Monday, May 17, 2010

ഗര്‍ഭകാലത്ത് അമ്മയുടെ വാക്കിന് കാതോര്‍ക്കുക


PRO
ഗര്‍ഭിണികള്‍ ഡോക്ടര്‍മാര്‍ പറയുന്നതിനെക്കാള്‍ സ്വന്തം അമ്മയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നത് കൂടുതല്‍ ഉചിതമായിരിക്കുമെന്ന് നിരീക്ഷണം. ലണ്ടന്‍ കേന്ദ്രമാക്കിയുള്ള ഒരു സംഘം ഗവേഷകരാ‍ണ് ഗര്‍ഭിണികള്‍ക്ക് ഈ ഉപദേശം നല്‍കുന്നത്. കഴിഞ്ഞ തലമുറകളിലെ അമ്മമാരെയും പങ്കെടുപ്പിച്ച് നടത്തിയ സര്‍വ്വെയ്ക്ക് ശേഷമാണ് ഗവേഷകര്‍ ഈ വിലയിരുത്തല്‍ കൈമാറുന്നത്.

യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍ നിന്നുള്ള ഒരു സംഘമാണ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. 1970 കളിലെയും 80 കളിലെയും മുതല്‍ രണ്ടായിരം വരെയുള്ള പല തലമുറകളില്‍ പെട്ട അമ്മമാരോട് ഇവര്‍ ഗര്‍ഭകാല പരിചരണത്തെക്കുറിച്ച് ആരാഞ്ഞിരുന്നു. പുതുതലമുറയിലെ അമ്മമാര്‍ ഡോക്ടര്‍മാരുടെ ഉപദേശം കൂടി ചെവിക്കൊള്ളണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ പഴയ തലമുറയിലെ അമ്മമാര്‍ ഇതിനോട് അധികം യോജിച്ചില്ല.

2000-2010 കാലയളവില്‍ അമ്മമാരായവരുടെ ഇടയില്‍ നടത്തിയ അഭിപ്രായ ശേഖരണത്തില്‍ ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മനസിലാക്കാനായി ഇവര്‍ പ്രധാനമായും ബുക്കുകളും ഇന്‍റര്‍നെറ്റുമാണ് ആശ്രയിച്ചിരുന്നത്. കുടുംബത്തിലെ മുതിര്‍ന്നവരുടെ ഉപദേശവും പരിചരണവും ഇവരില്‍ പലര്‍ക്കും അധികം ലഭിച്ചിട്ടില്ല. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ബുക്കില്‍ നിന്നും മറ്റും ലഭിക്കുന്ന വിവരങ്ങളേക്കാള്‍ സ്വന്തം അമ്മമാരുടെയോ അല്ലെങ്കില്‍ ആ സ്ഥാനത്തുള്ള ആരുടെയെങ്കിലുമോ പരിചരണം ആഗ്രഹിക്കുന്നതായാണ് ഇവരില്‍ ഭൂരിഭാഗവും മനസു തുറന്നത്.

ഗര്‍ഭിണികളുടെ ദിനചര്യകളില്‍ അമ്മമാര്‍ക്ക് കൂടുതല്‍ സ്വാധീനം ചെലുത്താമെന്നും ഇപ്പോള്‍ വ്യാപകമായി കണ്ടുവരുന്ന ഗര്‍ഭകാല രോഗങ്ങളും മറ്റും ഈ ശ്രദ്ധയിലൂടെ ഏറെക്കുറെ ഒഴിവാക്കാമെന്നും ഈ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭകാലത്തെ ആശങ്കയും ആകുലതകളും അകറ്റുന്നതിന് അമ്മമാരുടെ പരിചരണവും ഉപദേശവും ഡോക്ടറുടെ പക്കല്‍ നിന്ന് ലഭിക്കുന്നതിന്‍റെ ഇരട്ടി ഫലം ചെയ്യുമെന്നും ഇവര്‍ പറയുന്നു

Mums-to-be trust their mothers more than doctors | ഗര്‍ഭകാലത്ത് അമ്മയുടെ വാക്കിന് കാതോര്‍ക്കുക

ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം: മമ്മൂട്ടി


Mammootty
PRO
PRO
മാധ്യമങ്ങളില്‍ തന്നെക്കുറിച്ച് വേണ്ടാതീനമാണ് എഴുതിപ്പിടിപ്പിക്കുന്നതെന്നും അതിനാല്‍ തന്നെ വ്യക്തിപരമായി വലിയ പ്രതിസന്ധിയിലൂടെയാണ്‌ താന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും മമ്മൂട്ടി. ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ്‌ സ്വീകരിച്ച് സംസാരിക്കുമ്പോഴാണ് മമ്മൂട്ടി മനസ് തുറന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ അല്‍‌പം പോലും കഴമ്പില്ലെന്നും മമ്മൂട്ടി പറഞ്ഞു.

“സമീപകാലത്ത് വ്യക്തിപരമായി വലിയ പ്രതിസന്ധിയിലൂടെയാണ്‌ ഞാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്‌ത മലയാളി എന്ന ഈ പുരസ്‌കാരം അതുകൊണ്ട്‌ തന്നെ അഭിമാനത്തോടെയാണ്‌ ഞാന്‍ സ്വീകരിക്കുന്നത്. ഈ പുരസ്കാരം എനിക്ക് ആത്മവിശ്വാസം തരുന്നു.”


“ഈയിടെയായി എനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. എല്ലാം മാധ്യമങ്ങളില്‍ വരികയും ചെയ്തു. ഇതില്‍ അല്‍‌പം പോലും കഴമ്പില്ല എന്ന കാര്യം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എല്ലാം അടിസ്ഥാനരഹിതമാണ്‌. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ലോകത്തുള്ള മലയാളികള്‍ അംഗീകരിച്ചില്ലെന്നതിനുള്ള തെളിവു കൂടിയാണ്‌ ഈ പുരസ്‌കാരം.”

“അടിസ്ഥാന രഹിതമായ ആരോപണങ്ങളും വിവാദങ്ങളും ആര്‍ക്കും ഗുണം ചെയ്യില്ല. മലയാളി എന്ന നിലയില്‍ അഭിമാനമുണ്ട്‌. മലയാളികളുടെ മനസ്സ്‌ സ്വാധീനിക്കാന്‍ ബാഹ്യശക്തികള്‍ക്കാകില്ല. അവര്‍ക്ക്‌ അവരുടേതായ അഭിപ്രായമുണ്ട്‌” - മമ്മുട്ടി പറഞ്ഞു.

റേഡിയോ ഏഷ്യയുടെ സഹകരണത്തോടെ ഏഷ്യാവിഷന്‍ അഡ്വര്‍ടൈസിംഗ്‌ ആണ്‌ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നത്‌. ഇതിന്റെ ക്രിയാത്മക പങ്കാളിത്തം ലെന്‍സ്‌മാന്‍ ക്രിയേഷന്‍സിനാണ്‌.

അമാലിയ എം ഡി സെബാസ്റ്റ്യന്‍ ജോസഫാണ്‌ മമ്മുട്ടിക്ക്‌ പുരസ്‌കാരം കൈമാറിയത്‌. ഏറ്റവും പ്രശസ്‌തനായ പ്രവാസി എന്ന പുരസ്‌കാരം എംഎ യൂസുഫലി ഏറ്റുവാങ്ങി. ഫെസ്റ്റിവല്‍ സിറ്റിയില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ മമ്മുട്ടിയെയും യൂസുഫലിയെയും ഹര്‍ഷാരവത്തോടെയാണ്‌ എതിരേറ്റത്‌. നടന്‍ റഹ്‌മാന്‍ അതിഥിയായിരുന്നു

Allegations against me are baseless: Mammootty | ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം: മമ്മൂട്ടി

അഫ്ഗാന്‍ വിമാനം തകര്‍ന്ന് 43 പേരെ കാണാതായി


PRO
അഫ്ഗാന്‍ യാത്രാവിമാനം തകര്‍ന്ന് 43 പേരെ കാണാതായി. തലസ്ഥാന നഗരിയായ കാബൂളിനെ വടക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന വ്യോമയാന പാതയിലാണ് അപകടം ഉണ്ടായത്. എത്രപേര്‍ രക്ഷപെട്ടിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ആറു വിദേശികളും വിമാനത്തിലുണ്ടായിരുന്നു.

അപകടത്തില്‍ പെട്ട വിമാനം എവിടെയാണ് തകര്‍ന്ന് വീണതെന്നും വ്യക്തമായിട്ടില്ല. വിമാനം കണ്ടുപിടിക്കാനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. മഞ്ഞുവീഴ്ച മൂലം പ്രദേശത്ത് മോശം കാലാവസ്ഥയാണ്. തെരച്ചിലിനെ ഇത് സാരമായി ബാധിക്കുന്നുണ്ട്.

പര്‍വ്വതപ്രദേശമായ സലാംഗ് പാസില്‍ 12,700 അടി ഉയരത്തിലായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം. അഫ്ഗാനിലെ സ്വകാര്യവിമാന കമ്പനിയായ പാമിര്‍ എയര്‍വെയ്സിന്‍റേതാണ് തകര്‍ന്ന വിമാനം. രക്ഷാപ്രവര്‍ത്തനത്തിനായി അഫ്ഗാന്‍ സര്‍ക്കാര്‍ നാറ്റോ സേനയുടെ സഹായം തേടിയിട്ടുണ്ട്. മോശം കാലാവസ്ഥയാണോ അപകടകാരണമെന്നും വ്യക്തമല്ല.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലിബിയയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 104 പേര്‍ മരിച്ചിരുന്നു. ഇതിന്‍റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടും ഒരു ആകാശദുരന്തം കൂടി ഉണ്ടായിരിക്കുന്നത്. അഫ്ഗാനില്‍ ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന മുന്‍ നിര വ്യോമയാന കമ്പനിയാണ് പാമിര്‍ എയര്‍വെയ്സ്

Plane carrying 44 passengers crashes in Afghanistan: Official | അഫ്ഗാന്‍ വിമാനം തകര്‍ന്ന് 43 പേരെ കാണാതായി

ഖുശ്ബുവിന്റെ ഷോ ജയ ടിവിക്ക് വേണ്ട!


PRO
മിത്രം ശത്രുവാകാന്‍ അധികസമയം വേണ്ടെന്ന് തെളിയിക്കുന്ന തീരുമാനമാണ് ജയ ടിവി ഖുശ്ബു അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയുടെ കാര്യത്തില്‍ കൈക്കൊണ്ടത്. ഖുശ്ബു ഡി‌എംകെയില്‍ ചേര്‍ന്ന കാരണത്താല്‍ എഐഡി‌എംകെ അനുഭാവ ചാനലായ ജയ ടിവി അവരുടെ ഷോ വേണ്ടെന്ന് വച്ചു.

തമിഴ്നാട്ടില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി വളരെ പ്രശസ്തി നേടിയ റിയാലിറ്റി ഗെയിം ഷോ ആയ ‘ജാക്ക് പോട്ട്’ ആണ് രാഷ്ട്രീയച്ചൊരുക്കില്‍ നിര്‍ത്തിവച്ചത്. വളരെയധികം പ്രേക്ഷക പങ്കാളിത്തമുള്ള ഒരു മണിക്കൂര്‍ നീളുന്ന ഗെയിം റിയാലിറ്റി ഷോ ഞായറാഴ്ച രാത്രിയിലായിരുന്നു സം‌പ്രേക്ഷണം ചെയ്തിരുന്നത്.

ചാനലിന്റെ നയത്തിന്റെ ഭാഗമായാണ് ഖുശ്ബു അവതരിപ്പിക്കുന്ന ഷോ നിര്‍ത്തിവച്ചതെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു. ഡി‌എംകെ അനുകൂലികളോട് വ്യക്തിപരമായ പ്രശ്നമൊന്നുമില്ല എന്ന് വ്യക്തമാക്കിയ അധികൃതര്‍ കരുണാനിധി തിരക്കഥയെഴുതിയ സിനിമകളും തങ്ങള്‍ പ്രദര്‍ശിപ്പിക്കാറില്ല എന്നും ചൂണ്ടിക്കാട്ടുന്നു.

“കഴിഞ്ഞ ഒന്‍‌പത് വര്‍ഷക്കാലമായി ഞാനാണ് ‘ജാക്ക്‌പോട്ട്’ എന്ന പരിപാടി അവതരിപ്പിച്ചുവരുന്നത്. എന്നെ ആ പരിപാടിയില്‍ നിന്ന് നീക്കം ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം ജയ ടിവി എന്നെയായിരുന്നു ആദ്യം അറിയിക്കേണ്ടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജയ ടിവി അധികൃതര്‍ എന്ന ബന്ധപ്പെട്ടിട്ടില്ല. പാര്‍ട്ടിയില്‍ ചേരുന്ന കാര്യം തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ സമ്മതം ലഭിച്ചതിന് ശേഷം മതി എന്ന നയം ഒട്ടും ശരിയല്ല. തൊഴില്‍ വേറെ, രാഷ്‌ട്രീയം വേറെ എന്നാണ് എന്റെ നിലപാട്” - ഖുശ്ബു വിശദീകരിക്കുന്നു.

Jaya TV Drops Khushbu's Reality Show | ഖുശ്ബുവിന്റെ ഷോ ജയ ടിവിക്ക് വേണ്ട!

മന്ത്രിവാ‍ഹനം പരിശോധിച്ചാല്‍ ഇങ്ങനെയിരിക്കും!

മന്ത്രിയുടെ വാഹനം സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അനുഭവം മോശമാകുമെന്ന് രാജ്യ തലസ്ഥാനത്തെ മൌര്യ ഷെറാട്ടണ്‍ ഹോട്ടല്‍ അധികൃതര്‍ക്ക് നന്നായി മനസ്സിലായി! സംസ്ഥാന സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി മങ്കദ് രാം സിംഗാളിന്റെ വാഹനം പരിശോധിക്കാന്‍ ശ്രമിച്ച ഹോട്ടലിലേക്ക് ആരോഗ്യ വകുപ്പും ഭക്‍ഷ്യ വകുപ്പും അടക്കം നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ നിരവധി തവണ മിന്നല്‍ പരിശോധന നടത്തി.

എന്തായാലും, സംഭവത്തെ കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി ഷീല ദീക്ഷിത് മന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു എന്നും ഹോട്ടലിന് നേര്‍ക്ക് വൈരാഗ്യബുദ്ധിയോടെയുള്ള നടപടികള്‍ കൈക്കൊള്ളരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചതെന്ന് സൂചനയുണ്ട്.

ബുധനാഴ്ച വൈകിട്ട് പഞ്ച നക്ഷത്ര ഹോട്ടലില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായാണ് മന്ത്രി എത്തിയത്. മന്ത്രിയുടെ വാഹനം സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാന്‍ എത്തിയ അധികൃതരോട് മന്ത്രി തട്ടിക്കയറുകയും പരിശോധന നടത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും സംഭവം കഴിഞ്ഞ ഉടന്‍ ആരോഗ്യ വകുപ്പ്, വൈദ്യുതി വകുപ്പ്, ഭക്‍ഷ്യ വകുപ്പ് തുടങ്ങിയവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ മിന്നല്‍ പരിശോധനയും ആരംഭിച്ചു.

എന്നാല്‍, മന്ത്രി തനിക്കു മേലെയുള്ള ആരോപണം നിഷേധിച്ചു. താന്‍ ഒരു വകുപ്പിലെ ഉദ്യോഗസ്ഥരോടും പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നും ഇപ്പോള്‍ നടക്കുന്ന പരിശോധന സാധാരണഗതിയിലുള്ള നടപടിയുടെ ഭാഗമായിരിക്കാമെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.

ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെയും ലഫ്.ഗവര്‍ണറുടെയും വാഹനങ്ങള്‍ മാത്രമാണ് ഇത്തരത്തിലുള്ള സുരക്ഷാ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്

Dares to check minister's vehicle? | മന്ത്രിവാ‍ഹനം പരിശോധിച്ചാല്‍ ഇങ്ങനെയിരിക്കും!

കൂട്ടബലാത്സംഗം: മൂന്ന് പേര്‍ കുറ്റക്കാര്‍

ജപ്പാന്‍ വംശജയായ 25 കാരിയെ ബീഹാറിലെ ഗയയില്‍ വച്ച് ഓട്ടോറിക്ഷയില്‍ നിന്ന് വലിച്ചിറക്കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഗയ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാജേഷ് നരൈന്‍ സേവക് പാണ്ഡെയാണ് തിങ്കളാഴ്ച കേസില്‍ വിധി പറഞ്ഞത്.

ഓട്ടോറിക്ഷ ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ ഉള്‍പ്പെട്ട കേസിലെ രണ്ട് പ്രതികള്‍ ഒളിവിലാണ്. പിടിയിലായ പപ്പു കുമാര്‍, ഉദയ് കുമാര്‍, അഞ്ജു കുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിഞ്ഞതായി കോടതി പ്രഖ്യാപിച്ചു.

ലുതാന്‍ യാദവ്, രാജന്‍ യാദവ് എന്നീ പ്രതികളെ പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവരുടെ വസ്തുവകകള്‍ പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.

2010 ഏപ്രില്‍ 16 ന് അം‌വാന്‍ ഗ്രാമത്തിനു സമീപത്തുവച്ചാണ് യുവതിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഏപ്രില്‍ 22 ന് ആണ് വിചാരണ തുടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി

Japanese tourist gangrape case: Three persons convicted | കൂട്ടബലാത്സംഗം: മൂന്ന് പേര്‍ കുറ്റക്കാര്‍

‘കുടിയന്‍‘ ബുഷ് ബോറനാണെന്ന് ലോറ!


PRO
യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് മദ്യപിച്ചു പൂസായാല്‍ പിന്നെ ‘ബോറനാ’ണെന്ന് ഭാര്യ ലോറ ബുഷ്. ‘ലേഡീസ് ഹോം ജേര്‍ണല്‍’ എന്ന മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ലോറ ഭര്‍ത്താവിന്റെ മദ്യപാനത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്.

താന്‍ ഒരിക്കലും ഒരു ‘ആല്‍ക്കഹോളിക്’ അല്ല എന്ന് ബുഷ് പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, ഭര്‍ത്താവിന്റെ മദ്യപാന ആസക്തി തന്നെ നിരാശയിലാഴ്ത്തിയെന്നാണ് ലോറയുടെ വെളിപ്പെടുത്തല്‍. അതേസമയം, താന്‍ ഒരിക്കലും മദ്യപാനം നിര്‍ത്തണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിട്ടില്ല എന്നും ലോറ വെളിപ്പെടുത്തുന്നു.

ബുഷ് ഡിന്നറിനൊപ്പം ബിയറും അതിനുശേഷം ബി ആന്‍ഡ് ബി എന്നറിയപ്പെടുന്ന ബ്രാന്‍ഡിയും ബെനഡക്റ്റിന്‍ മദ്യവും ചേര്‍ന്ന മിശ്രിതവും അകത്താക്കാറുണ്ട്. ആവശ്യത്തിലധികം കഴിച്ചാല്‍ പിന്നെ അദ്ദേഹം ബോറനായി മാറും. എന്നാല്‍, ബുഷ് എപ്പോഴും ഇത്തരത്തില്‍ മൂന്ന് ‘ബി’ കഴിക്കാറില്ല എന്നും സാധാരണയായി ബിയര്‍ മാത്രമേ കഴിക്കാറുള്ളൂ അതും എല്ലാ രാത്രികളിലും ഇല്ല എന്നും ലോറ അഭിമുഖത്തില്‍ പറഞ്ഞതായി ‘ദ ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു.

മറ്റുള്ളവരുടെ ഭര്‍ത്താക്കന്‍‌മാര്‍ പാര്‍ട്ടികളില്‍ കുടിച്ച് കൂത്താടുന്നത് രസകരമാണെന്ന് തോന്നിയേക്കാം. എന്നാല്‍, തനിക്ക് അത്തരത്തില്‍ തോന്നില്ല. ബുഷ് മദ്യപിക്കുമെങ്കിലും തനിക്ക് അതില്‍ നിരാശയുണ്ടെങ്കിലും തങ്ങള്‍ വേര്‍പിരിയാനൊന്നും പോകുന്നില്ല എന്നും ലോറ വ്യക്തമാക്കുന്നു. ബുഷിനെ താന്‍ പിരിയില്ല എന്നും ബുഷ് തന്നെ പിരിയാന്‍ അനുവദിക്കില്ല എന്നുമാണ് സ്നേഹമയിയായ ഈ ഭാര്യ പറയുന്നത്.

മദ്യപിച്ച് വാഹനമോടിച്ചതിന് 1976 ല്‍ ബുഷ് അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍, പ്രസിഡന്റായിരിക്കുന്ന സമയത്ത് ബുഷ് മദ്യപാനശീലം പാടേ ഉപേക്ഷിച്ചിരുന്നു


Laura about drinking Bush | ‘കുടിയന്‍‘ ബുഷ് ബോറനാണെന്ന് ലോറ!