ദൈവം
ചോദ്യം : ദൈവം എന്നാല്‍ എന്ത്?
ഉത്തരം : ദൈവം എന്നത് ഒരു പദമാണ്.
ചോദ്യം : പദം എന്നു പറഞ്ഞാല്‍ എന്ത്?
ഉത്തരം : അക്ഷരങ്ങള്‍ ചേര്‍ന്ന് അര്‍ത്ഥമുള്ള വാക്കായിതീരുമ്പോള്‍ അതിനെ പദം എന്ന് വിളിക്കുന്നു.
ചോദ്യം : ദൈവം എന്ന പദത്തിന്റെ അര്‍ത്ഥമെന്താണ്
ഉത്തരം : സ്വയമേ പ്രകാശിക്കുന്നതും മറ്റുള്ളവയെ പ്രകാശിപ്പിക്കുന്നതും എന്തോ അത് ദൈവമാണ്
ചോദ്യം : സൂര്യന്‍, നക്ഷത്രം, വിളക്ക്, തീയ്, റേഡിയം മുതലായവ സ്വയം പ്രകാശിക്കുന്നുണ്ടല്ലോ; മറ്റുള്ളവയെ പ്രകാശിപ്പിക്കുന്നുമുണ്ട്. അതുകൊണ്ട് അവയൊക്കെ ദൈവമാണെന്ന് പറയാമോ?
ഉത്തരം : പാടില്ല. ഇവിടെ പ്രകാശം എന്ന വാക്ക് ഉപയോഗിച്ചത് അക്ഷരാര്‍ത്ഥത്തിലല്ല. ലക്ഷ്ണാര്‍ത്ഥത്തിലാണ്.
ചോദ്യം : ഏതര്‍ത്ഥത്തിലാണ് ഉപയോഗിക്കേണ്ടത്?
ഉത്തരം : 'അറിയുന്നതും അറിയിക്കുന്നതും ' എന്ന അര്‍ത്ഥത്തില്‍ അറിവിന്റെ പ്രകാശത്തെപ്പറ്റി പറയുമ്പോഴേ അത് ദൈവം എന്ന അര്‍ത്ഥം നല്‍കുന്നുള്ളു..............
ചോദ്യം : സ്വയം പ്രകാശിക്കുന്നതിനൊരു ഉദാഹരണം പറയാമോ?
ഉത്തരം : പറയാം. നല്ലൊരു ഇരുട്ടുമുറിയില്‍ കണ്ണടച്ചുകൊണ്ടിരിക്കുമ്പോഴും ഒരാള്‍ക്ക് അയാളുടെ ഉണ്‍മ അറിയുവാന്‍ കഴിയുന്നു. അത് സ്വയം പ്രകാശത്തിന് ഉദാഹരണമാണ്...............
ചോദ്യം : മനുഷ്യരെ സംബന്ധിച്ചിടത്തോളം ദൈവം എങ്ങനെയാണ് പ്രസക്തമായി വരുന്നത്?
ഉത്തരം : ചെറിയ കുഞ്ഞിനുപോലും ശ്രവണേന്ദ്രിയം, സ്പര്‍ശനേന്ദ്രിയം, ദൃശ്യേന്ദ്രിയം, രസനേന്ദ്രിയം, ഘ്രാണേന്ദ്രിയം എന്നിവയില്‍ ഉദ്ദീപനമുണ്ടാകുമ്പോള്‍ ആദ്യം സ്ഫുരിക്കുന്ന ബോധം 'ഇതെന്ത്'' എന്ന ചോദ്യമാണ്. അഥവാ ദൈവം ആദ്യം അനുഭവമാകുന്നത് 'ഇത്'' എന്ന ബോധരൂപത്തിലാണ്.............
ചോദ്യം : അപ്പോള്‍ ഇതൊന്നും ദൈവമുണ്ടാക്കിയതല്ലയോ?
ഉത്തരം : ദൈവം ഒന്നും ഉണ്ടാക്കുന്നില്ല; എന്നാല്‍ അറിവിന്റെ ഉണ്‍മ നല്‍ക്കുന്നു. ദൈവം ഒരാളോ, ഒരു ശക്തിയോ, ഒരു പ്രസ്ഥാനമോ ഒന്നുമല്ല, അറിവിലും അറിയപ്പെടാത്തതിലും നിഹിതമായിരിക്കുന്ന കോടാനുകോടി നിയമങ്ങളുടെ ഏകവും നിരാകരിക്കാനാവത്തതുമായ നിയമം മാത്രമാണ്. അത് നിയമമായിരിക്കുന്നതോടൊപ്പം നിയമവും നിയന്താവുമാണ്..................
ചോദ്യം : ധ്യാനമെന്നോ ആനന്ദമെന്നോ ഉള്ള അര്‍ത്ഥത്തില്‍ പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ ദൈവം കേള്‍ക്കുമോ?
ഉത്തരം : ദൈവം എന്ന തത്ത്വത്തിന് മാനുഷികത കല്‍പ്പിച്ചുകൊടുക്കുന്നതുകൊണ്ടാണ് കേള്‍ക്കുമോ എന്ന ചോദിക്കുന്നത്. പ്രാര്‍ത്ഥിക്കുന്നത് ദൈവത്തോടല്ല.
ചോദ്യം : പിന്നെ ആരോടാണ്?
ഉത്തരം : ഈശ്വരനോടാണ്.
ചോദ്യം : ദൈവം ഈശ്വരനല്ലേ?
(ഒരു മള്‍ബറി പ്രസാധനം)
No comments:
Post a Comment