണ് മനുഷ്യനെ സ്നേഹിക്കാനാവാത്തത്. സഹജീവിക്കുവേണ്ടി ഹൃദയത്തില്‍ ഒരു കണ്ണുനീര്‍ക്കണം സൂക്ഷിക്കുവാന്‍ നമുക്കാവണം. മനുഷ്യന് മനുഷ്യനെ സ്നേഹിക്കുന്ന, അവന്റെ വാക്കുകള്‍ അമൃതവാഹിനികളായി കേള്‍ക്കുന്ന ലോകം.
http://malayalam.webdunia.com/miscellaneous/literature/articles/0909/08/1090908031_2.htmTuesday, March 23, 2010
എച്ചിക്കാനത്തെ അളക്കാറായില്ല
പുതിയ മലയാള കഥാസാഹിത്യത്തെ പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ ആദ്യം വരുന്ന പേരുകളിലൊന്നാണ് സന്തോഷ് എച്ചിക്കാനം എന്ന എഴുത്തുകാരന്റേത്. ഉത്തരാധുനിക കഥാ പരിസരത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള കഥകളാണ് ഈ എഴുത്തുകാരന്റേത്. സിനിമ, ടെലിവിഷന്‍ സീരില്‍, സാഹിത്യം തുടങ്ങി ഒരുപിടി മേഖലകളില്‍ പയറ്റുന്ന സന്തോഷ് എച്ചിക്കാനവുമായി വെബ്ദുനിയയുടെ അരുണ്‍ തുളസീദാസ് തടത്തിയ നീണ്ട അഭിമുഖത്തിന്റെ ഒന്നാം ഭാഗം ഇതാ -അരുണ്‍ തുളസീദാസ് - സന്തോഷ് എച്ചിക്കാനത്തെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ വായനക്കാരായ മലയാളികള്‍ക്ക് ഓര്‍മ്മവരുന്ന ഒരു പേരാണ് “കൊമാല” എന്നത്. പെഡ്രോ പരാമ സാഹിത്യലോകത്ത് സൃഷ്ടിച്ച പുതുമയുടെ മണവും അനുഭവപരിസരവുമാണ് കൊമാലയും മലയാളിക്ക് നല്‍കിയത് ഇത് ശരിക്കും മലയാളിയുടെ ഭാവുകത്വത്തിനേറ്റ ഒരു ആഘാതവും കൂടിയായിരുന്നു. അതെ പറ്റി?
സന്തോഷ് എച്ചിക്കാനം - പെഡ്രോ പരാമ സൃഷ്ടിച്ച അനുഭവ പരിസരത്തില്‍ നിന്നല്ല കൊമാല ഉണ്ടാവുന്നത്. ഞാന്‍ പ്രാഥമികമായും കാര്‍ഷിക ജീവിത പരിസരത്തില്‍ നിന്നുള്ള ആളാണ്. ഞാന്‍ ജീവിതം പഠിച്ചിട്ടുള്ളത് അവിടെനിന്നാണ് കാലത്ത് പോയി വെള്ളരിവള്ളികള്‍ നനയ്ക്കുകയും പൂക്കള്‍ വച്ചുപിടിപ്പിക്കുകയും മറ്റുതരത്തിലുള്ള കൃഷി നടത്തുകയും കാളകള്‍ക്ക് പേരിടുകയും അവയുടെ കൂടെ നടക്കുകയും അവയ്ക്ക് പുല്ലിട്ട് കൊടുക്കുകയും ഒക്കെ ചെയ്യുന്ന ഒരു അനുഭവ പരിസരമായിരുന്നു എന്റെ കുട്ടിക്കാലം.
എത്ര കാലം നാഗരികജീവിതം നയിച്ചാലും മനസില്‍ ഞാനിപ്പോഴും ഒരു കര്‍ഷകന്റെ മകന് തന്നെയാണ്. അത്തരത്തിലുള്ളൊരു മാനസിക അവസ്ഥയില്‍, ഗ്ലോബലൈസേഷന്റെ ഭാഗമായിട്ട് കാര്‍ഷിക മേഖലയ്ക്കുണ്ടാവുന്ന വലിയ വലിയ ആഘാതങ്ങള്‍, മറ്റേതൊരു നാഗരികനെയും സ്പര്‍ശിക്കുന്നതില്‍ കൂടുതലായിട്ട് എന്നെ സ്പര്‍ശിക്കും. അത്തരത്തിലുള്ള ഒരു പ്രമേയം മനസില്‍ സൂക്ഷിച്ചാണ് ഞാന്‍ കൊമാല എന്ന കഥ എഴുതുന്നത്.
http://malayalam.webdunia.com/newsworld/news/currentaffairs/0901/18/1090118044_1.htm
http://malayalam.webdunia.com/newsworld/news/currentaffairs/0901/26/1090126057_1.htm
http://malayalam.webdunia.com/newsworld/news/currentaffairs/0901/31/1090131065_1.htm
കനു സന്യാല്‍ ആത്മഹത്യ ചെയ്തു
ഇന്ത്യയിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ കനു സന്യാല്‍ ആത്മഹത്യ ചെയ്തു. ബംഗാളില്‍ സിലിഗുരിയിലെ വീട്ടിലാണ് കനു സന്യാലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 78 വയസായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കനു സന്യാലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അവിവാഹിതനായ കനു സന്യാല്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണെന്ന് വടക്കന്‍ ബംഗാള്‍ ഐ ജി കെ എല്‍ താംത പറഞ്ഞു. 1969 മേയ് 25ന് വടക്കന്‍ ബംഗാളിലെ നക്സല്‍ ബാരി എന്ന ഗ്രാമത്തില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തെ മുന്നില്‍ നിന്ന് നയിച്ചിരുന്നത് കനു സന്യാലായിരുന്നു. എന്നാല്‍ പരാജയമായിരുന്നു ഈ കലാപത്തിന്റെ വിധി.
Naxal movement founder Kanu Sanyal commits suicide | കനു സന്യാല്‍ ആത്മഹത്യ ചെയ്തു

Subscribe to:
Posts (Atom)