
പഴയ പേര് വിക്റ്റോറിയ ടെര്‍മിനസ്. ചുരുക്ക പേര് വി.ടി. രാജ ഭക്തി മൂത്ത ശിവ സൈന്യത്തിന്റെ നിരന്തര മുറവിളികള്‍ക്കും ആക്രോശങ്ങള്‍ക്കും വഴങ്ങി കേന്ദ്രന്‍ റെയില്‍വേ സ്റ്റേഷന്റെ പേരു മാറ്റി - ഛത്രപതി ശിവജി ടെര്‍മിനസ് എന്നാക്കി. ചുരുക്ക പേര് സി.എസ്.ടി. അതിലും ചുരുക്കി എസ്.ടി. C.S.T യാവുമ്പോള്‍ Central Sales Tax ആക്കാം. S.T. ആവുമ്പോള്‍ Schedule Tribe എന്നും. നോക്കണേ ഒരു മഹാരാജാവിന്റെ ദുരന്തം. ഇത് മനസിലാക്കിയിട്ടാവാം അടുത്തിടെ ഒരു മഹാരാഷ്ട്രിയന്‍ നേതാവ് പറഞ്ഞത് - ഛത്രപതി ശിവജി ടെര്‍മിനസ് എന്ന് മുഴുവന്‍ എഴുതണമെന്ന്. ആവാലോ, ആരാ വേണ്ടാന്ന് പറഞ്ഞത്. പണ്ടത്തെ V,T. എന്ന് കേള്‍ക്കുമ്പോള്‍ ചുരുങ്ങിയ പക്ഷം മലയാളികള്‍ക്കെങ്കിലും വി.ടി.ഭട്ടതിരിപ്പാടിനെ ഓര്‍ക്കാമായിരുന്നു.
ഇനി മനോരമയെടുത്ത ഫോട്ടോവിന്റെ കാര്യം. വൃത്തിയാക്കലൊക്കെ കഴിഞ്ഞ് എടുത്താല്‍ എത്ര സുന്ദരിയാകുമായിരുന്നു വിക്റ്റോറിയ!
No comments:
Post a Comment