Monday, May 3, 2010

ഭക്ഷണത്തിനുണ്ടൊരു പച്ചക്കറി ‘പ്ലഷര്‍’


Vegetarian Food
PRO
PRO
ഗുരുദക്ഷിണയായി ശിഷ്യനോട്‌, മനുഷ്യനാവശ്യമില്ലാത്ത ഒരു ചെടി പറിച്ചുകൊണ്ടുവരാന്‍ പറഞ്ഞ ഒരു ഋഷിയുടെ കഥയുണ്ട്‌. ദിവസങ്ങളോളം കാട്ടില്‍ അലഞ്ഞ്‌ ശിഷ്യന്‍ വെറും കൈയോടെ തിരിച്ചുവന്നു. പരീക്ഷണത്തിന്റെ കൗതുകം നിറഞ്ഞ ശിക്ഷണത്തിലൂടെ ഗുരു ശിഷ്യനു നല്‍കിയ അറിവ്‌ ഇത്രമാത്രമാണ്‌. മനുഷ്യന്റെ നിലനില്‍പ്‌ സസ്യങ്ങളുമായി ബന്ധപ്പെട്ട്‌ മാത്രം.

നമുക്ക്‌ വേണ്ടതെല്ലാം ഭൂമി അതിന്റെ പച്ചപ്പില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്‌. സസ്യങ്ങളുടെ അനാദിയായ പടര്‍പ്പില്‍. രോഗമില്ലാത്ത ആരോഗ്യാവസ്ഥ കൈവരിക്കാനുള്ള എളുപ്പമാര്‍ഗമാണ്‌ ഈ ഹരിതസമൃദ്ധി. പാര്‍ശ്വഫലങ്ങളില്‍ നിന്നു മുക്തമായ ആയുര്‍വേദവും പ്രകൃതിചികിത്സയും സസ്യാഹാരത്തിനും പ്രകൃതിവിഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതും മറ്റൊന്നും കൊണ്ടല്ല.

ആപത്കരമായ രാസവസ്തുക്കളുടെ സംഭരണശാലയാകുകയാണ്‌ അനുനിമിഷം നമ്മുടെ ശരീരം. ശീതളപാനീയങ്ങളും ഫാസ്റ്റ്‌ ഫുഡുമെല്ലാം അനുനിമിഷം രാസപദാര്‍ത്ഥങ്ങളുടെ അമിതോപയോഗത്തിലൂടെ നമ്മുടെ ശരീരത്തെ രാസവാഹകമാക്കി മാറ്റുന്നു. ഇതില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗമാണ്‌ പ്രകൃതിലേക്കുള്ള മടക്കം. തിരക്കു പിടിച്ച ലോകത്തില്‍ ഇതിനൊന്നും നേരമില്ലെന്ന്‌ നമുക്ക്‌ ഭംഗിവാക്ക്‌ പറഞ്ഞൊഴിയാം. പക്ഷേ പരീക്ഷിച്ചറിയണം സസ്യഭക്ഷണത്തിന്റെ സാത്വികലാളിത്യം.

ഓരോ സസ്യാഹാരവും ഓരോ ഔഷധമാണ്‌. അവയുടെ സമ്പൂര്‍ണോപയോഗം നമ്മളെ പ്രകൃതിജീവനത്തിന്റെ പാതയിലേക്ക്‌ നയിക്കും. വൈറ്റമിന്‍ 'ഇ'യാല്‍ സമ്പുഷ്ടമാണ്‌ ഗോതമ്പ്‌. പച്ചപ്പട്ടാണി, കാബേജ്‌ എന്നിവയില്‍ കരളിന്റെ തകരാറുകളും രക്തം കട്ടപിടിക്കാന്‍ താമസിക്കുന്നത്‌ പരിഹരിക്കുന്ന 'വൈറ്റമിന്‍ കെ'യുമുണ്ട്‌.

നാരങ്ങ, നെല്ലിക്ക, ഓറഞ്ച്‌, മുന്തിരി, ഇലക്കറികള്‍, ഉരുളക്കിഴങ്ങ്‌ എന്നിവയിലെല്ലാം വൈറ്റമിന്‍ 'സി' നിറഞ്ഞിരിക്കുന്നു. പലരോഗങ്ങളെയും അകറ്റുന്ന പലതരം സസ്യങ്ങള്‍ ഉണ്ട്‌. അധികം അധ്വാനമോ പണച്ചെലവോ കൂടാതെ സമൃദ്ധവും ആരോഗ്യദായകവുമായ സസ്യങ്ങള്‍ പ്രകൃതിയൊരുക്കിയിട്ടുണ്ട്‌. വായ്‌പുണ്ണിനെ അകറ്റുന്ന അകത്തിച്ചീര, ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാവുന്ന ഇഞ്ചി, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഉള്ളി, നേത്രരോഗങ്ങള്‍ക്ക്‌ പരിഹാരമായ കാരറ്റ്‌, മൂത്രാശയരോഗങ്ങള്‍ക്ക്‌ പ്രതിവിധിയായ കാരറ്റ്‌, ബീറ്റ്‌ റൂട്ട്‌, ബീന്‍സ്‌ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പ്രകൃതിചികിത്സയല്ല, പ്രകൃതി ജീവനമാണ്‌ നമുക്കാവാശ്യം. പ്രകൃത്യാനുകൂലമായ ചര്യകള്‍ സ്വീകരിച്ചു ജീവിക്കലാണ്‌ പ്രകൃതിജീവനം. ഈ സമ്പ്രദായത്തില്‍ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുന്നതിനായി ചില നിര്‍ദ്ദേശങ്ങളുണ്ട്‌.

Food has a vegetarian pleasure! | ഭക്ഷണത്തിനുണ്ടൊരു പച്ചക്കറി ‘പ്ലഷര്‍’

No comments: