ഒരുനാള്‍ വരും’ എന്ന ചിത്രത്തിന്‍റെ രചയിതാവായ ശ്രീനിവാസനെതിരെ കഥാമോഷണം ആരോപിക്കപ്പെട്ടിട്ട് ദിവസങ്ങളായതേയുള്ളൂ. ഇപ്പോഴിതാ, ശ്രീനിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സത്യന്‍ അന്തിക്കാടിന് നേരെയും ആരോപണം ഉയര്‍ന്നിരിക്കുന്നു. സത്യന്‍റെ ‘കഥ തുടരുന്നു’ എന്ന പുതിയ ചിത്രത്തിന്‍റെ കഥ മോഷണമാണെന്നാണ് ആരോപണം.
പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായ ഹംസ ആലുങ്ങലാണ് സത്യന്‍ അന്തിക്കാടിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 2005ല്‍ പൂര്‍ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘മഴ തോരാതെ’ എന്ന തന്‍റെ നോവലിന്‍റെ കഥ മോഷ്ടിച്ചാണ് സത്യന്‍ ‘കഥ തുടരുന്നു’ സൃഷ്ടിച്ചതെന്നാണ് ഹംസ ആരോപിച്ചിരിക്കുന്നത്.
ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിന്‍റെ മരണത്തോടെ ഒറ്റപ്പെടുന്നു. പിന്നീടുള്ള അവളുടെ അലച്ചിലാണ് ‘മഴ തോരാതെ’ എന്ന നോവലിന്‍റെ പ്രമേയം. ഇതുതന്നെയാണ് സത്യന്‍ അന്തിക്കാട് ‘കഥ തുടരുന്നു’ എന്ന ചിത്രത്തില്‍ പകര്‍ത്തി വച്ചിരിക്കുന്നതെന്ന് ഹംസ ആലുങ്ങല്‍ ആരോപിക്കുന്നു. ഇക്കാര്യം ചിത്രത്തിന്‍റെ നിര്‍മ്മാതാവിന്‍റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്നാണ് ഹംസ പറയുന്നത്.
തന്‍റെ നോവല്‍ അനുവാദമില്ലാതെ മോഷ്ടിച്ച് സിനിമയാക്കിയതിന് നിയമനടപടിക്കൊരുങ്ങുകയാണ് ഹംസ ആലുങ്ങല്‍. എന്നാല്‍ ഈ ആരോപണത്തോട് സത്യന്‍ അന്തിക്കാട് ഇതുവരെ പ്രതികരിച്ചിട്ടില്ല

No comments:
Post a Comment