മുംബെ മാരത്തോണ്‍ - എല്ലാ വര്‍ഷവും ജനുവരിയില്‍ നടത്തിവരുന്ന അന്താ രാഷ്ട്ര റോഡ് ഓട്ട മത്സരം. ഈ മത്സരം ആരംഭിച്ചത് 2004-ല്‍. 2010 ലെ മുംബെ മാരത്തോണ്‍ ജനുവരി 17-ന് ആയിരുന്നു.
ഏറ്റവും വേഗതയേറിയ ഓട്ടത്തിന് മുഴുവന്‍ മാരത്തോണ്‍/പകുതി മാരത്തോണ്‍ പുരുഷനും സ്ത്രീക്കും പ്രത്യേകം പ്രത്യേകം 31,000/- ഡോളര്‍ സമ്മാനത്തുക. ഇതിനു പുറമെ ഏറ്റവും വേഗത്തിലോടുന്ന ഇന്ത്യന്‍ പൌരത്വമുള്ള സ്ത്രീക്കും പുരുഷനും 2250/- ഡോളര്‍ വീതം സമ്മാന തുക - മുഴുവന്‍ മാരത്തോണും പകുതി മാരത്തോണും.
മത്സര വിഭാഗങ്ങള്‍
മുഴവന്‍ മാരത്തോണ്‍ (42.195 kms)
പകുതി മാരത്തോണ്‍ (21.097 kms),
സ്വപ്ന ഓട്ടം (6 kms),
വൃദ്ധന്മാര്‍ക്കുള്ള ഓട്ടം (4.30 kms),
വികലാംഗരുടെ ഓട്ടം - wheelchair event (2.50 kms)
കുറച്ച് ചരിത്രം
2010-ല്‍ IAAF ന്‍റെ Gold Label Road Race എന്ന അംഗീകാരവും ഈ മാരത്തോണിന് ലഭിച്ചു. ഇതിനെ ഏറ്റവും വിലപിടിപ്പുള്ള അംഗീകാരമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
No comments:
Post a Comment