Thursday, November 5, 2009
Wednesday, November 4, 2009
Tuesday, November 3, 2009
Sunday, November 1, 2009
ഇന്നച്ചന്റെ വെടിക്കെട്ടുകള്‍
ഇരിങ്ങാലക്കുടയിലെ ഒരു പൊതുചടങ്ങ്. ചലചിത്ര നടന് ഇന്നസെന്റും ഡോ.രാധാകൃഷ്ണനും വേദിയിലുണ്ട്.. ചന്ദ്രയാന്‍ ഒന്നിന്റെ വിക്ഷേപണം വിജയകരമായി നടത്തിയ സമയം. ഇന്നസെന്റ് പ്രസംഗിക്കാനെഴുന്നേറ്റു. "ചന്ദ്രയാന്‍ വിക്ഷേപണ പദ്ധതി നടന്നുകൊണ്ടിരിക്കുമ്പോള്‍ രാധാകൃഷ്ണന് എന്റെ സുഹൃത്താണെന്ന കാര്യം ഞാന്‍ എന്റെ സുഹൃത്തക്കളായ മമ്മുട്ടിയോടും മോഹന്‍ ലാലിനോടും മുകേഷിനോടുമൊന്നും പറഞ്ഞില്ല. കാരണം, നമ്മളു വിടുന്ന സാധനമെങ്ങാനും താഴെ വീണു പൊട്ടിയാല്‍ അവരെന്നോടു ചോദിക്കില്ലേ നിങ്ങടെ കൂട്ടുകാരന് വിട്ട സാധനത്തിന്റെ ഗതി കണ്ടില്ലെ എന്ന്. ചന്ദ്രയാന്‍ വിജയിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു കണ്ടില്ലേ എന്റെ കൂട്ടുകാരന്റെ മിടുക്ക് എന്ന്. ഇപ്പോള്‍ എവിടെപ്പോയാലും ആദ്യം പറയുന്ന പേര് എന്റെ കൂട്ടുകാരന് രാധാകൃഷ്ണന്റേതാണ്."
(ഇന്നച്ചന്റെ കൂട്ടുകാരന് - മാതൃഭൂമി വാരാന്തപ്പതിപ്പ് - 01/11/2009)
(ഇന്നച്ചന്റെ കൂട്ടുകാരന് - മാതൃഭൂമി വാരാന്തപ്പതിപ്പ് - 01/11/2009)
Saturday, October 31, 2009
Friday, October 30, 2009
Subscribe to:
Posts (Atom)







