Monday, May 17, 2010

ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ് ടാറ്റയ്ക്ക്


PRO
ഈ വര്‍ഷത്തെ സിഐഎഫ് ചഞ്ചലാനി ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് സമ്മാനിച്ചു. ആഗോള നേതൃത്വത്തിനും പ്രഫഷണല്‍ സമീപനത്തിനും വീക്ഷണത്തിനുമുള്ള അംഗീകാരമായാണ് അവാര്‍ഡ് നല്‍കിയത്.

ഒരു കോടി രൂപയും (225,000 യുഎസ് ഡോളര്‍) പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കാനഡ ഇന്ത്യ ഫൌണ്ടേഷന്റെ വാര്‍ഷിക അവാര്‍ഡ്ദാന ചടങ്ങില്‍ വച്ചായിരുന്നു രത്തന്‍ ടാറ്റയ്ക്ക് ബഹുമതി സമ്മാനിച്ചത്.

1991 ല്‍ രത്തന്‍ ടാറ്റ ജെആര്‍ഡി ടാറ്റയുടെ പിന്‍‌ഗാമിയായി ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. രത്തന്‍ ടാറ്റയ്ക്ക് തന്റെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ വരുമാനം 12 മടങ്ങ് വരെ ഉയര്‍ത്താന്‍ കഴിഞ്ഞു. ടാറ്റ സ്റ്റീലിന്റെ ആഗോള പ്രാതിനിധ്യവും അവാര്‍ഡ് സമിതി പരിഗണിച്ചു.

2008 ല്‍ ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷണ്‍ ബഹുമതിയും ടാറ്റയെ തേടിയെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ കാര്‍ എന്ന ബഹുമതിയോടെ പുറത്തിറങ്ങിയ നാനോ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു, കഴിഞ്ഞ വര്‍ഷമാണ് നാനോയുടെ ഉല്പാദനം തുടങ്ങിയത്

global indian award,ratan tata,nano | ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ് ടാറ്റയ്ക്ക്

തന്നെ വലിച്ചെറിഞ്ഞവര്‍ക്കെതിരെ മോഹന്‍ലാല്‍!



Mohanlal
PRO
PRO
മോഹന്‍ലാല്‍ ആദ്യമായി കഥ രചിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമ എന്ന അവകാശവാദവുമായാണ് സ്വപ്നമാളിക എന്ന ‘ഡ്രീം പ്രൊജക്റ്റ്’ തുടങ്ങിയത്. മൂന്ന് വര്‍ഷം മുമ്പ്, 2007-ലാണ് ഈ സിനിമയ്ക്ക് വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഈ സിനിമ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്, കാരണം തന്റെ കഥാപാത്രത്തെ സിനിമയില്‍ നിന്ന് വലിച്ചെറിഞ്ഞ സംവിധായകനെതിരെ കേസുകൊടുക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍!.

ആത്മീയതയില്‍ ഊന്നിയുള്ള കഥയായിരുന്നു ഇതിന്റേത്. ഇത് 2008-ല്‍ പുറത്തുവരും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ 2008-ല്‍ സിനിമ ഇറങ്ങിയില്ല. മാത്രമല്ല, ചിത്രത്തിന്‍റെ സംവിധായകനും കഥയെഴുത്തില്‍ ലാലിനെ സഹായിച്ചയാളുമായ കെ എ ദേവരാജും സൂപ്പര്‍താരവും തമ്മില്‍ ഉടക്കുകയും ചെയ്തു. നിര്‍മാണ കമ്പനിയായ കരിമ്പില്‍ ഫിലിംസ് സിനിമയ്ക്ക് വേണ്ടി ഇറക്കിയ പൈസ മുഴുവന്‍ വെള്ളത്തിലായി. സിനിമ ഉപ്പുമാങ്ങാ ഭരണിയിലുമായി! അങ്ങിനെ വര്‍ഷം മൂന്ന് കഴിഞ്ഞു.

ഇപ്പോഴിതാ ചിത്രീകരണം കഴിഞ്ഞ് സ്വപ്നമാളിക റിലീസിംഗിന് തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമയ്ക്കെതിരെ ലാലിന്റെ പടനീക്കം. മോഹന്‍ലാലിനെ പുല്ലുപോലെ വലിച്ചെറിയുകയായിരുന്നു ദേവരാജ്. ലാലിന്റെ കഥാപാത്രമായ അപ്പുനായരെ കാശിയില്‍ കൊണ്ടുപോയി ഒരു ബോംബേറില്‍ കൊന്ന്‌ കഥ മറ്റു കഥാപാത്രങ്ങളിലൂടെ മുന്നോട്ട്‌ കൊണ്ടു പോയി സിനിമ തീര്‍ക്കുകയാണ് ദേവരാജ്‌ ചെയ്തത്. ആര്‍ക്കായാലും സഹിക്കുമോ? മോഹന്‍ലാലിനും സംഗതി രസിച്ചില്ല.

സ്വപ്നമാളികയുടെ സാക്ഷാല്‍ തിരക്കഥാകൃത്ത് ടി.എസ്‌. സുരേഷ്‌ബാബുവാണ്. മോഹന്‍‌ലാലിന്റെ കഥയെ മെരുക്കിയെടുത്ത് തിരക്കഥയാക്കിയത് സുരേഷ്‌ബാബു ആയിരുന്നു. തങ്ങളുടെ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയതിനാണ് മോഹന്‍ലാലും ടി.എസ്‌. സുരേഷ്‌ബാബുവും ദേവരാജിനെതിരെ കോടതിയെ സമീപിക്കാന്‍ പോകുന്നതെന്ന് അറിയുന്നു.

Mohanlal may file a case against Swapnamalika director | തന്നെ വലിച്ചെറിഞ്ഞവര്‍ക്കെതിരെ മോഹന്‍ലാല്‍!

രൂപയുടെ മൂല്യത്തില്‍ 48 പൈസയുടെ ഇടിവ്

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. തിങ്കളാഴ്ച നാല്പത്തിയെട്ട് പൈസയുടെ ഇടിവാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ ഇടിവ് വന്നേക്കുമെന്ന ആശങ്കയാണ് രൂപയെ സമ്മര്‍ദ്ദത്തിലാക്കിയത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.59 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ പതിമൂന്നു പൈസയുടെ ഇടിവോടെ 45.21/22 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.

ഏഷ്യന്‍ വിപണികളില്‍ പൊതുവെ ആലസ്യം അനുഭവപ്പെടുന്നത് രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ വന്‍ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. സെന്‍സെക്സില്‍ 361.77 പോയിന്റ് ഇടിവോടെ 16,632 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്

Rupee falls 48 paise to 45.69 a dollar | രൂപയുടെ മൂല്യത്തില്‍ 48 പൈസയുടെ ഇടിവ്

തിലകനും വെള്ളാപ്പള്ളി നടേശനും കെട്ടിപ്പിടിച്ചപ്പോള്‍!


Thilakan
PRO
PRO
നടന്‍ തിലകനും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കെട്ടിപ്പിടിച്ച് കുശലാന്വേഷണങ്ങള്‍ പറഞ്ഞു. പത്തനംതിട്ട എസ്‌.എന്‍.ഡി.പി. യൂണിയന്‍ നേതൃത്വത്തില്‍ പൂങ്കാവ്‌ രാജീവ്‌ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്‍ തിലകനെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിലാണ് ഈ അപൂര്‍വ കൂടിക്കാഴ്ച ഉണ്ടായത്.

ആദരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ച തിലകന്‍ സിനിമാസംഘടനയായ അമ്മയെയും സാംസ്കാരിക മന്ത്രി എം‌എ ബേബിയെയും നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. സിനിമാനടന്‍ ശ്രീനാഥ്‌ ആത്മഹത്യ ചെയ്‌തതല്ലെന്നും തിലകന്‍ പറഞ്ഞു. ശ്രീനാഥിന്റേത് ആസൂത്രിത കൊലപാതകമാണെന്നും തന്നെയും അതുപോലെ ചിലര്‍ തന്നെ കൊല്ലാനായി നടക്കുന്നുണ്ടെന്നും തിലകന്‍ കൂട്ടിച്ചേര്‍ത്തു.

“തെറ്റു ചെയ്യാത്ത ഞാന്‍ എങ്ങനെ മാപ്പുപറയും! അമ്മയോടും ഫെഫ്‌കയോടും മാപ്പുപറയണമെന്നാണ്‌ അവര്‍ പറയുന്നത്‌. 1956 ല്‍ നടനെന്ന നിലയില്‍ തുടക്കം കുറിച്ച ഞാന്‍ 54 വര്‍ഷമായി ഈ രംഗത്തു തുടരുന്നു. സമരം ഒത്തുതീര്‍പ്പാക്കാനും തന്നെ സിനിമാ ഫീല്‍ഡില്‍ നിന്നും ഒഴിവാക്കാനും ഒരു സൂപ്പര്‍താരം ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു.”

“കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ പിച്ചവെച്ച എന്നെ അതിന്റെ സാംസ്‌കാരിക മന്ത്രി തഴഞ്ഞു. ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്. എന്നാല്‍ എനിക്കൊരു ദുര്യോഗം ഉണ്ടായപ്പോള്‍ ഒരാളും എന്നെ സഹായിച്ചില്ല. എല്ലാവരും പണമുള്ളവരുടെ പിറകെ പോയി. കലാകാരന്മാരുടെ തൊഴില്‍ നിഷേധിക്കുന്നത്‌ തീവ്രവാദപരമാണ്‌. സത്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കാലം തനിക്കു സമയം അനുവദിക്കും” - തിലകന്‍ പറഞ്ഞു.

Vellappalli Natesan embraces Actor Thilakan! | തിലകനും വെള്ളാപ്പള്ളി നടേശനും കെട്ടിപ്പിടിച്ചപ്പോള്‍!

എല്ലാവര്‍ക്കും കളിക്കണം; സൌജന്യമായി


PRO
PRO
ഓണ്‍ലൈന്‍ വഴി കളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഭൂരിഭാഗവും ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നവരാണ്. എന്നാല്‍, പണം കൊടുത്ത് ഗെയിമുകള്‍ വാങ്ങി കളിക്കുന്നവര്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നു. എല്ലാവര്‍ക്കും സൌജന്യ ഗെയിമുകളോടാണ് പ്രിയമെന്നും നെറ്റ് നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിയകളിലും വിവിധ സൈറ്റുകളിലും ഗെയിമുകള്‍ സൌജന്യമായി ലഭ്യമാണ്. ഇതോടെ വീഡിയോ ഗെയിംസ് വിപണികള്‍ നഷ്ടത്തിലായിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലും ഗെയിംസ് സോഫ്റ്റ്വയര്‍, ഹാര്‍ഡ്‌വയര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

സൌജന്യ ഗെയിംസ് സേവനം നല്‍കുന്ന പോഗോ, റിയല്‍ നെറ്റ്വര്‍ക്സ്, ബിഗ്ഫിഷ് ഗെയിംസ് തുടങ്ങി സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. അതേസമയം, സ്ത്രീകള്‍ക്കിടയില്‍ ഇത്തരം സൌജന്യ ഗെയിമുകള്‍ക്ക് വന്‍ ജനപ്രീതിയാണ് ലഭിക്കുന്നതെന്നും വിവിധ സര്‍വെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കന്‍ ജനതയിലെ 21 ശതമാനം പേരും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ഗെയിമുകള്‍ കളിക്കുനവരാണ്. ഇതോടെ പ്രമുഖ വീഡിയോ ഗെയിം നിര്‍മ്മാതാക്കളൊക്കെ തങ്ങളുടെ പുത്തന്‍ ഉല്‍പ്പന്നങ്ങളുടെ സൌജന്യ പതിപ്പുകളും നെറ്റില്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്

Free games spreads the Net | എല്ലാവര്‍ക്കും കളിക്കണം; സൌജന്യമായി

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡില്‍


അന്താരാഷ്ട്ര വിപണിയില്‍ ദിവസങ്ങളായി തുടരുന്ന കുതിപ്പിന്‍റെ ഫലമായി ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോഡിലേക്ക്. സംസ്ഥാനത്ത് പവന് 320 രൂപ കൂടി 13,840 രൂപയിലെത്തി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 1740 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ദ്ധനയും രൂപയുടെ മൂല്യമുയര്‍ന്നതുമാണ് വില വര്‍ദ്ധനയ്ക്ക് കാരണം.
യൂറോ മേഖലയിലെ പ്രതിസന്ധി മൂലം നിക്ഷേപകര്‍ സ്വര്‍ണ്ണത്തെ ആശ്രയിച്ചതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലും ആഗോള വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നും വില വര്‍ദ്ധിച്ചത്.

ആഗോളതലത്തിലെ വിലക്കുതിപ്പ് ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഇനിയും ഉയരുമെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന

Gold price hits new high | സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡില്‍

അഗ്നി-2 മിസൈല്‍ പരീക്ഷണം വിജയം

ആണവ വാഹക ശേഷിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈല്‍, അഗ്നി-2 തിങ്കളാഴ്ച രാവിലെ ഒറീസ തീരത്തു നിന്ന് വിജയകരമായി പരീക്ഷണ വിക്ഷേപണം നടത്തി. സൈന്യത്തിനു വേണ്ടിയായിരുന്നു ഇന്ന് നടന്ന പരീക്ഷണം.

ബാലസോറില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ വീലര്‍ ദ്വീപിലായിരുന്നു പരീക്ഷണം നടന്നത്. അഗ്നി-2 മിസൈലിന് 2000 കിലോമീറ്ററാണ് പ്രഹരശേഷി.

അഗ്നി-2 മിസൈലിന് 21 മീറ്റര്‍ നീളമാണ് ഉള്ളത്. ഒരു മീറ്റര്‍ വീതിയുള്ള ഇന്ത്യന്‍ നിര്‍മ്മിത മിസൈലിന്റെ ലോഞ്ച് ഭാരം 17 ടണ്ണാണ്.

ഒരു ടണ്‍ പേലോഡ് 2000 കിലോമീ‍റ്റര്‍ ദൂരം വരെ വഹിക്കാനുള്ള കഴിവ് അഗ്നി-2 മിസൈലിനുണ്ട്. എന്നാല്‍, പേ ലോഡ് കുറച്ചാല്‍ ദൂരപരിധി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും

Agni-2 Missile Successfully test fired | അഗ്നി-2 മിസൈല്‍ പരീക്ഷണം വിജയം