പ്രവാസികള്‍ക്കു വോട്ടവകാശം നല്‍കുന്നതില്‍ പ്രായോഗികമായി ബുദ്ധിമുട്ടുകളുണ്ടെന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ നവീന്‍ ചൗള. പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച പ്രശ്നങ്ങള്‍ മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
സര്‍ക്കാരാണ് ഉചിതമായ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു നവീന്‍ ചൗള.
പ്രവാസികള്‍ക്കു വോട്ടവകാശം ലഭ്യമാക്കുന്നതിനു നിരവധി തടസങ്ങളുണ്ട്. നിലവിലുള്ള തെരഞ്ഞെടുപ്പു ചട്ടങ്ങളിലെ വ്യവസ്ഥകളാണ് ഇതില്‍ പ്രധാനം. തെരഞ്ഞെടുപ്പു നടക്കുന്നതിനു മുന്‍പ് ആറുമാസം സ്വദേശത്തു വോട്ടര്‍ താമസിച്ചിരിക്കണം
http://www.metrovaartha.com/2010/04/20043946/nris-vote.html
Tuesday, April 20, 2010
Monday, April 19, 2010
അമ്മമനസ്
പെരിയാറിനു മീതെ മഴയുടെ വെള്ളിനൂലുകള്‍ പെയ്തിറങ്ങുന്നു. പുഴയരികില്‍ ശ്രീപീഠം എന്ന വീടിന്‍റെ ഉമ്മറത്ത് മഴത്തുള്ളികള്‍ക്കൊപ്പം ഓര്‍മകള്‍ പെയ്തിറക്കുകയാണ് അമ്മ. തോരാമഴയുടെ തണുപ്പു പോലെ സ്നേഹം വിതറി, പൂനിലാ വു പോലെ പുഞ്ചിരിച്ച്, വാത്സല്യം പകര്‍ന്ന അമ്മ വലിയ സന്തോഷത്തിലാണ്. മലയാള സിനിമയില്‍ അന്‍പതു വര്‍ഷം നിറദീപമായി തെളിഞ്ഞു നിന്നതിന്‍റെ പ്രഭയുണ്ട് ആ മുഖത്ത്. അരനൂറ്റാണ്ടുകാലത്തെ അഭിനയ ജീവിതം ധന്യം. തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മകളില്‍ സന്തോഷത്തിന്‍റെ ശുഭമുഹൂര്‍ത്തങ്ങള്‍ മാത്രം. മലയാളത്തിന് അന്നും ഇന്നും അമ്മയെന്നു പറഞ്ഞാല്‍ പൊന്നമ്മയല്ലാതെ മറ്റാര്.
അഭ്രപാളിയില്‍ അമ്മയുടെ സഹ ജമായ കരുതലറിയിച്ച പൊന്നമ്മയു ടെ മനസില്‍ അഞ്ചു വയസ് മുതലു ള്ള ഓര്‍മകളുണ്ട്. തൊടിയിലെ പച്ചപ്പിനെ സ്നേഹിച്ച ബാല്യം മുതല്‍ സിനിമാജീവിതത്തിന്‍റെ അന്‍പതാം വാര്‍ഷികം വരെയുള്ള മനോഹരമാ യ ഓര്‍മകള്‍...
http://www.metrovaartha.com/2010/04/07003929/KAVIYOOR-PONNAMMA-FEATURE-2010.html

ദേവാലയത്തിന് അരികില്‍ വീടുവയ്ക്കുമ്പോള്‍
ക്ഷേത്രങ്ങള്‍ക്ക് അരികില്‍ വീട് വയ്ക്കാന്‍ സാധിക്കുമോ? ക്ഷേത്രനരികില്‍ വീട് വയ്ക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെന്തൊക്കെയാണ്? വാസ്തു വിദഗ്ധര്‍ക്ക് മുന്നില്‍ സാധാരണയെത്താറുള്ള ചോദ്യങ്ങളാണിതൊക്കെ. ഇവയ്ക്കുള്ള മറുപടികള്‍ ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയെ അടിസ്ഥാനപ്പെടുത്തി മാത്രമേ കൃത്യമായി നല്‍കാനാവൂ.കാളി, ശിവന്‍, നരംസിംഹം തുടങ്ങിയ ഉഗ്രമൂര്‍ത്തികളുടെ ക്ഷേത്രത്തിന് നേരെ മുന്നിലും വലതുവശത്തും വീട് വയ്ക്കരുത്. അതേസമയം, വിഷ്ണു തുടങ്ങിയ സ്വാത്വിക സംഭൂതരായ മൂര്‍ത്തികളുടെ ക്ഷേത്രത്തിനു പിന്നിലും ഇടതും ആണ് വീട് വയ്ക്കാന്‍ യോഗ്യമല്ലാത്തത്.
When we build homes near temples ദേവാലയത്തിന് അരികില്‍ വീടുവയ്ക്കുമ്പോള്‍

തടി കുറയ്ക്കണോ? മുട്ട കഴിച്ചാല്‍ മതി!
തടി കുറയ്കാന്‍ മുട്ട കഴിച്ചാല്‍ മതിയെന്നോ? കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം, എന്നാല്‍ സംഗതി സത്യമാണെന്നാണ് ‘ന്യുട്രീഷന്‍ റിസര്‍ച്ചി’ന്റെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പഠനത്തില്‍ പറയുന്നത്.
പ്രാതലിന് മുട്ട ഉള്‍പ്പെടുത്തന്നത് കലോറി നഷ്ടത്തെ കുറയ്ക്കുമെന്നും അതോടൊപ്പം വിശപ്പ് കുറയ്ക്കുമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. വിശപ്പ് കുറഞ്ഞാല്‍ ഭാരം കുറയാന്‍ മറ്റൊന്നും വേണ്ടല്ലോ?
മുട്ട ഉള്‍പ്പെടുത്തിയുള്ള പ്രാതല്‍ കഴിക്കുന്ന ആളുകള്‍ക്ക് ‘ബുഫെയ്’ രീതിയിലുള്ള ഉച്ച ഭക്ഷണം നല്‍കിയാണ് ഗവേഷകര്‍ നിരീക്ഷണം നടത്തിയത്. ഇവര്‍ കാര്‍ബോ ഹൈഡ്രേറ്റ് സമ്പുഷ്ടമായ പ്രാതല്‍ കഴിച്ചവരെക്കാള്‍ വളരെ കുറവ് കലോറിയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രമേ ഉച്ചഭക്ഷണമായി തെരഞ്ഞെടുത്തുള്ളൂ.
ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നതു വഴി ഭക്ഷണ ക്രമീകരണത്തിലൂടെ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സാധാരണ രീതിയിലുള്ളതിനെക്കാള്‍ 65 ശതമാനം അധികം ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന ഒരു മുന്‍ ഗവേഷണത്തെ ശരിവയ്ക്കുന്നതായിരുന്നു ഈ പഠനഫലം. മുട്ടയില്‍ ധാരാളമുള്ള ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനാണ് സഹായമാവുന്നത്. മുട്ടയിലെ പ്രോട്ടിനുകളില്‍ പകുതിയും മഞ്ഞക്കരുവിലായതിനാല്‍ മുട്ട കഴിക്കുമ്പോള്‍ ഒരു ഭാഗവും ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഗവേഷകര്‍ ഉപദേശിക്കുന്നു.

Saturday, April 17, 2010
ലാവ്‌ലിന്‍: പിണറായിയുടെ ഇടപാടുകള്‍ക്ക് തെളിവില്ല
എസ് എന്‍ സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും ഇടനിലക്കാരും തമ്മില്‍ പണം കൈമാറിയതിന് തെളിവില്ലെന്ന് സി ബി ഐ. കൊച്ചി സി ബി ഐ കോടതിയിലാണ് സി ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്.
ജി കാര്‍ത്തികേയനെതിരായ അന്വേഷണം അവസാനഘട്ടത്തിലാണ്. സി ബി ഐ കോടതിയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പിണറായി വിജയനും ഇടനിലക്കാരും തമ്മില്‍ പണം കൈമാറിയതിന് തെളിവില്ല. ഇടനിലക്കാരനായ നാസറിനെ ചോദ്യം ചെയ്തതായും ദിലീപ് രാഹുലനെ ചോദ്യം ചെയ്യാന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടിയതായും സി ബി ഐ കോടതിയില്‍ അറിയിച്ചു.

Friday, April 16, 2010
BSNL നഷ്ടത്തിലേക്ക്
ബിഎസ്എന്‍എല്‍ നഷ്ടത്തിലേക്കെന്നു സൂചന. 2010 മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷം കമ്പനിയുടെ നഷ്ടം 2,611 കോടിയെന്നു കണക്കുകള്‍. 2008ല്‍ ബിഎസ്എന്‍എല്ലിനു 575 കോടിയായിരുന്നു ലാഭം. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കണക്കുകളനുസരിച്ചു കമ്പനിയുടെ വരുമാത്തില്‍ 7.9% ഇടിവുണ്ടായി. ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
ലാന്‍ഡ് ലൈന്‍ ബിസിനസില്‍ സര്‍ക്കാര്‍ സബ്സിഡിയായ 2,600 കോടിക്കു പുറമേയാണ് ഈ നഷ്ടം. ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിനത്തില്‍ കമ്പനിക്കു 3,080 കോടി ലഭിച്ചതായും കണക്കുകള്‍. നഷ്ടം വര്‍ധിക്കാന്‍ കാരണം 2007ലെ ശമ്പളവര്‍ധനയാണെന്നും സൂചനയുണ്ട്. ശമ്പളവര്‍ധന നിലവില്‍ വന്നതോടെ 3,800 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയാണു കമ്പനിക്കുണ്ടായത്. ഔദ്യോഗിക റിപ്പോര്‍ട്ടു പുറത്തുവിടാന്‍ ടെലികോം മന്ത്രാലയത്തിന്‍റെ അനുമതി വേണമെന്നും അതിനായി കാത്തിരിക്കുകയാണെന്നും ബിഎസ്എല്‍എല്‍ ചെയര്‍മാന്‍ കുല്‍ദീപ് ഗോയല്‍ പറഞ്ഞു.
ഒരു കാലത്ത് ഇന്ത്യന്‍ ടെലികോം മേഖലയുടെ ചുക്കാന്‍പിടിച്ച ബിഎസ്എന്‍എല്‍ ഇന്നു മൊബൈല്‍ ഫോണിന്‍റെ കാര്യത്തില്‍ ആറാം സ്ഥാനത്താണ്. മത്സരക്ഷമത കുറഞ്ഞതും ഉദ്യോഗസ്ഥതലത്തിലെ അഴിമതിയും അഭിപ്രായവ്യത്യാസവുമാണു ബിഎസ്എന്‍എലിനെ നഷ്ടത്തിലേക്കു നയിച്ചതെന്നു വിദഗ്ധര്‍. രാഷ്ട്രീയ ഇടപെടലുകള്‍ കമ്പനിയെ തകര്‍ക്കുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു.
http://www.metrovaartha.com/2010/04/15033503/BUSI-BSNLIN-LOST-20100415.html

മൂക്കില്ലാ രാജ്യത്ത് - 2: തിലകന്‍ അഭിനയിച്ചേക്കും
1991ല്‍ പുറത്തിറങ്ങിയ ‘മൂക്കില്ലാ രാജ്യത്ത്’ മലയാളത്തില്‍ കോമഡി തരംഗമുണ്ടാക്കിയ ചിത്രമാണ്. അശോകന്‍ - താഹ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ തമാശകള്‍ ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. മുകേഷ്, സിദ്ദിഖ്, ജഗതി, തിലകന്‍ എന്നിവരായിരുന്നു ആ ചിത്രത്തിലെ പ്രധാന താരങ്ങള്‍. 19 വര്‍ഷത്തിന് ശേഷം മൂക്കില്ലാ രാജ്യത്തിന് രണ്ടാം ഭാഗമൊരുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സംവിധായകന്‍ താഹ.
നാലു ഭ്രാന്തന്‍മാര്‍ ഭ്രാന്താശുപത്രിയില്‍ നിന്ന് രക്ഷപെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കില്ലാ രാജ്യത്തിന്‍റെ പ്രമേയം. ഈ നാലു ഭ്രാന്തന്‍മാരെയും പുതിയ ഒരു പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് താഹ മൂക്കില്ലാ രാജ്യത്ത് - 2ലൂടെ ഉദ്ദേശിക്കുന്നത്.
എന്നാല്‍ ഈ ചിത്രത്തിന് ഒരു തടസം എന്നു പറയുന്നത് നടന്‍ തിലകന് ഫെഫ്ക ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും താരസംഘടനയായ ‘അമ്മ’യില്‍ തിലകന് അംഗത്വമില്ല എന്നതുമാണ്. തിലകനെ അഭിനയിപ്പിച്ചാല്‍ ഫെഫ്ക ഈ ചിത്രത്തോട് സഹകരിക്കില്ലെന്നാണ് അറിയുന്നത്. എന്നാല്‍ അമ്മയില്‍ അംഗമല്ലെങ്കിലും തിലകന് അഭിനയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

Subscribe to:
Posts (Atom)