Saturday, December 19, 2009

ഇ എം എസ് മെമ്മോറിയല്‍ സഹകരണ ആശുപത്രി

എം എസ് മെമ്മോറിയല്‍ ആശുപത്രിയില്‍ സഹവസിക്കാനുള്ള അവസരമുണ്ടായി. ഡിസംബര്‍ ഒന്നാം തിയ്യതി മുതല്‍ 9 തു വരെ.
1998-ലാണ് ഈ ആശുപത്രിക്ക് തുടക്കം കുറിച്ചത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍. 50 ലക്ഷത്തിന്‍റെ മൂലധനം. 50 കിടക്കുകളുമായി ഒരു വാടക കെട്ടിടത്തില്‍.
1999-ല്‍ പുതിയ ആശുപത്രി കോപ്ലെക്സിനുള്ള തറക്കല്ലിട്ടു. 16.53 കോടി രൂപയുടെ മൂലധനം. 9400 ഷെയര്‍ ഹോള്‍ഡേഴ്സ്. 500 കിടക്കകള്‍
മലപ്പുറം ജില്ലയിലെ താഴേക്കോട് ഗ്രാമ പഞ്ചായത്തിലെ പാണമ്പി എന്ന ഗ്രാമത്തിലാണ് ഈ ഹോസ്പിറ്റല്‍. പെരിന്തല്‍മണ്ണയില്‍ നിന്നും നാലു രൂപയുടെ ദൂരം - കോഴിക്കോട് - പാലക്കാട് റൂട്ടില്‍.
ISO സെര്‍ട്ടിഫിക്കേഷനുള്ള ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍. എല്ലാ സൌകര്യങ്ങളും ഇവിടെ ഉണ്ടെന്ന് പറയാതെ വയ്യ - with reasonable cost.
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ബക്കറ്റ് പിരിവാണല്ലോ എല്ലാവര്‍ക്കും ആക്ഷേപം. അത്തരം പിരിവു കൊണ്ട് അവര്‍ ഇത്തരം ചില നല്ല കാര്യങ്ങള്‍ കൂടി ചെയ്യുന്നുണ്ടെന്ന് ഓര്‍ക്കുക. കോണ്ഗ്രസ്സുകാര്‍ക്കോ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ചെയ്യാന്‍ കഴിയാത്തതും ഇതൊക്കെയാണുതാനും.
ഇവിടെ കൊടിയുടെ നിറമോ ചിഹ്നമോ നോക്കുന്നതു കണ്ടില്ല. ജാതിയും മതവും ചോദിക്കുന്നതു കേട്ടില്ല. ജീവകാരുണ്യമെന്ന മതമെ ഇവിടെ കാണാന്‍ കഴിഞ്ഞുള്ളു.
ഇത്തരം ആശുപത്രികള്‍ ചുരുങ്ങിയ പക്ഷം എല്ലാ ജില്ലകളിലും ഉണ്ടാവണം. അതിനു വേണ്ടി കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി യത്നിക്കണം. ഈ സദുദ്യമത്തിന് എല്ലാ ഭാവുകങ്ങളും! കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.emshospital.org.in/

ചില പോരായ്മകളും കൂടി ഇവിടെ ചൂണ്ടിക്കാണിക്കട്ടെ :

1. ഇത്രയും വലിയൊരു ആശുപത്രിയില്‍ രോഗികളുടെയോ അവരുടെ ഒപ്പം നില്‍ക്കുന്നവരുടെയൊ വസ്ത്രങ്ങള്‍ അലക്കിക്കിട്ടാനുള്ള ഒരു സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. ദൂരെ നീന്നു വരുന്ന‍വര്‍ക്ക് ഇത് വല്ലാത്ത അസൌകര്യമാണ് ഉണ്ടാക്കുന്നത്.

2. ഒരു ബാങ്കിന്‍റെയും ATM മെഷീന്‍ ഇവിടെ കാണാന്‍ കഴിഞ്ഞില്ല. ആശുപത്രിയിലാവുമ്പോള്‍ പണത്തിന്റെ ആവശ്യം എപ്പോഴാണ് ഉണ്ടാവുക എന്ന് പറയാന്‍ പറ്റില്ല. ഒരു പാട് തുക കൈയ്യില്‍ കൊണ്ടു നടക്കുന്നതും റിസ്കാണ്.

3. ആശുപത്രിയില്‍ ബില്‍ അടക്കുന്നത് കാഷ് ആയി മാത്രമാണ്. Debit Card/Credit Card സ്വീകരിക്കാനുള്ള സംവിധാനം കൂടി ഉണ്ടാക്കിയാല്‍ നന്ന്

4. Public phone/Fax/ Internet എന്നിവയ്ക്കുള്ള സൌകര്യങ്ങള്‍ ഇവിടെ ഇപ്പോള്‍ ക്രമീകരിച്ചിട്ടില്ല. അതുകൂടി ഇവിടെ ഏര്‍പ്പാട് ചെയ്തിരിക്കണം

5 comments:

മൂര്‍ത്തി said...

നന്ദി..

mujeeb kaindar said...

അസ്സലായി,

പത്ത് സഖാക്കന്മാർക്ക് ജൊലി കൊടുക്കാനും വകുപ്പുണ്ടെന്ന് പറഞ്ഞു കൊടുത്തല്ലോ....

ആശുപത്രി ക്ലീനിങ്ങുകൾ റോബോട്ടുകളെക്കൊണ്ട് ചെയ്യിക്കേണ്ടതായിരുന്നു എന്നും എഴുതാമായിരുന്നു.

chithrakaran:ചിത്രകാരന്‍ said...

ആശുപത്രിക്ക് ഷെയര്‍ കാപ്പിറ്റല്‍ അനായാസമായി സമാഹരിക്കാന്‍ ചിത്രകാരനും സഹായിച്ചിട്ടുണ്ട്.
ആത്മാര്‍ത്ഥമായി അതിനുള്ള പരസ്യ വാചകങ്ങള്‍ തയ്യാറാക്കി ഫാക്സിലൂടെ കൊടുത്തതും ചതിപറ്റി.ചിത്രകാരന്‍ തയ്യാറാക്കിയ വര്‍ക്ക് പത്ര ഏജന്റുമാരിലൂടെ റിലീസ് ചെയ്ത് 1 കോടി സമാഹരിക്കാന്‍ ലക്ഷ്യം വച്ചവര്‍ക്ക് 4 കോടി സമാഹരിക്കാനായി. ഹഹഹഹ.....

Roby said...

നല്ല പോസ്റ്റ്. പ്രസക്തമായ നിർദ്ദേശങ്ങളും.

muralidharan p p said...

മൂര്‍ത്തി, മുജീബ്, ചിത്രകാരന്‍, റോബി നന്ദി.

മുജീബ്, താങ്കള്‍ പറഞ്ഞത് കുശുമ്പിനും കുന്നായ്മക്കും ഒരുദാഹരണം.

ചിത്രകാരന്‍, താങ്കളുടെ പോസ്റ്റുകള്‍ വായിച്ചപ്പോഴൊക്കെ തോന്നിയിട്ടുണ്ട്, താങ്കള്‍ക്ക് കാര്യങ്ങള്‍ കണിശമായി പറയാന്‍ അറിയുമെന്ന്. അതിന്‍റെ ശരി,തെറ്റുകളിലേക്കൊന്നും ഞാന്‍ വിരല്‍ ചൂണ്ടുന്നില്ല. പക്ഷെ, കാര്യങ്ങള്‍ ഇങ്ങനെ പറയണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള താങ്കള്‍ക്ക് എങ്ങനെ ഇങ്ങനെയൊരു അക്കിടി പറ്റി. ചെയ്ത പണിക്ക് വേതനം പറ്റരുതെന്ന് സാക്ഷാല്‍ കാര്‍ള്‍ മാര്‍ക്സ് പോലും പറഞ്ഞിട്ടില്ല.പിന്നെയാണോ മാര്‍ക്സിസ്റ്റ് പാര്‍ട്ടി!