Friday, April 16, 2010

മൂക്കില്ലാ രാജ്യത്ത് - 2: തിലകന്‍ അഭിനയിച്ചേക്കും


1991ല്‍ പുറത്തിറങ്ങിയ ‘മൂക്കില്ലാ രാജ്യത്ത്’ മലയാളത്തില്‍ കോമഡി തരംഗമുണ്ടാക്കിയ ചിത്രമാണ്. അശോകന്‍ - താഹ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ തമാശകള്‍ ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. മുകേഷ്, സിദ്ദിഖ്, ജഗതി, തിലകന്‍ എന്നിവരായിരുന്നു ആ ചിത്രത്തിലെ പ്രധാന താരങ്ങള്‍. 19 വര്‍ഷത്തിന് ശേഷം മൂക്കില്ലാ രാജ്യത്തിന് രണ്ടാം ഭാഗമൊരുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സംവിധായകന്‍ താഹ.

നാലു ഭ്രാന്തന്‍‌മാര്‍ ഭ്രാന്താശുപത്രിയില്‍ നിന്ന് രക്ഷപെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കില്ലാ രാജ്യത്തിന്‍റെ പ്രമേയം. ഈ നാലു ഭ്രാന്തന്‍‌മാരെയും പുതിയ ഒരു പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് താഹ മൂക്കില്ലാ രാജ്യത്ത് - 2ലൂടെ ഉദ്ദേശിക്കുന്നത്.

എന്നാല്‍ ഈ ചിത്രത്തിന് ഒരു തടസം എന്നു പറയുന്നത് നടന്‍ തിലകന് ഫെഫ്ക ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും താരസംഘടനയായ ‘അമ്മ’യില്‍ തിലകന് അംഗത്വമില്ല എന്നതുമാണ്. തിലകനെ അഭിനയിപ്പിച്ചാല്‍ ഫെഫ്ക ഈ ചിത്രത്തോട് സഹകരിക്കില്ലെന്നാണ് അറിയുന്നത്. എന്നാല്‍ അമ്മയില്‍ അംഗമല്ലെങ്കിലും തിലകന് അഭിനയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.


Thilakan in Mookkilla Rajyathu - 2! | മൂക്കില്ലാ രാജ്യത്ത് - 2: തിലകന്‍ അഭിനയിച്ചേക്കും

മുഖ്യമന്ത്രി വീണ്ടും പിടിമുറുക്കി


മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വീണ്ടും ഒരു അങ്കത്തിന് തയ്യാറെടുക്കുകയാണ്. അതിന്‍റെ ആദ്യ ചുവടുവയ്പായിരുന്നു സി പി എം ഔദ്യോഗിക പക്ഷത്തിന്‍റെ വിശ്വസ്തനായിരുന്ന കണ്ണൂര്‍ മേഖലാ ഐ ജി ടോമിന്‍ തച്ചങ്കരിക്കെതിരായ നീക്കം. അതില്‍ വി എസ് വിജയം കണ്ടിരിക്കുകയാണ്.

കണ്ണൂര്‍ ഐ ജി സ്ഥാനത്തു നിന്ന് തച്ചങ്കരിയെ നീക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലാണ് തച്ചങ്കരിയുടെ കസേര തെറിക്കാന്‍ ഇടയാക്കിയത്. പിഴവുകളൊന്നുമില്ലാത്ത നീക്കമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നടത്തിയത്. പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന് തച്ചങ്കരിയെ സംരക്ഷിക്കാ‍ന്‍ സാധിക്കാത്ത വിധത്തില്‍ പിടിമുറുക്കാന്‍ വി എസിനായി.

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഗള്‍ഫ് സന്ദര്‍ശനം നടത്തുന്ന അതേ സമയത്ത് ഐ ജി ടോമിന്‍ തച്ചങ്കരിയും ഗള്‍ഫിലുള്ള വിവരം ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാറാണ് ആദ്യം ഉന്നയിച്ചത്. വീരേന്ദ്രകുമാറിന്‍റെ ആരോപണം ശ്രദ്ധയില്‍ പെട്ടയുടന്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ചില ഹവാല ഇടപാടുകാരില്‍ നിന്ന് പണം പിരിക്കാന്‍ പിണറായി വിജയനെ സഹായിക്കുന്നതിനാണ് ടോമിന്‍ തച്ചങ്കരി ഗള്‍ഫില്‍ പോയതെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി സി ജോര്‍ജ്ജും ആരോപണം ഉന്നയിച്ചിരുന്നു. തച്ചങ്കരി വിവാദം ഉയര്‍ന്നയുടന്‍ എം വി ഗോവിന്ദന്‍ മാസ്റ്ററെ പോലെ ഔദ്യോഗിക പക്ഷത്തെ ചില പ്രമുഖര്‍ ഇക്കാര്യത്തില്‍ തച്ചങ്കരിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാഹചര്യം കൂടുതല്‍ മോശമാകുന്നത് തിരിച്ചറിഞ്ഞ് പിന്‍‌വാങ്ങുകയായിരുന്നു.

VS's new move! | മുഖ്യമന്ത്രി വീണ്ടും പിടിമുറുക്കി

Thursday, April 15, 2010

നാറാസ് നാരായണന്‍ നമ്പൂതിരി അന്തരിച്ചു

പ്രശസ്ത വേദപണ്ഡിതനും ഒട്ടേറെ യാഗങ്ങളിലെ ആചാര്യനുമായ ഋഗ്വേദാചാര്യന്‍ നാറാസ് മനയില്‍ നാറാസ് നാരായണന്‍ നമ്പൂതിരി (78) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹം തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ആറ്‌ മണിയോടെയായിരുന്നു അന്ത്യം. യാഗയജ്ഞാദി കാര്യങ്ങളില്‍ അതീവ പാണ്ഡിത്യമുള്ള ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒട്ടേറെ യാഗങ്ങളും യജ്ഞങ്ങളും നടന്നിട്ടുണ്ട്.

1965 മുതല്‍ നിരവധി സോമയാഗങ്ങള്‍ക്കും അതിരാത്രങ്ങള്‍ക്കും ആചാര്യസ്ഥാനം വഹിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്. കടവല്ലൂര്‍ അന്യോന്യത്തില്‍ വലിയ കടന്നിരിക്കല്‍ സ്ഥാനം നേടിയ അദ്ദേഹം കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി കടവല്ലൂര്‍ അന്യോന്യത്തിന്റെ ആചാര്യസ്ഥാനം വഹിച്ചുവരികയായിരുന്നു. സന്യാസത്തില്‍ പ്രവേശിക്കുന്നതിനുള്ള ചടങ്ങുകളില്‍ അഗാധ പാണ്ഡിത്യം നേടിയിട്ടുള്ള കേരളത്തിലെ അവസാനത്തെ വ്യക്തിയാണിദ്ദേഹം.

Naras Narayanan Nampoothiri passed away | നാറാസ് നാരായണന്‍ നമ്പൂതിരി അന്തരിച്ചു

ഉദയാര്‍ദ്ര കിരണങ്ങള്‍

Monday, April 12, 2010

തമ്മിലടിയുടെ സിനിമാരാഷ്ട്രീയം

മലയാളത്തില്‍ നല്ല സിനിമകളുടെ വരവിനായി കാത്തിരിക്കുന്ന ആസ്വാദകര്‍ക്ക് മാപ്പ്. കാരണം പ്രേക്ഷകരുടെ പ്രാര്‍ത്ഥനയും നെഞ്ചത്തടിയും നിലവിളിയുമൊന്നും ശ്രദ്ധിക്കാന്‍ താരദൈവങ്ങള്‍ക്ക് സമയമില്ല. അവര്‍ ഇപ്പോള്‍ സ്വന്തം പല്ലിട കുത്തി നാറ്റിച്ചുകൊണ്ടിരിക്കുകയാണ്. ഷക്കീലയും സില്‍ക്ക് സ്മിതയും ഉള്‍പ്പെടെയുള്ള നടിമാരുടെ അണിയറക്കഥകള്‍ കേള്‍ക്കാനായിരുന്നു ഇന്നലെ വരെ ജനങ്ങള്‍ കാതുകൂര്‍പ്പിച്ചതെങ്കില്‍ ഇനി ഈ ശീലം മാറ്റാം. അതിലും വലിയ ഗോസിപ്പുകളാണ് മലയാള സിനിമയിലെ പുരുഷകേസരികളായ പ്രമാണിയും മാടമ്പിയും കമ്മീഷണറും എച്ച്യൂസ്മീയുമൊക്കെ വിളമ്പിത്തരുന്നത്. പ്രിയനന്ദനെപ്പോലെയുള്ള ഒറ്റപ്പെട്ട പുലിജന്‍‌മങ്ങളെ ഈ പട്ടികയില്‍ നിന്ന് കദനഹൃദയത്തോടെ നമുക്ക് ഇറക്കിവിടാം.

കൂടെക്കിടക്കുന്നവനെ എങ്ങനെ ചവുട്ടിപ്പുറത്താക്കാം എന്ന ഗവേഷണത്തിലാണ് താരദൈവങ്ങള്‍ ഇപ്പോള്‍. ‘ഒരമ്മ’യുടെ മക്കളാണെന്നൊക്കെ വെറുതെ പറയാം. അല്ലാതെ ഇതിലൊക്കെ എന്തുകാര്യം?. തിലകന്‍ വിഷയത്തിലായിരുന്നു തുടക്കമെന്ന് പറയുന്നുണ്ടെങ്കിലും ഇത് പച്ചക്കള്ളമാണ്. സംഗതി പുറം ലോകത്തെത്തിയത് ഈ വിഷയത്തിലൂടെയാണെന്ന് മാത്രം. സ്റ്റോറി ബോര്‍ഡും ക്ലാപ്പും സ്റ്റാര്‍ട്ടും ആക്ഷനും ഒന്നുമില്ലാതെ നമ്മുടെ താരങ്ങള്‍ അഭിനയിച്ചുതകര്‍ത്തു. പരസ്പരം ചെളി വാരിയെറിഞ്ഞ് സിനിമാലോകം മുഴുവന്‍ അവര്‍ നാറ്റിച്ചു. അരിയും തിന്ന് ആശാ‍രിച്ചിയെയും കടിച്ചു. എന്നിട്ടും പട്ടിക്ക് മുറുമുറുപ്പെന്ന് പറഞ്ഞതുപോലെയായിരുന്നു പിന്നീട് കാര്യങ്ങള്‍.

Start, action.....CUT! | തമ്മിലടിയുടെ സിനിമാരാഷ്ട്രീയം

ബിനീഷിന്‍റെ മുതലാളിക്ക് പാര്‍ട്ടിയുടെ സ്വീകരണം!


ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ മുതലാളിക്ക് സിപി‌എം ഒത്താശയോടെ സ്വീകരണം. പക്ഷെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഇനിയും കൈവിട്ടിട്ടില്ലാത്ത പ്രവര്‍ത്തകര്‍ പാര്‍ട്ടി ആഹ്വാനം അവഗണിച്ച് സ്വീകരണച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. പത്മശ്രീ ലഭിച്ച പ്രവാസി വ്യവസായി ബി രവിപിള്ളയ്ക്ക് ജന്‍‌മനാടായ ചവറയില്‍ നല്‍കിയ സ്വീകരണത്തിലൂടെയാണ് സിപി‌എം പുതിയ വിവാദത്തില്‍ തലയിട്ടിരിക്കുന്നത്.

രവിപിള്ളയുടെ ദുബായിലെ സ്ഥാപനത്തിന്‍റെ വൈസ് പ്രസിഡന്‍റാണ് ബിനീഷ് കോടിയേരി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ ഒത്താശയോടെയായിരുന്നു സ്വീകരണം കൊഴുപ്പിക്കാന്‍ സിപി‌എം ചവറ നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചത്. ഓരോ ഘടകത്തില്‍ നിന്നും എത്തേണ്ട പ്രവര്‍ത്തകരുടെ എണ്ണം കാണിച്ച് ലോക്കല്‍ കമ്മറ്റികള്‍ക്കായി നിയോജക മണ്ഡലം കമ്മറ്റി സര്‍ക്കുലറും പുറത്തിറക്കിയിരുന്നു.

CPM in another controversy | ബിനീഷിന്‍റെ മുതലാളിക്ക് പാര്‍ട്ടിയുടെ സ്വീകരണം!

Friday, April 9, 2010

ഒരു മലയാളം കവിത