Tuesday, March 9, 2010

അമ്മമാര്‍ ഗര്‍ജ്ജിക്കുന്നു

ഇതു നട്ടകല്‍ ചുണ്‌ടപ്പെട്ടി പ്രദേശം. ഇവിടെ മദ്യം ഉത്പ്പാദിപ്പിക്കുകയൊ വില്‍ക്കുകയൊ ചെയ്യാന്‍ പാടില്ല .ഈ പ്രദേശത്തു മദ്യപിച്ചു പ്രവേശിക്കാന്‍ പാടില്ല . ഈ നിര്‍ദേശങ്ങള്‍ക്കു വിപരീതമായി പ്രവര്‍ത്തിച്ചാല്‍ ശിക്ഷിക്കപ്പെടും.-തായ്‌ക്കുല സംഘംമദ്യവിരുദ്ധസമിതി, ചുണ്‌ടപ്പെട്ടി.
2002 മാര്‍ച്ചില്‍ കേരളത്തിലെ ഗോത്രമേഖലയായ അട്ടപ്പാടിയിലെ നട്ടകല്‍ ചുണ്‌ടപ്പെട്ടി ഊരിലെ ആദിവാസി അമ്മമാരുടെ കൂട്ടായ്‌മയായ തായ്‌ക്കുല സംഘം സ്ഥാപിച്ച ബോര്‍ഡിലെ വരികളാണിവ. പലതരം ചൂഷണത്തിന്‍റെ ഇരകളായി സ്വന്തം ജീവിതം പോലും തീറെഴുതിക്കൊടുക്കേണ്‌ടിവരും ആദിവാസിസ്‌ത്രീകളുടെ ഉയിര്‍ത്തെഴുന്നെല്പ്പിന്റെ തുടക്കമായിരുന്നു അത്‌. ഇവിടത്തെ സ്‌ത്രീസമൂഹത്തിന്‍റെ രക്ഷയ്‌ക്കായി ആദിവാസി അമ്മമാരുടെ തന്നെ കൂട്ടായ്‌മയായ തായ്‌ക്കുല സംഘങ്ങള്‍ ഇന്നു പോരാട്ടത്തിന്‍റെ പാതയിലാണ്‌.
http://www.thejasnews.com/#4789

Monday, March 8, 2010

മൊധേരയിലെ സൂര്യ ക്ഷേത്രം

ഇത്തവണത്തെ തീര്‍ത്ഥാടനം പരമ്പരയിലൂടെ ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് മൊധേരയിലെ പ്രസിദ്ധമായ സൂര്യ ക്ഷേത്രത്തിലേക്കാണ്. അഹമ്മദാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ പുഷ്പാവതി നദിക്കരയിലാണ് ഈ പുരാതന തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.ഭീമദേവ സോളങ്കിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1026 - 1025 ബി സിയിലാണ് ക്ഷേത്രനിര്‍മ്മിതി നടന്നതെന്ന് ക്ഷേത്രച്ചുമരില്‍ പതിച്ചിരിക്കുന്ന ലിഖിതത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. മുഹമ്മദ് ഗസ്നി സോമനാഥും പരിസരവും ആക്രമിച്ചു കീഴടക്കിയ സമയത്തായിരുന്നു മൊധേരയിലെ സൂര്യക്ഷേത്രം പണികഴിപ്പിച്ചത്. ഗസ്നിയുടെ തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് സോളങ്കിമാരുടെ ശക്തിയും സമ്പത്തും ക്ഷയിച്ചു.

സഖാവേ, തിരുത്താന്‍ തെറ്റുകളില്ലെങ്കില്‍ എന്തുചെയ്യണം?



ഇനി വെറും രണ്ടു വര്‍ഷം! സെക്രട്ടറി സഖാവ് ആകെ ബേജാറിലാണ്. എന്നും രാവിലെ ആ കസേരയെ നോക്കി നെടുവീര്‍പ്പിടും. രണ്ടുവര്‍ഷം കൂടി മാത്രമേ ഇനി അതില്‍ ഇരിക്കാനൊക്കൂ. പിന്നില്‍ നിന്ന് കുത്താന്‍ വലിയ ‘എസ്’ കത്തിയും പണിഞ്ഞ് കാത്തിരിക്കുന്ന ഏതെങ്കിലുമൊരുത്തന്‍ രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ആ കസേരയില്‍ ആസനമുറപ്പിക്കും. ആലോചിച്ചിട്ട് എത്തുമില്ല പിടിയുമില്ല.

ആരാണപ്പാ ഈ തെറ്റുതിരുത്തല്‍ പരിപാടിയൊക്കെ കണ്ടുപിടിച്ചത്. ചെയ്ത തെറ്റൊക്കെ തിരുത്തിയാല്‍ പിന്നെ പാര്‍ട്ടി തന്നെ കാണില്ല. തെറ്റുകളുടെ പുറത്താണ് ഇപ്പോള്‍ ചവിട്ടി നില്‍ക്കുന്നതു തന്നെ. തിരുത്തുന്നതൊക്കെ കൊള്ളാം, അതില്‍ നിന്ന് പോളിറ്റ് ബ്യൂറോയിലെ പാവങ്ങളെ ഒഴിവാക്കിത്തരണമെന്ന് ആരോടാ ഇനി പറയുക. മനസിലിരിപ്പ് വായിച്ചിട്ടോ എന്തോ, തല്‍ക്കാലം പീബിയന്‍‌മാര്‍ക്ക് തെറ്റൊന്നും തിരുത്തേണ്ട. പകരം മറ്റൊരു കുരിശ്, പാര്‍ട്ടി പദവികളുടെ കാലാവധി കുറയ്ക്കും. പോരേ, ഇടിവെട്ടിയവന്‍റെ തലയില്‍ തന്നെ കാക്ക കാര്യം സാധിച്ചു!

If there is no mistakes to correct, what to do? സഖാവേ, തിരുത്താന്‍ തെറ്റുകളില്ലെങ്കില്‍ എന്തുചെയ്യണം?

റഫീക്ക്‌ അഹമ്മദ്‌- കാഴ്ചപ്പാട്‌ » അഭിമുഖം

ചോ: കവിത വന്ന വഴി?
ഉ: സ്കൂളില്‍ പഠിക്കുമ്പോഴേ കവിത എഴുതിയിരുന്നു. എട്ടാംക്ലാസില്‍ മലയാളം പഠിപ്പിച്ചിരുന്ന നീലകണ്ഠന്‍മാഷ്‌ എന്നെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷെ ഞാനെഴുതിയതൊന്നും ആരെയും കാണിക്കാറില്ല. ആത്മവിശ്വാസക്കുറവും ലജ്ജയും എന്നെ പൂഴ്ത്തിവെപ്പുകാരനാക്കി. ഇന്നും ഞാന്‍ വളരെക്കുറച്ചുപേരെയേ എന്റെ രചനകള്‍ കാണിക്കാറുള്ളൂ. അച്ചടിച്ചുവരുമ്പോഴും എന്തോ ഒരു നാണം ബാക്കിയാവുന്നു. അതുകൊണ്ട്‌ എന്റെ രചന കാര്യമായിട്ടൊന്നും തിരുത്തിയില്ല. ഞാന്‍ ബാലപംക്തിയിലെഴുതിയില്ല. കവിതാക്യാമ്പുകളില്‍ പങ്കെടുത്തില്ല. കോളേജില്‍ പഠിക്കുമ്പോള്‍ 1983ല്‍ 'തോണിയാത്ര' എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതോടെയാണ്‌ എനിക്ക്‌ കുറച്ചെങ്കിലും മാറ്റം വന്നത്‌. കവിത എഴുതാമെന്നും എഴുത്തിനെ ഗൗരവത്തിലെടുക്കണമെന്നും തോന്നലുറച്ചത്‌.


Sunday, March 7, 2010

വൈറ്റമിന്‍ ഗുളികകളുടെ ഗുണം ഒരാഴ്ച!


വൈറ്റമിന്‍ ഗുളികകളുടെ പ്രയോജനം ഒരാഴ്ച മാത്രമോ? നാം വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അങ്ങനെ തന്നെ എന്നാണ് ഒരു പുതിയ പഠനം പറയുന്നത്.

ഉഷ്ണവും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ സൂക്ഷിച്ചിരിക്കുന്ന വൈറ്റമിന്‍ ഗുളികകള്‍ക്ക് ബോട്ടില്‍ തുറന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഗുണം നഷ്ടപ്പെടുമെന്നാണ് പഠനത്തില്‍ പറയുന്നത്. അപ്പോള്‍ ന്യായമായിട്ടും ഒരു സംശയം തോന്നാം, അടപ്പുകള്‍ ഉണ്ടെങ്കിലും ഇത്തരത്തില്‍ ഗുണം നഷ്ടപ്പെടുമോ എന്ന്.


Vitamin pills are useful for One Week Only വൈറ്റമിന്‍ ഗുളികകളുടെ ഗുണം ഒരാഴ്ച!

തിലകന്‍, ലാല്, അഴിക്കോട്, ഞാന്‍-മതിഭ്രമം ആര്‍ക്ക്?

മലയാളികള്‍ ഇപ്പോള്‍ ആകെ വിഷമത്തിലാണ്. തിലകനും മോഹന്‍ലാലും സുകുമാര്‍ അഴിക്കോടും അങ്ങോട്ടും ഇങ്ങോട്ടും മതിഭ്രമം ആരോപിയ്ക്കുകയാണ്. ഇതൊക്കെ കേട്ടും കണ്ടും കഴിയുന്ന ‍ഞാന്‍ മതിഭ്രമം ബാധിയ്ക്കുന്ന അവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിയ്ക്കുകയാണോ? (ഇതിലെ ഞാന്‍ വായനക്കാരനാണേ..)ഈ കഥയില്‍ ഇപ്പോള്‍ പുതിയ ഒരാള്‍ കൂടി രംഗ പ്രവേശം ചെയ്തിട്ടുണ്ട്. മൂപ്പര്‍ക്ക് ഒരു പ്രത്യേത കഴിവുണ്ട്. വളരെ വേഗം ആര്‍ക്കാണ് കൂടുതല്‍ മതിഭ്രമം എന്ന് കണ്ട്പിടിയ്ക്കാനാവും. സാഹിത്യത്തില്‍ എന്നും ഒറ്റയാനായി നില്‍ക്കുന്ന ഈയാള്‍ കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് (അത്രയും എടുത്തോ എന്നറിയില്ല) ആര്‍ക്കാണ് അധിക മതിഭ്രമം എന്ന് കണ്ട് പിടിച്ചു. ക്യാമറയുമായി എത്തിയവരുടെ മുന്നില്‍ ടി. പത്മനാഭന്‍ അത് അരുളിചെയ്യുകയും ചെയ്തു.

ഈ മനുഷ്യന്‍ ആരായിരുന്നു

മണപ്പാടന്‍ എന്ന മണപ്പാട്ട്‌ കുഞ്ഞുമുഹമ്മദ്‌ ഹാജിയെ എങ്ങനെയാണ്‌ നാം വായിക്കേണ്‌ടത്‌ന ഏതു കണ്ണിലൂടെയാണ്‌ നാം നോക്കിക്കാണേണ്‌ടത്‌ന മുസ്‌ലിം നവോന്ഥാനപ്രസ്ഥാനത്തിന്‍റെ ആദിരൂപമായ മുസ്‌ലിം ഐക്യസംഘത്തിന്‍റെ പ്രണേതാവായിട്ടോന അതോ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തിനറുതി വരുത്തിയില്ലെണ്‍ിത്ഭ നാട്ടിത്ഭ പൊട്ടിത്തെറിയുണ്‌ടാവുമെന്നു കൊച്ചി രാജാവിനു മുന്നറിയിപ്പുകൊടുത്തുകൊണ്‌ടു പ്രത്യക്ഷപത്രവും 1111 ചിങ്ങം ഒന്നിന്‌ (ആറ്‌ ഒന്നു കൂടും ദിവസം 1.1.1111 ) രക്തരൂക്ഷിതകലാപമുണ്‌ടാവുമെന്ന താക്കീതോടെ രക്തലേഖയും പ്രസിദ്ധീകരിച്ച ധീരസാഹസികനായ വിപ്ലവകാരി എന്ന നിലയ്‌ക്കോന ഭാഷയിത്ഭ ആദ്യമായി ഭക്ഷണത്തെക്കുറിച്ചു പുസ്‌തകമെഴുതിയ ഗ്രന്ഥകര്‍ത്താവെന്ന നിലയ്‌ക്കോന ആയിരക്കണക്കിന്‌ ഏക്കര്‍ ഭൂമി എന്‍.എസ്‌.എസിനും എസ്‌.എന്‍.ഡി.പിക്കും ദാനം ചെയ്‌തു സ്‌കൂളും അനാഥശാലയുമുള്‍പ്പെടെ പല സ്ഥാപനങ്ങള്‍ക്കും രൂപം കൊടുത്ത ഉദാരമതിയായ സാമൂഹികപരിഷ്‌കര്‍ത്താവ്‌ എന്ന നിലയ്‌ക്കോന മണപ്പാടന്‍ ഇതെല്ലാമായിരുന്നു, ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകള്‍ മുതത്ഭ അറുപതുകള്‍ വരെ സജീവമായിരുന്ന സാമൂഹികപരിഷ്‌കര്‍ത്താവ്‌ പൊതുസമൂഹത്തിനു വേണ്‌ടിയും താന്‍ പിറന്നുവീണ സമുദായത്തിനുവേണ്‌ടിയും ചെയ്‌ത സേവനങ്ങള്‍ ചരിത്രം വേണ്‌ടപോലെ രേഖപ്പെടുത്തിയോ എന്നു സംശയമാണ്‌