PRO
‘ഒരുനാള്‍ വരും’ എന്ന പുതിയ ചിത്രത്തിന്‍റെ തിരക്കഥ മോഷണമാണെന്ന ആരോപണവുമായാണ് മുക്കം സ്വദേശിയായ കെ വി വിജയന്‍ എന്നയാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത് പരിഗണിച്ച കോടതി മേയ് 31 വരെ ‘ഒരുനാള്‍ വരും’ റിലീസ് ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചു.
മേയ് 14ന് ഈ സിനിമ റിലീസ് ചെയ്യുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. അതിനാലാണ് 31 വരെ റിലീസ് തടഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം റിലീസ് ഡേറ്റ് ജൂണ്‍ 25 ആയി നിര്‍മ്മാതാവ് മണിയന്‍പിള്ള രാജു പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോടതി വിലക്ക് നീട്ടുമെന്നാണ് സൂചന.
ടി കെ രാജീവ്‌കുമാര്‍ സംവിധാനം ചെയ്യുന്ന ഒരുനാള്‍ വരും സാമൂഹ്യവിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു ഫാമിലി സ്റ്റോറിയാണ്. മോഹന്‍ലാലും ശ്രീനിവാസനും സമീര റെഡ്ഡിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശ്രീനി മുമ്പ് തിരക്കഥയെഴുതിയ ‘കഥ പറയുമ്പോള്‍’ മോഷണമാണെന്ന് ആരോപണമുണ്ടായിരുന്നു. ശ്രീനിയുടെ ഉദയനാണ് താരം, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ സിനിമകള്‍ ഹോളിവുഡ് സിനിമകളുടെ അനുകരണമാണെന്നും ആരോപണങ്ങള്‍ വന്നിരുന്നു
3 comments:
ഉദയനാണ് താരം ബോഫിംഗറിന്റെ ഈച്ചക്കോപ്പിയാണെന്നായിരുന്നു ആരോപണം. ആരും നിഷേധിച്ചില്ല.
ഭാര്‍ഗ്ഗവചരിതം മൂന്നാംഖണ്ഡം ഹോളിവുഡ് സിനിമയുടെ മോഷണമല്ല, മറിച്ച് ഒരു കഥാകൃത്തിന്റെ കഥയാണതില്‍ തിരിഞ്ഞു മറിഞ്ഞു വന്നത്.
സി.അനൂപ് മാതൃഭൂമിയില്‍ എഴുതിയ നെപ്പോളിയന്റെ പൂച്ച എന്ന കഥയാണ് ആ സിനിമയായത്.
ഭാര്‍ഗ്ഗവന്‍ ആ കഥയിലാണ് വരുന്നത്. തിരക്കഥ എഴുതിയതും അനൂപ് തന്നെ. എന്നാല്‍ ഒടുവില്‍ വെറും ക്രിയേറ്റീവ് കോണ്ട്രിബുട്ടര്‍ എന്ന തസ്തികയില്‍ ഒതുക്കി.
മലയാള സിനിമ നീണാള്‍ വാഴട്ടെ.
കുറച്ചൊക്കെ വാസ്തവമില്ലാതില്ല... ഉദയനാണു താരം എന്ന ചിത്രത്തിന്റെ ക്ളൈമാക്സ് സീനുകളൊക്കെ അതേ പോലെ ഒരു ഹോളിവുഡ് ചിത്രത്തില്‍ കണ്ടത് ഓര്‍മ്മ ഉണ്ട്.
അതേ പോലെ 'കഥ പറയുമ്പോള്‍' എന്ന ചിത്രത്തിന്റെ കഥയുടെ കാര്യത്തിലും ശ്രീനി വിശദീകരണം ഒന്നും പറഞ്ഞതായി അറിവില്ല.
സുരേഷ്/ശ്രീ, പേരെടുത്താല്‍ പിന്നെ എന്തുമാവാല്ലോ! കേമന്മാരാവുന്നതുവരെ പരിശ്രമം. അതുകഴിഞ്ഞാല്‍ പരാശ്രയം!!
Post a Comment