Thursday, May 13, 2010

ഭക്‍ഷ്യവിലപ്പെരുപ്പം ഉയര്‍ന്നു


PRO
PRO
രാജ്യത്തെ ഭക്‍ഷ്യവിലപ്പെരുപ്പം വീണ്ടും ഉയര്‍ന്നു. മെയ് ഒന്നിന് അവസാനിച്ച ആഴ്ചയില്‍ 16.44 ശതമാനമായിട്ടാണ് നിരക്ക് ഉയര്‍ന്നിരിക്കുന്നത്. ഏപ്രില്‍ ഇരുപത്തിനാലിന് അവസാനിച്ച ആഴ്ചയില്‍ ഭക്‍ഷ്യ വിലപ്പെരുപ്പം 16.04 ശതമാനമായിരുന്നു. തുടര്‍ച്ചയായ രണ്ട് ആഴ്ചയിലെ താഴ്ചയ്ക്ക് ശേഷമാണ് ഭക്‍ഷ്യവിലപ്പെരുപ്പം ഉയര്‍ന്നിരിക്കുന്നത്.

അതെസയം, രാജ്യത്തെ ഇന്ധനവില സൂചിക കുറഞ്ഞു. മെയ് ഒന്നിന് അവസാനിച്ച ആഴ്ചയിലെ ഇന്ധനവില സൂചിക 12.33 ശതമാനമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധന വില സൂചിക മുന്‍ ആഴ്ചയില്‍ 12.69 ശതമാനമായിരുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും വില ഉയര്‍ന്നിട്ടുണ്ട്.

അടിസ്ഥാന ഉല്‍പ്പന്ന വിലസൂചികയും ഉയര്‍ന്നിട്ടുണ്ട്. സൂചിക മെയ് ഒന്നിന് വിലസൂചിക 0.40 ശതമാനം ഉയര്‍ന്ന് 16.76 ശതമാനത്തിലെത്തിയിട്ടുണ്ട്. പച്ചക്കറികളുടേയും പയറുവര്‍ഗങ്ങളുടെയും വിലയിലുണ്ടായ ഉയര്‍ച്ചയാണ് വിലപ്പെരുപ്പം ഉയര്‍ത്തിയത്. എണ്ണവിലയിലുണ്ടായ വര്‍ധനയും നാണ്യപ്പെരുപ്പം ഉയരാനിടയാക്കിയിട്ടുണ്ട്

Food inflation rises to 16.44% y-o-y | ഭക്‍ഷ്യവിലപ്പെരുപ്പം ഉയര്‍ന്നു

11,000 വിദ്യാര്‍ഥികള്‍ ഒരുമിച്ച് ക്ലാസ് കട്ടു ചെയ്തു!


PRO
PRO
ഒരു സ്കൂളിലെ കുട്ടികളെല്ലാം ഒരുമിച്ച് ക്ലാസ് കട്ട് ചെയ്യാന്‍ തീരുമാനിച്ച് വിനോദയാത്ര പോയി. അര്‍ജന്റീനയയിലെ സ്കൂളിലെ കുട്ടികളാണ് ഫേസ്ബുക്ക് സഹായത്തോടെ ക്ലാസ് കട്ട് ചെയ്ത് വിനോദയാത്ര പോയത്. ഇതോടെ അധ്യാപകരും രക്ഷിതാക്കളും ആകെ വിഷമത്തിലായി. ഓണ്‍ലൈന്‍ സാങ്കേതിക സേവനം ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികള്‍ ദിവസവും കട്ട് ചെയ്താന്‍ സ്കൂള്‍ പാഠ്യപദ്ധതി തകരും.

അര്‍ജന്റീനിയയിലെ സ്കൂള്‍ കുട്ടികള്‍ ഫേസ്ബുക്കിലുണ്ടാക്കിയ കമ്മ്യൂണിറ്റി ഗ്രൂപ്പ് ഉപയോഗിച്ചാണ് ഒരുമിച്ച് ക്ലാസ് കട്ട് ചെയ്യാന്‍ തീരുമാനിച്ചത്. സ്കൂളിലെത്തുന്ന കുട്ടികള്‍ ചെറിയൊരു ചര്‍ച്ച പോലും നടത്താതെ ഒരു ദിവസം ക്ലാസ് കട്ട് ചെയ്തത് അധ്യാപകരെ പോലും അത്ഭുതപ്പെടുത്തി. അവസാനം അന്വേഷണം നടത്തിയപ്പോഴാണ് ഫേസ്ബുക്ക് സഹായം അറിഞ്ഞത്.

സ്കൂളിലെ 11,000 വിദ്യാര്‍ഥികള്‍ ഫേസ്ബുക്ക് കമ്മ്യൂണിറ്റിയില്‍ അംഗങ്ങളാണ്. അതെ, പതിനൊന്നായിരം കുട്ടികളും കമ്മ്യൂണിറ്റി വഴി സന്ദേശം കൈമാറി സ്കൂള്‍ കട്ട് ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് അര്‍ജന്റീനയിലെ കോടതിയും രംഗത്തെത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നിര്‍മ്മിക്കുന്ന ഇത്തരം കമ്മ്യൂണിറ്റികള്‍ ഫേസ്ബുക്ക് അനുവദിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. നിലവിലെ കുട്ടികളുടെ കമ്മ്യൂണിറ്റികള്‍ നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്

Judge nixes Facebook groups by class-cutting kids | 11,000 വിദ്യാര്‍ഥികള്‍ ഒരുമിച്ച് ക്ലാസ് കട്ടു ചെയ്തു!

സ്റ്റീവ് വോ കൊച്ചി ടീമിന്‍റെ പരിശീലകനായേക്കും


PRO
മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോ ഐ പി എല്ലില്‍ കൊച്ചി ടീമിന്‍റെ മുഖ്യ പരിശീലകനായേക്കും. കൊച്ചി ടീമിന്‍റെ മുഖ്യ ഉപദേശകനും ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍റുമായി അദ്ദേഹത്തെ നിയമിക്കുന്നതിനെക്കുറിച്ച് കൊച്ചി ടീം ഉടമ ഹര്‍ഷദ് മേത്തയും വോയും തമ്മില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. സ്റ്റീവ് വോയ്ക്ക് ടീമിന്‍റെ മുഖ്യ പരിശീലകന്‍റെ ചുമതല നല്‍കാനും അദ്ദേഹത്തിനു കീഴില്‍ രണ്ട് പേരെ നിയമിക്കാനും ശ്രമിക്കുന്നുണ്ടെന്ന് ഹര്‍ഷദ് മേത്ത വ്യക്തമാക്കി.

ഇതിനു പുറമെ ഐ പി എല്ലില്‍ പഞ്ചാബ് കിംഗ്സ് ഇലവന്‍ താരമായിരുന്ന മഹേള ജയവര്‍ധനയെ ടീമില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മേത്ത പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിലെ ടോപ് സ്കോററാണ് മുന്‍ ലങ്കന്‍ നായകന്‍ കൂടിയായ ജയവര്‍ധനെ.

ജയവര്‍ധനെയുമായി തനിക്കുള്ള വ്യക്തിപരമായ അടുപ്പം ഉപയോഗിച്ച് അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് മേത്ത പറഞ്ഞു. ജയവര്‍ധനെയുമായി എനിക്ക് 20 വര്‍ഷത്തെ ബന്ധമുണ്ട്. അദ്ദേഹത്തെ ആദ്യമായി ലങ്കയ്ക്ക് പുറത്ത് (ദക്ഷിണാഫ്രിക്കയില്‍) കളിക്കാന്‍ കൊണ്ടുപോയത് ഞാനാണ്. ജയവര്‍ധനയ്ക്കും താല്‍‌പ്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ കൊച്ചി ടീമില്‍ ഉള്‍പ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തും.

അതേസമയം മലയാളി താരം ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മേത്ത പറഞ്ഞു. ശ്രീശാന്ത് ടീമില്‍ ചേരാന്‍ താല്‍‌പ്പര്യമുണ്ടെന്നോ ഇല്ലെന്നോ അറിയിച്ചിട്ടില്ല. അദ്ദേഹം മികച്ച ബൌളറാണ്. എന്നാല്‍ പെരുമാറ്റത്തില്‍ കുറച്ചു കൂടി പക്വത കാണിക്കേണ്ടതുണ്ട്. ഈ മാസം അവസാനത്തോടെ ടീമിന്‍റെ പേര് പരിശീ‍ലകന്‍, കളിക്കാരുടെ ഏകദേശ നിര എന്നിവ പുറത്തുവിടുമെന്നും മേത്ത പറഞ്ഞു

IPL franchise Kochi approaches legendary Steve Waugh | സ്റ്റീവ് വോ കൊച്ചി ടീമിന്‍റെ പരിശീലകനായേക്കും

ടോട്ടല്‍ തട്ടിപ്പ്: ശബരിയുടെ കൂട്ടുകാരി ഒടുവില്‍ കീഴടങ്ങി

ടോട്ടല്‍ ഫോര്‍ യു കേസിലെ പ്രതിയും ശബരിനാഥിന്റെ കൂട്ടുകാരിയുമായ എയര്‍ഹോസ്റ്റസ് ലക്ഷ്മിമോഹന്‍ കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തു. രണ്ടുവര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു ലക്ഷ്മിമോഹന്‍.

തട്ടിപ്പു കേസില്‍ വിചാരണ നേരിട്ടുകൊള്ളാമെന്ന് ഉറപ്പുനല്കിയതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. തുടര്‍ന്നാണ് കീഴ്‌ക്കോടതിയില്‍ ജാമ്യക്കാര്‍ സഹിതം കീഴടങ്ങി ജാമ്യമെടുത്തത്.

തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനു മുന്നിലാണ് കേസിലെ എട്ടാം പ്രതി കൂടിയായ എയര്‍ഹോസ്റ്റസ് ഹാജരായത്. ശബരിനാഥ് കോടതിയില്‍ എത്തിയില്ല.

ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ജാമ്യം നേടിയത്. ഇനി ആറു കേസുകളില്‍ ജാമ്യം കിട്ടേണ്ടതുണ്ട്. മെയ് 20 വരെ ലക്ഷ്മിമോഹനെ അറസ്റ്റ് ചെയ്യരുതെന്ന് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2008 ആഗസ്തിലാണ് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവരും ഇപ്പോള്‍ ജാമ്യത്തിലാണ്.

Mathrubhumi - ടോട്ടല്‍ തട്ടിപ്പ്: ശബരിയുടെ കൂട്ടുകാരി ഒടുവില്‍ കീഴടങ്ങി

ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വയസ്സ് 10!


ബ്രിട്ടനില്‍ ഒരു എട്ട് വയസ്സുകാരിയെ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയെന്ന് കേസ്. കേസിലെ കുറ്റാരോപിതരായ ആണ്‍കുട്ടികള്‍ക്ക് 10 വയസ്സ് മാത്രമാണ് പ്രായം! രാജ്യത്തെ ബലാത്സംഗ കേസുകളിലെ ഏറ്റവും പ്രായം കുറഞ്ഞ കുറ്റാരോപിതരുടെ നിരയിലാണ് ഇവരുടെ സ്ഥാനം.

പെണ്‍കുട്ടിക്ക് ഒരു ‘ടെഡി ബീര്‍’ പാവ നല്‍കിയാണ് ബലാത്സംഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. പാവയെ മാറോടടുക്കി എട്ട് വയസ്സുകാരി നടത്തിയ വിവരണം റിക്കോഡ് ചെയ്ത് കോടതിയില്‍ ‘പ്ലേ’ ചെയ്യുകയായിരുന്നു. തന്നെ പാടത്തും ഫ്ലാറ്റുകള്‍ക്ക് പിന്നിലുള്ള ഒരു ഷെഡിലും കൊണ്ടുപോയാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി അഭിമുഖത്തില്‍ പറഞ്ഞതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ മിഡില്‍സെക്സിലെ ഹേയ്സിലാണ് സംഭവം നടന്നത്. ഇളയ അനുജത്തിയുമൊത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് തന്നെ ആണ്‍കുട്ടികള്‍ പിടിച്ചുകൊണ്ട് പോയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. ബലാത്സംഗത്തിന് ഇരയായ ശേഷം വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍, ആണ്‍കുട്ടികള്‍ തങ്ങള്‍ക്ക് മേല്‍ ആരോപിച്ചിരിക്കുന്ന ബലാത്സംഗ കുറ്റം നിഷേധിച്ചിട്ടുണ്ട്

Rape accused, age 10 yrs! | ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വയസ്സ് 10!

സുസുകിയെ പിന്നിലാക്കി മാരുതി

ലാഭത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കമ്പനിയായ മാരുതിയുടെ സഖ്യ കമ്പനിയായ ജാപ്പാനിലെ സുസുകിയെ പിന്നിലാക്കി. സുസുകിയുടെ 2009-10  വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ അറ്റാദായം1,395 കോടി രൂപയ്‌ക്ക്‌ തുല്യമാണ്‌. എന്നാല്‍ ഇത്‌ മാരുതിയുടെ അറ്റാദായത്തിന്‌ പകുതി മാത്രമാണ്‌. മാരുതിയുടെ ആകെ വരുമാനം 30,122 കോടി രൂപയായി

സ്പ്രിന്റ് ഫോര്‍ജി ഫോണ്‍ ജൂണ്‍ നാലിന്

ടെലികോം മേഖലയിലെ പ്രമുഖ കമ്പനിയായ എച്ച് ടി സിയില്‍ നിന്നുള്ള നാലാം തലമുറയിലെ ഫോണ്‍ അമേരിക്കന്‍ വിപണിയിലെത്തുന്നു. എച്ച് ടി സിയുടെ ഇവോ എന്ന പേരിലറിയപ്പെടുന്ന സെറ്റ് ജൂണ്‍ നാലിന് അമേരിക്കന്‍ വിപണിയിലെത്തുമെന്ന് സ്പ്രിന്റ് ടെക്സ്റ്റെല്‍ അറിയിച്ചു. ഏകദേശം 199 ഡോളര്‍ വിലവരുന്ന സെറ്റ് സാങ്കേതിക ലോകത്ത് വന്‍ മുന്നേറ്റം നറ്റത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

സെല്‍ഫോണ്‍ നിര്‍മ്മാണ മേഖലയിലെ മുന്‍നിര കമ്പനികള്‍ക്ക് വന്‍ ഭീഷണിസൃഷ്ടിച്ചുക്കൊണ്ടാണ് ഇവോയുടെ വരവ്. ഫോര്‍ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന അമേരിക്കന്‍ വിപണിയിലെത്തുന്ന ആദ്യ സെറ്റ് കൂടിയാണിത്. ആപ്പിളിന്റെ ഐഫോണിന് വന്‍ ഭീഷണിസൃഷ്ടിക്കുന്നതാണ് ഇവോ. അടുത്ത് ഇറങ്ങാനിരിക്കുന്ന ഐഫോണില്‍ ഫോര്‍ജി സേവനങ്ങളും ഉള്‍പ്പെടുത്തിയേക്കുമെന്നും വിപണിവൃത്തങ്ങള്‍ സൂചന നല്‍കുന്നു.

അമേരിക്കന്‍ വിപണിയിലെ മറ്റൊരു സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ വെരിസണ്‍ വയര്‍ലസിന് ഇവോ ഭീഷണി തന്നെ. വെരിസണ്‍ കമ്മ്യൂണിക്കേഷന്‍സും വോഡാഫോണ്‍ ഗ്രൂപ്പും ചേര്‍ന്ന് 2011ല്‍ ആദ്യ ഫോര്‍ജി ഫോണിറക്കാന്‍ പദ്ധതിയിട്ടിരുന്നു. അതേസമയം, ഫോര്‍ജി ഫോണ്‍ നേരത്തെ വിപണിയിലെത്തിയതോടെ വരും സെറ്റുകള്‍ക്ക് ആദ്യ ജനപ്രീതി പിടിച്ചെടുക്കാനായേക്കില്ല.

ഇതിനിടെ ഫോര്‍ജി കവറേജ് ലഭ്യമാക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങളും തുടരുകയാണ്. വൈമാക്സ് സാങ്കേതിക സഹായത്തോടെയാണ് ഫോര്‍ജി നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുക. നിലവില്‍ അമേരിക്കയിലെ 40 ദശലക്ഷം പേര്‍ക്ക് ഫോര്‍ജി സേവനം ലഭിക്കുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം അവസാനത്തോടു കൂടി 120 ദശലക്ഷം പേര്‍ക്കും ഫോര്‍ജി സേവനം ലഭ്യമാക്കും

Sprint to launch first US 4G phone on June 4 | സ്പ്രിന്റ് ഫോര്‍ജി ഫോണ്‍ ജൂണ്‍ നാലിന്