PRO
PROഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിയകളിലും വിവിധ സൈറ്റുകളിലും ഗെയിമുകള്‍ സൌജന്യമായി ലഭ്യമാണ്. ഇതോടെ വീഡിയോ ഗെയിംസ് വിപണികള്‍ നഷ്ടത്തിലായിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലും ഗെയിംസ് സോഫ്റ്റ്വയര്‍, ഹാര്‍ഡ്‌വയര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
സൌജന്യ ഗെയിംസ് സേവനം നല്‍കുന്ന പോഗോ, റിയല്‍ നെറ്റ്വര്‍ക്സ്, ബിഗ്ഫിഷ് ഗെയിംസ് തുടങ്ങി സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. അതേസമയം, സ്ത്രീകള്‍ക്കിടയില്‍ ഇത്തരം സൌജന്യ ഗെയിമുകള്‍ക്ക് വന്‍ ജനപ്രീതിയാണ് ലഭിക്കുന്നതെന്നും വിവിധ സര്‍വെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
അമേരിക്കന്‍ ജനതയിലെ 21 ശതമാനം പേരും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ഗെയിമുകള്‍ കളിക്കുനവരാണ്. ഇതോടെ പ്രമുഖ വീഡിയോ ഗെയിം നിര്‍മ്മാതാക്കളൊക്കെ തങ്ങളുടെ പുത്തന്‍ ഉല്‍പ്പന്നങ്ങളുടെ സൌജന്യ പതിപ്പുകളും നെറ്റില്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്
No comments:
Post a Comment