Thursday, May 13, 2010

എമിറേറ്റ്സ് ഗ്രൂപ്പിന് 248 % ലാഭവര്‍ധന



PRO
PRO
ദുബായ് കേന്ദ്രമായി പ്രവത്തിക്കുന്ന എമിറേറ്റ്സ് ഗ്രൂപ്പിന്റെ ലാഭത്തില്‍ വന്‍ വര്‍ധന. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ 248 ശതമാനമായാണ് ലാഭം ഉയര്‍ന്നിരിക്കുന്നത്. ഗ്രൂപ്പിന്റെ സഹസ്ഥാപനങ്ങളായ എമിറേറ്റ്സ് എയര്‍ലൈന്‍, നാറ്റ എന്നിവയും മുന്നേറ്റത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 അവസാനിച്ച കണക്കുകള്‍ പ്രകാരം എമിറേറ്റ്സ് ഗ്രൂപ്പിന്റെ അറ്റാദായം 1.1 ബില്യന്‍ ഡോളറായി ഉയര്‍ന്നു. അതെസമയം, കമ്പനിയുടെ വരുമാനത്തില്‍ വലിയ മാറ്റം പ്രകടമായില്ല. കമ്പനിയുടെ വരുമാനം 12.4 ബില്യന്‍ ഡോളറാണ്.

ലോക വിമാനസര്‍വീസുകളില്‍ മുന്നില്‍ നില്‍ക്കുന്ന എമിറേറ്റ്സ് എയര്‍ലൈനില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 4.7 ദശലക്ഷത്തോളം പേര്‍ യാത്ര ചെയ്തു. യാത്രക്കാരുടെ എണ്ണം 21 ശതമാനം വര്‍ധിച്ച് 27.5 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ആഗോള തലത്തിലുള്ള മിക്ക എയര്‍ലൈന്‍സ് സര്‍വീസുകളും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് എമിറേറ്റ്സിന്റെ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്.



എമിറേറ്റ്സിന്റെ കാര്‍ഗോ സേവനവും ഉയര്‍ന്നു. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ എമിറേറ്റ്സ് സ്കൈകാര്‍ഗോ 1.6 ദശലക്ഷം ടണ്‍ ചരക്ക് നീക്കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 12.2 ശതമാനത്തിന്റെ മുന്നേറ്റമാണ് ഇത് കാണിക്കുന്നത്. 150 രാജ്യങ്ങളിലായി അമ്പതിനായിരം തൊഴിലാളികള്‍ എമിറേറ്റ്സ് ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി അധികൃതര്‍ അറിയിച്ചു

Emirates Group's profit grows by 248 percent in 2009-10 | എമിറേറ്റ്സ് ഗ്രൂപ്പിന് 248 % ലാഭവര്‍ധന

പുതുമകളുമായി മൈക്രോസോഫ്റ്റ് ഓഫീസ് 2010


PRO
PRO
സോഫ്റ്റ്വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ മൈക്രോസോഫ്റ്റ് ഓഫീസ് 2010 വിപണിയിലെത്തി. ലോകത്തെ വാണിജ്യ, സാങ്കേതിക സ്ഥാപനങ്ങളെ ലക്‍ഷ്യമിട്ടാണ് ഏറ്റവും പുതിയ പതിപ്പ് ഓഫീസ് 2010 പുറത്തിറക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ മറ്റൊരു ഉല്‍പ്പന്നമായ ഷെയര്‍പോയിന്റ് 2010 വും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

മൈക്രോസോഫ്റ്റ്‌ ബിസിനസ്‌ ഡിവിഷന്‍ പ്രസിഡന്റ്‌ സ്റ്റീഫന്‍ ഇലോപാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ പുത്തിറക്കിയതായി അറിയിച്ചത്. അതേസമയം, വ്യക്തി ആവശ്യങ്ങള്‍ക്കുള്ള ഓഫിസ്‌ 2010 പതിപ്പ് ജൂണില്‍ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. നിരവധി പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓഫീസ് 2010 പതിപ്പ് കമ്പ്യൂട്ടര്‍, ഫോണ്‍, ബ്രൗസര്‍ തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്ക്‌ മികവുറ്റ സേവനം ലഭ്യമാക്കും.

പുതിയ ഓഫീസ് പതിപ്പില്‍ വേര്‍ഡ്‌, എക്സല്‍, പവര്‍പോയിന്റ്‌, വണ്‍നോട്ട്‌ തുടങ്ങിയ ആപ്ലിക്കേഷനുകളുടെ വെബ്‌അധിഷ്ഠിത സേവനവും ലഭ്യമാകും. ഓണ്‍ലൈന്‍ മേഖലയില്‍ ഓഫീസ് സേവനം നല്‍കുന്ന ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിനെ മറിക്കടക്കാന്‍ വേണ്ടിയാണ് മൈക്രോസോഫ്റ്റ് ഇത്തരമൊരു സോഫ്റ്റ്വയര്‍ വിപണിയിലിറക്കിയിരിക്കുന്നത്


Microsoft launches Office 2010 for global customers | പുതുമകളുമായി മൈക്രോസോഫ്റ്റ് ഓഫീസ് 2010

ആഭ്യന്തര വിപണിയില്‍ നേട്ടം

തുടര്‍ച്ചയായ രണ്ടാം ദിവസവും ആഭ്യന്തര വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. തുടക്കത്തില്‍ വന്‍ മുന്നേറ്റം നടത്തിയ വിപണികള്‍ ഒരിക്കല്‍ കുത്തനെ ഇടിഞ്ഞിരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 74.85 പോയിന്റ് നേട്ടത്തോടെ 17270.66 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 22.60 പോയിന്റ് നേട്ടത്തോടെ 5179.25 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ബി എസ് ഇയില്‍ റിയാലിറ്റി, ഓട്ടോ, ഹെല്‍ത്ത് കെയര്‍ ഓഹരികളാണ് മികച്ച നേട്ടം കൈവരിച്ചത്.

ടാറ്റാ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡി എല്‍ എഫ്, റിലയന്‍സ് ഇന്‍ഫ്ര, ജയപ്രകാശ് അസോസിയേറ്റ്സ് ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചു. അതേസമയം, ടാറ്റാ സ്റ്റീല്‍, ആര്‍ ഐ എല്‍, എസ് ബി ഐ, ഭാരതി എയര്‍ടെല്‍, വിപ്രോ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ബി എസ് ഇയിലെ 1558 ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോള്‍ 1249 ഓഹരികള്‍ ഇടിഞ്ഞു

Sensex ends higher; Tata Motors, DLF, RInfra up | ആഭ്യന്തര വിപണിയില്‍ നേട്ടം

അവിവാഹിതയുടെ മരണം അഭിമാനക്കൊലപാതകം?


PRO
കുടുംബത്തിന്റെ മാനം കാക്കാന്‍ അലഹബാദിലും അഭിമാനക്കൊലപാതകം അരങ്ങേറിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രജനി സാഹു എന്ന 18 കാരിയായ അവിവാഹിതയായ ഗര്‍ഭിണിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. എന്നാല്‍, രജനി അഭിമാനക്കൊലപാതകത്തിന് ഇരയാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നേതാനഗര്‍ കോളനിയിലെ വീട്ടിലെ സ്വന്തം മുറിയിലാണ് രജനിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രണയപരാജയം കാരണമാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് ഇവര്‍ എഴുതിയതെന്ന് കരുതുന്ന ഒരു കത്തും മൃതദേഹത്തിന് അടുത്തുനിന്ന് പൊലീസിനു ലഭിച്ചിരുന്നു.

എന്നാല്‍, രജനിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് തലയ്ക്ക് ഏറ്റ പരുക്കാണ് മരണകാരണമെന്ന് വ്യക്തമായി. ഇതോടെ, രജനി മരിച്ച ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു എന്ന സംശയം ബലപ്പെടുകയാണ്.

രജനിയുടെ പിതാവിനെയും സഹോദരനെയും പൊലീസ് ചോദ്യംചെയ്തു വരുന്നു. മൃതദേഹത്തിനു സമീപത്തു നിന്ന് ലഭിച്ച കത്ത് വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിക്കുന്നു. രജനിയുടെ കാമുകന് വേണ്ടിയുള്ള തെരച്ചിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്

Honour killing in Allahabad? | അവിവാഹിതയുടെ മരണം അഭിമാനക്കൊലപാതകം?

512 ഗ്രാമങ്ങളില്‍ എസ്‌ബിഐ സമ്പൂര്‍ണ്ണ ശാഖകള്‍ തുറക്കും

 ബാങ്കിംഗ്‌ സേവനം ഏറ്റവും കുറവുള്ള പന്ത്രണ്‌ടായിരം ഗ്രാമങ്ങളില്‍ സേവന സൗകര്യം വ്യാപിപ്പിക്കാന്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ തീരുമാനിച്ചു. റിസര്‍വ്‌ ബാങ്കിന്‍റെ നിര്‍ദേശമനുസരിച്ചാണ്‌ സ്റ്റേറ്റ്‌ ബാങ്ക്‌ പ്രത്യേക പദ്ധതി തയ്യാറാക്കുന്നത്‌. മറ്റ്‌ ബാങ്കുകളോടും റിസര്‍വ്‌ ബാങ്ക്‌ വികസന പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്‌ട്‌. ജനസംഖ്യ രണ്‌ടായിരത്തിന്‌ അടുത്തുള്ള 64,000 ഗ്രാമങ്ങള്‍ ബാങ്കിംഗ്‌ സൗകര്യം ഇല്ലാത്തവയാണെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ കണെ്‌ടത്തിയിട്ടുണ്‌ട്‌. 512  ഗ്രാമങ്ങളില്‍ എസ്‌ബിഐ സമ്പൂര്‍ണ്ണ ശാഖകള്‍ തുറക്കും.

ടെലിവിഷന്‍ ചാനലുകളുടെ റേറ്റിംഗ്‌ അളക്കാന്‍ പുതിയ സംവിധാനം

ടെലിവിഷന്‍ ചാനലുകളുടെ റേറ്റിംഗ്‌ അളക്കാന്‍ നിലവിലുള്ള സമ്പ്രദായത്തിന്‌ പകരം കൂടുതല്‍ സുതാര്യമായ പുതിയ സംവിധാനം നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം സമിതിയെ നിയോഗിച്ചു. ഫിക്കി സെക്രട്ടറി ജനറല്‍ അമിത്‌ മിശ്രയാണ്‌ സമിതിയുടെ ചെയര്‍മാന്‍. മൂന്ന്‌ മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ സമിതിയോട്‌ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. ഏഴംഗങ്ങളാണ്‌ സമിതിയില്‍ ഉള്ളത്‌. നിലവിലുള്ള ടിആര്‍പി സമ്പ്രദായം പ്രേക്ഷകരേയും പരസ്യദാതാക്കളേയും തെറ്റിദ്ധരിപ്പിക്കുന്നു എന്ന ആരോപണമുള്ള സാഹചര്യത്തിലാണ്‌ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്‌

അമേഠിയെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കുമെന്ന്‌ ബില്‍ഗേറ്റ്‌സ്‌

 അമേഠി രാജ്യത്തെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കുമെന്ന്‌ മൈക്രോസോഫ്‌റ്റ്‌ ചെയര്‍മാന്‍ ബില്‍ഗേറ്റ്‌സ്‌ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിക്കൊപ്പം അമേഠി സന്ദര്‍ശിച്ചപ്പോഴാണ്‌ ബില്‍ഗേറ്റ്‌സ്‌ ഈ പ്രഖ്യാപനം നടത്തിയത്‌. അമേഠിക്കൊപ്പം റായ്‌ബറേലിയേയും മികച്ച ഐടി കേന്ദ്രമാക്കാന്‍ ശ്രമിക്കുമെന്നും ബില്‍ ഗേറ്റ്‌സ്‌ പറഞ്ഞു. ബഹാദൂര്‍ പൂരിലെ രാജീവ്‌ഗാന്ധി മഹിളാ വികാസ്‌ പരിയോജനാകേന്ദ്രം ബില്‍ ഗേറ്റ്‌സ്‌ സന്ദര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്‌ഡലം കൂടിയാണ്‌ അമേഠി