PRO
PROഗൂഗിള്‍ അക്കൌണ്ടുള്ള ആര്‍ക്കും ഗൂഗിള്‍ എഡിഷന്‍സില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങിക്കാം. വാങ്ങിയ പുസ്തകങ്ങള്‍ ബ്രൌസറിലൂടെ വായിക്കാവുന്നതാണ്. പുസ്തകത്തിന്റെ വില ആര് നിശ്ചയിക്കുമെന്ന കാര്യമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പ്രസാധകരില്‍ നിന്ന് പുസ്തകം വാങ്ങി വില്‍പന നടത്തുന്ന ഗൂഗിളാണോ അല്ലെങ്കില്‍ പുസ്തകം വില്‍ക്കാനായി നല്‍കുന്ന പ്രസാധകരാണോ വില നിശ്ചയിക്കേണ്ടത് എന്നതാണ് ചര്‍ച്ചാ വിഷയം.
“ആമസോണിന്റെ കൈന്‍ഡില്‍, ആപ്പിളിന്റെ ഐബുക്ക് സ്റ്റോര്‍ പോലെ കമ്പനിയുടെ മാത്രം സ്റ്റോറിലുള്ള പുസ്തകങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ ഗൂഗിള്‍ എഡിഷന്‍സില്‍ ഇങ്ങനെയൊരു നിയന്ത്രണമില്ല. ഇതുവരെയായി 12 ദശലക്ഷം പുസ്തകങ്ങള്‍ ഗൂഗ്ല് സ്കാന്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കോപ്പികള്‍ ലഭ്യമാല്ലാത്തതും പ്രിന്റുകള്‍ ലഭ്യമായതും അവയില്‍പ്പെടും” - ഗൂഗിള്‍ വക്താവ് ഗബ്രിയേല്‍ സ്റ്റിക്കര്‍ പറഞ്ഞു.
അമേരിക്കയില്‍ ഇബുക്ക് വിപണിയിലെ വരുമാനം 2010ലെ 130 കോടി ഡോളറില്‍ നിന്ന് 2013 ആവുമ്പോഴേക്കും 250 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിള്‍ എഡിഷന്‍സിലെ പുസ്തകങ്ങള്‍ മൊബൈല്‍ ഫോണ്‍ മുതല്‍ നെറ്റ്ബുക്ക് വരെയും ടാബ്‌ലറ്റ് മുതല്‍ ഡെസ്ക് ടോപ്പ് കമ്പ്യൂട്ടര്‍ വരെയുമുള്ള വ്യത്യസ്ത ഉപകരണങ്ങളില്‍ വായിക്കാനാവും. ഈ മേഖലയിലെ 90 ശതമാനവും കൈയടക്കി വച്ചിരിക്കുന്ന ആമസോണിന്റെ വിപണി ഗൂഗിളിന്റെ വരവോടെ 35 ശതമാനമായി ചുരുങ്ങുമെന്നാണ് കരുതുന്നത്.
No comments:
Post a Comment