തെറ്റിദ്ധരിക്കണ്ട. റോഡ് തൊഴുത്താക്കിയതല്ല. സഞ്ചരിക്കുന്ന മോഡേണ്‍ തൊഴുത്ത് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പക്ഷെ, ഇത് മുംബെയിലെ ഒരു ഉപജീവനമാര്‍ഗ്ഗം. മുംബെയില്‍ ആര്‍ക്കും എങ്ങനെയും ജീവിക്കാം എന്നൊരു ചൊല്ലുണ്ട്. അതും ശരി. പശു ഗോമാതാവാണ്. അത് അങ്ങനെത്തന്നെയാവണമെന്ന് ബി.ജെ.പി ക്കാര്‍ക്ക് തെല്ലൊരു വാശിയുമുണ്ട്. എന്തായാലും ഗോവധത്തേക്കാള്‍ ഭേദമാണല്ലോ ഗോസംരക്ഷണം.
പശുവിനെ തീറ്റിക്കുന്നവര്‍ക്ക് പുണ്യം ചെയ്ത കൃതാര്‍ത്ഥത. ഉടമസ്ഥന് ചെലവില്ലാതെ പശുവിനെ പോറ്റാന്‍ കഴിയുന്നു എന്ന സമാധനവും. വില്‍ക്കുന്ന പാല്‍ ലാഭം.
ഇതാണ് യഥാര്‍ത്ഥ സഹകരണ പ്രസ്ഥാനം. മന്ത്രി സുധാകരന്‍ വായ്താരി മുഴക്കുന്നതു നിര്‍ത്തി വേണമെങ്കില്‍ ഇതൊന്നു പരീക്ഷിയ്ക്കാം. പരസ്യത്തിനു ആവശ്യമെങ്കില്‍ പശുവും കിടാവും ഉപയോഗിക്കുകയുമാവാം!
കേരളത്തിലുള്ളവരുണ്ടോ ഇതൊക്കെ അറിയുന്നു. അവിടെ മിണ്ടിയാല്‍ ഹര്‍ത്താല്‍. അല്ലെങ്കില്‍ സമരം. ഇതൊക്കെ നോക്കിവേണം കേരളത്തില്‍ യാത്രാ സമയം ക്രമീകരിക്കാന്‍. ഇനിയുമുണ്ട് കേരളത്തിന് ഒട്ടേറെ കുപ്രസിദ്ധിയുടെ നേട്ടങ്ങള്‍. അതൊക്കെ പറഞ്ഞ് ഇവിടേ പുകിലുണ്ടാക്കുന്നില്ല.
ജീവിക്കാന്‍ പഠിക്കുക - ജീവിക്കാന്‍ അനുവദിക്കുക. ഇതു രണ്ടും കേരളത്തിനു നഷ്ടപ്പെട്ടിരിക്കുന്നു.
ഇതാവാം സാക്ഷരതയുടെ കേമത്തം!!
3 comments:
കൊള്ളാം മാഷേ,
ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!
http://tomskonumadam.blogspot.com/
http://entemalayalam1.blogspot.com/
നമ്മൾ കേവലം ഹർത്താലിന്റെ പേരു പറഞ്ഞു സ്വയം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നാണു എന്റെ പക്ഷം.ഞാനും നിങ്ങളും അടങ്ങിയ സമൂഹം പല പല ആവശ്യങ്ങൾ നേടിയെടുക്കാൻ ഉപയോഗിച്ചതും ഇപ്പോഴും ഉപയോഗിക്കുന്നതും ഈ ഹർത്താലിനെ തന്നെയാണു..
ഇനിയും അതു പോലെ ആവശ്യം വരില്ലെന്നാരു കണ്ടു..പിന്നെ ഇപ്പോൾ ഭൂരി പക്ഷം ആളുകളും ഒരു ഹർത്താലിനു വേണ്ടി കാത്തിരിക്കുന്ന അവസ്ഥയും സംജാതമായിട്ടുണ്ട്.
അതു കൊണ്ട് ചെരിപ്പിനനുസരിച്ചു കാൽ മുറിക്കുകയാണോ....അതോ....
.....തുടരുക
റ്റോംസ് നന്ദി. താങ്കളുടെ തട്ടകത്തില്‍ കടന്നിട്ടുണ്ട്.
കമ്പര്‍, നന്ദി.
വ്യവസ്ഥിതിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എല്ലാറ്റിനും നമുക്ക് ന്യായീകരണങ്ങളുമുണ്ട്. കള്ളനും കൊലപാതകിക്കും കൈക്കൂലിക്കാരനും വേശ്യക്കും അവരവരുടേതായ ന്യായീകരണങ്ങളുണ്ടാവും. പക്ഷെ, അതൊന്നും സ്വീകരിക്കണമെന്നില്ല. എല്ലാം ഒരു പരിധി വിട്ടാല്‍ ബോറാവും.
Post a Comment