കോഴിക്കോട്ടെ രേവതി പട്ടത്താനം പണ്ഡിത സഭയില്‍ മഹാ പണ്ഡിതനായിരുന്ന ഉദ്ദണ്ഡ ശാസ്ത്രികളെ മത്സരത്തില്‍ തുടര്‍ച്ചയായി തോല്‍പ്പിച്ച് യുവ ബ്രാഹ്മണനായിരുന്നു കാക്കശ്ശേരി ഭട്ടതിരി. ഗുരുവായൂരിനടുത്തുള്ള മുക്കൂട്ടുതലയായിരുന്നു സ്വദേശം കൊല്ലവര്‍ഷം 600 നും 700 ഇടക്കായിരുന്നു ജീവിത കാലം.
കാക്കശ്ശേരി ഭട്ടതിരി ഗര്‍ഭശ്രീമാന്‍ ആയിരുന്നു എന്നും പറയാം.
ഉദ്ദണ്ഡ ശാസ്ത്രികളെ തോല്‍പ്പിക്കാന്‍ വഴിതേടി ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിച്ച് ഗുരുവായൂരില്‍ തമ്പടിച്ചിരുന്ന മലയാള ബ്രാഹ്മണര്‍ മുക്കൂട്ടുതലയിലെ ഒരു അന്തര്‍ജ്ജനത്തിന് ഗര്‍ഭശങ്കയുണ്ട് എന്നറിഞ്ഞ് അവിടെച്ചെന്ന് ബാല എന്ന ദിവ്യമന്ത്രം കൊണ്ട് വെണ്ണ ജപിച്ച് പ്രസവിക്കുന്നതു വരെ ആ അന്തര്‍ജ്ജനത്തിനു നല്‍കി. അവര്‍ പ്രസവിച്ച ഉണ്ണിയാണ് കാക്കശ്ശേരി ഭട്ടതിരി എന്ന പേരില്‍ പ്രസിദ്ധനായത്.
ദിവസേന കാണുന്ന കാക്കകളെ പോലും തിരിച്ചറിയാന്‍ കുട്ടിക്കാലത്തേ ഈ ഭട്ടതിരിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് കാക്കശ്ശേരി ഭട്ടതിരി എന്ന പേരു പോലും വന്നതെന്ന് ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി പറയുന്നത്.
മൂന്നാം വയസില്‍ എഴുത്തിനിരുത്തി അഞ്ചാം വയസ്സില്‍ ഉപനയനം ചെയ്ത ഭട്ടതിരി ചെറുപ്പം മുതലേ ബുദ്ധിരാക്ഷസനായിരുന്നു. സമാവര്‍ത്തനം കഴിയും മുമ്പ് തന്നെ അദ്ദേഹം സര്‍വ്വജ്ഞനും വാഗ്മിയും യുക്തിമാനുമായിത്തീര്‍ന്നു
Wednesday, May 5, 2010
വെയിലേറ്റു വാടാതിരിക്കാന്‍ നീല
വെയിലേറ്റാല്‍ വാടിത്തളരാത്തവര്‍ ആരുമുണ്ടാവില്ല. സൂര്യനില്‍ നിന്നുള്ള ചൂടിനെക്കാള്‍ അള്‍ട്രാവയലറ്റ് വികിരണമാണ് നമ്മെ വലയ്ക്കുന്നത്. ഇത്തരം തീവ്ര വികിരിണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ഗവേഷകര്‍ പുതിയൊരു രക്ഷാകവചം കണ്ടെത്തിയിട്ടുണ്ട്.
ചില നിറങ്ങള്‍ നമ്മെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് ഒരു കൂട്ടം സ്പാനിഷ് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. അതായത്, കടും നീലയോ ചുവപ്പോ നിറങ്ങളിലുള്ള കോട്ടന്‍ വസ്ത്രങ്ങള്‍ സൂര്യ പ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ മറ്റു നിറങ്ങളെക്കാള്‍ കൂടുതല്‍ ഫലപ്രദമായി ആഗിരണം ചെയ്യുമത്രേ.
വസ്ത്രങ്ങളുടെ നിറം അനുസരിച്ചായിരിക്കും അവ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നമുക്ക് സംരക്ഷണം നല്‍കുക എന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാല്‍, നിറങ്ങള്‍ എത്തരത്തില്‍ പ്രവര്‍ത്തിച്ചാണ് അള്‍ട്രാവയലറ്റ് വികിരണങ്ങളെ ആഗിരണം ചെയ്യുന്നത് എന്ന് ഇന്നും പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.
നീല, ചുവപ്പ്, മഞ്ഞ എന്നീ മൂന്ന് നിറങ്ങളുടെ വിവിധ ഷേഡുകളാണ് പഠനവിധേയമാക്കിയത്. ഇതില്‍, കടുത്ത നിറമുള്ള സാമ്പിളുകള്‍ അള്‍ട്രാവയലറ്റ് രശ്മികളെ കൂടുതല്‍ ആഗിരണം ചെയ്യുന്നതായി കണ്ടെത്തി. അള്‍ട്രാവയലറ്റ് രശ്മികളെ ഏറ്റവും കൂടുതല്‍ ആഗിരണം ചെയ്തത് കടും നീല നിറമാണ്. ഏറ്റവും കുറവ് ആവട്ടെ മഞ്ഞയും.
അള്‍ട്രാവയലറ്റ് രശ്മികള്‍ അമിതമായി ഏല്‍ക്കുന്നത് കാഴ്ചയ്ക്ക് തകരാറുകള്‍ ഉണ്ടാക്കുകയും ത്വക് ക്യാന്‍സര്‍ രോഗത്തിനു കാരണമാവുകയും ചെയ്യുമെന്നാണ് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

നാട്ടിടവഴികളിലേക്കുള്ള മടക്കം
| ||||||||||||
സരോജിനി ടീച്ചര്‍ - രണ്ടുപാട്ടിന്‍റെ റെക്കോഡ്
|
ആദ്യകാല ചിത്രങ്ങളില്‍ വിഗതകുമാരനും മാര്‍ത്താണ്ഡവര്‍മ്മയും നിശ്ശബ്ദ ചിത്രങ്ങളായിരുന്നു. മൂന്നാമത്തെയും ആദ്യത്തെ ശബ്ദചിത്രവുമായ "ബാലനി'ല്‍ 23 ഗാനങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് ജ്ഞാനാംബികയും പ്രഹ്ളാദയും പുറത്തുവന്നു. 24 ഗാനങ്ങളുമായി റിലീസ് ചെയ്ത ജ്ഞാനാംബികയുടെ റെക്കോഡ് മലയാളത്തില്‍ ഇന്നുവരെ മറികടക്കപ്പെട്ടിട്ടില്ല.
"കരുണാകര പീതാംബര ഗോപാല ബാല', "അയേകൃത ഭജനം' എന്നീ കാവ്യശകലങ്ങളാണ് നിര്‍മ്മലയില്‍ സരോജിനി ടീച്ചര്‍ പാടിയത്. നിര്‍മ്മലയിലൂടെയാണ് ഗായിക പി. ലീലയും പിന്നണി ഗാന രംഗത്തെത്തിയത്.
ആദ്യത്തെ പിന്നണി ഗായകന്‍റെ ഉദയവും നിര്‍മ്മലയിലൂടെയായിരുന്നു. നിര്‍മ്മലയില്‍ ഇവളോ നിര്‍മ്മല എന്ന ഗാനം ആലപിച്ച ടി.കെ. ഗോവിന്ദ റാവുവാണ് മലയാളത്തിലെ ആദ്യ പിന്നണി ഗായകന്‍.
നിര്‍മ്മലയിലെ ഗാനങ്ങള്‍ രചിച്ചത് മഹാകവി ജി. ശങ്കരകുറുപ്പും സംഗീത സംവിധാനം പി.എസ്. ദിവാകര്‍, പി.കെ. വാര്യര്‍ എന്നിവരുമായിരുന്നു. ഈ ഒറ്റച്ചിത്രത്തില്‍ മാത്രമേ ടീച്ചര്‍ പാടിയിട്ടുള്ളൂ.
മീര അസ്വസ്ഥത സൃഷ്ടിച്ചു: സിന്ധു ലോഹിതദാസ്
PRO
മീരാ ജാസ്മിനെ നായികയാക്കി തുടര്‍ച്ചയായി നാലു സിനിമകള്‍ സംവിധാനം ചെയ്തയാളാണ് സത്യന്‍ അന്തിക്കാട്. ലോഹിതദാസിനെതിരായി ഉണ്ടായ ആരോപണങ്ങള്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ ഉണ്ടാകുന്നില്ല? സുന്ദരിയായ പെണ്‍കുട്ടിയാണ് മീരാ ജാസ്മിന്‍. പക്വതയെത്താത്ത ഒരു പെണ്‍കുട്ടിയുടെ കൈയില്‍ ധാരാളം പണം വന്നുചേര്‍ന്നാല്‍ എന്തുണ്ടാകും? അവള്‍ അത് വീട്ടുകാര്‍ക്ക് നല്‍കിയതുമില്ല. ഇത് കുറേക്കഴിഞ്ഞപ്പോള്‍ പ്രശ്നമായി. ലോഹിതദാസിനോട് ഉപദേശം ചോദിക്കുമായിരുന്നു. പിന്നീട് ഫോണ്‍വിളികളും ചര്‍ച്ചകളും കൂടിവന്നപ്പോല്‍ അത് അസ്വസ്ഥത സൃഷ്ടിച്ചു. എനിക്കുതന്നെ വിലക്കേണ്ടി വന്നിട്ടുണ്ട് - സിന്ധു ലോഹിതദാസ് വ്യക്തമാക്കി.
ലോഹിയുടെ മരണശേഷം ദിലീപ് ഒഴികെ സിനിമാരംഗത്തുള്ള മറ്റാരും തങ്ങളെ സഹായിച്ചില്ലെന്ന് സിന്ധു പറഞ്ഞു. എല്ലാവരും സ്വന്തം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാന്‍ ശ്രമം നടത്തുകയാണ്. അതിനിടയില്‍ ലോഹിതദാസിന്‍റെ കുടുംബത്തിന്‍റെ കാര്യം അന്വേഷിക്കാന്‍ ആര്‍ക്കാണ് സമയം? ദിലീപ് ഒഴികെ ആരും പിന്നീട് തിരിഞ്ഞുനോക്കിയില്ല. ദിലീപ് എല്ലാ ദിവസവും വിളിച്ച് അന്വേഷിക്കും. സാമ്പത്തികമായും സഹായിച്ചു - സിന്ധു പറഞ്ഞു.
PRO
‘ചക്രം’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നെങ്കില്‍ ലോഹിതദാസിന് ഇങ്ങനെ ഒരു അന്ത്യം സംഭവിക്കില്ലായിരുന്നു എന്ന് സിന്ധു പറയുന്നു. ചിലര്‍ മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് അദ്ദേഹം ചക്രത്തില്‍ നിന്ന് പിന്‍മാറിയത്. കുടുംബത്തിന്‍റെ പ്രാരാബ്‌ധങ്ങള്‍ ഒറ്റയ്ക്ക് ചുമക്കുന്ന പരുക്കനായ ഒരു മനുഷ്യനാണ് ചക്രത്തിലെ നായകന്‍. തുടക്കക്കാരനായ പൃഥ്വിരാജ് ആ വേഷം ഭംഗിയായി അവതരിപ്പിച്ചെങ്കിലും ഒരു വിശ്വാസ്യത പ്രേക്ഷകര്‍ക്ക് തോന്നിയില്ല. മോഹന്‍ലാല്‍ ആ വേഷം ചെയ്തിരുന്നെങ്കില്‍ ചക്രം വലിയ വിജയമായി മാറുമായിരുന്നു - സിന്ധു പറയുന്നു.
Monday, May 3, 2010
വിധുബാല : മലയാളത്തിന്‍റെ വസന്തം
വിധുബാലയെ ഓര്‍മ്മയില്ലേ? ശംഖുപുഷ്പത്തിലും ആരാധനയിലുമൊക്കെ പ്രേക്ഷകരെ അങ്ങേയറ്റം ദു:ഖിപ്പിച്ച നായിക. പത്തുവര്‍ഷത്തോളം നായികയായി മലയാള സിനിമയില്‍ നിറഞ്ഞുനിന്ന വിധുബാല.
എഴുപതുകളീല്‍ ജയഭാരതിയെപ്പോലും പിന്നിലാക്കി ഒന്നാമതായിരുന്നു വിധുബാലയുടെ സ്ഥാനം. പിന്നീട്, വിവാഹത്തോടെ സിനിമാലോകത്തോട് അവര്‍ വിട പറഞ്ഞു.
മജീഷ്യന്‍ ഭാഗ്യനാഥിന്‍റെ മകളാണ് വിധുബാല. മധു അമ്പാട്ടിന്‍റെ സഹോദരി. മൂന്നു വയസ്സു മുതല്‍ നൃത്തത്തിലും മാജിക്കിലുമൊക്കെ സജീവമായി പങ്കെടുത്തിരുന്ന അവര്‍ 1964 ല്‍ നെട്ടോണി സംവിധാനം ചെയ്ത 'സ്കൂള്‍ മാസ്റ്റര്‍' എന്ന ചിത്രത്തില്‍ ബാല താരമായാണ് തുടക്കം. തുടര്‍ന്ന് ധാരാളം ചിത്രങ്ങളില്‍ ബാലനടിയായി.
നായികയുടെ സഹോദരിയും നായകന്‍റെ പെങ്ങളുമൊക്കെയായി കുറെ ചിത്രങ്ങളീല്‍ അഭിനയിച്ച വിധുബാല 1975 ആയപ്പോഴേക്കും നായികാപദവിയിലെത്തി. ഒരു കാലത്ത് പ്രേംനസീര്‍ ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു. പിന്നെ മധുവിനോടൊപ്പം നായികയായി.
ധീരസമീരേ യമുനാതീരേ, അഭിനന്ദനം, സര്‍പ്പം, പിച്ചിപ്പൂ, ഞാവല്‍പ്പഴങ്ങള്‍, വാകച്ചാര്‍ത്ത്, ആരാധന, അകലെ ആകാശം, ശംഖുപുഷ്പം, അഷ്ടമംഗല്യം തുടങ്ങി നൂറിലേറെ ചിത്രങ്ങളില്‍ വിധുബാല നായികയായി.
ജയന്‍റെ നായികയായി അഭിനയിച്ച 'അഭിനയ' മാണ് അവസാനം റിലീസായ ചിത്രം. ബേബിയായിരുന്നു സംവിധായകന്‍.

ഭക്ഷണത്തിനുണ്ടൊരു പച്ചക്കറി ‘പ്ലഷര്‍’
PRO
PROനമുക്ക് വേണ്ടതെല്ലാം ഭൂമി അതിന്റെ പച്ചപ്പില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. സസ്യങ്ങളുടെ അനാദിയായ പടര്‍പ്പില്‍. രോഗമില്ലാത്ത ആരോഗ്യാവസ്ഥ കൈവരിക്കാനുള്ള എളുപ്പമാര്‍ഗമാണ് ഈ ഹരിതസമൃദ്ധി. പാര്‍ശ്വഫലങ്ങളില്‍ നിന്നു മുക്തമായ ആയുര്‍വേദവും പ്രകൃതിചികിത്സയും സസ്യാഹാരത്തിനും പ്രകൃതിവിഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതും മറ്റൊന്നും കൊണ്ടല്ല.
ആപത്കരമായ രാസവസ്തുക്കളുടെ സംഭരണശാലയാകുകയാണ് അനുനിമിഷം നമ്മുടെ ശരീരം. ശീതളപാനീയങ്ങളും ഫാസ്റ്റ് ഫുഡുമെല്ലാം അനുനിമിഷം രാസപദാര്‍ത്ഥങ്ങളുടെ അമിതോപയോഗത്തിലൂടെ നമ്മുടെ ശരീരത്തെ രാസവാഹകമാക്കി മാറ്റുന്നു. ഇതില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗമാണ് പ്രകൃതിലേക്കുള്ള മടക്കം. തിരക്കു പിടിച്ച ലോകത്തില്‍ ഇതിനൊന്നും നേരമില്ലെന്ന് നമുക്ക് ഭംഗിവാക്ക് പറഞ്ഞൊഴിയാം. പക്ഷേ പരീക്ഷിച്ചറിയണം സസ്യഭക്ഷണത്തിന്റെ സാത്വികലാളിത്യം.
ഓരോ സസ്യാഹാരവും ഓരോ ഔഷധമാണ്. അവയുടെ സമ്പൂര്‍ണോപയോഗം നമ്മളെ പ്രകൃതിജീവനത്തിന്റെ പാതയിലേക്ക് നയിക്കും. വൈറ്റമിന്‍ 'ഇ'യാല്‍ സമ്പുഷ്ടമാണ് ഗോതമ്പ്. പച്ചപ്പട്ടാണി, കാബേജ് എന്നിവയില്‍ കരളിന്റെ തകരാറുകളും രക്തം കട്ടപിടിക്കാന്‍ താമസിക്കുന്നത് പരിഹരിക്കുന്ന 'വൈറ്റമിന്‍ കെ'യുമുണ്ട്.
നാരങ്ങ, നെല്ലിക്ക, ഓറഞ്ച്, മുന്തിരി, ഇലക്കറികള്‍, ഉരുളക്കിഴങ്ങ് എന്നിവയിലെല്ലാം വൈറ്റമിന്‍ 'സി' നിറഞ്ഞിരിക്കുന്നു. പലരോഗങ്ങളെയും അകറ്റുന്ന പലതരം സസ്യങ്ങള്‍ ഉണ്ട്. അധികം അധ്വാനമോ പണച്ചെലവോ കൂടാതെ സമൃദ്ധവും ആരോഗ്യദായകവുമായ സസ്യങ്ങള്‍ പ്രകൃതിയൊരുക്കിയിട്ടുണ്ട്. വായ്‌പുണ്ണിനെ അകറ്റുന്ന അകത്തിച്ചീര, ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാവുന്ന ഇഞ്ചി, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഉള്ളി, നേത്രരോഗങ്ങള്‍ക്ക് പരിഹാരമായ കാരറ്റ്, മൂത്രാശയരോഗങ്ങള്‍ക്ക് പ്രതിവിധിയായ കാരറ്റ്, ബീറ്റ് റൂട്ട്, ബീന്‍സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
പ്രകൃതിചികിത്സയല്ല, പ്രകൃതി ജീവനമാണ് നമുക്കാവാശ്യം. പ്രകൃത്യാനുകൂലമായ ചര്യകള്‍ സ്വീകരിച്ചു ജീവിക്കലാണ് പ്രകൃതിജീവനം. ഈ സമ്പ്രദായത്തില്‍ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുന്നതിനായി ചില നിര്‍ദ്ദേശങ്ങളുണ്ട്.
Subscribe to:
Posts (Atom)