Monday, October 3, 2011

എ.കെ.ജി യുടെ വിവാഹാഭ്യര്‍ത്ഥന


ഇഷ്ടപ്പെടുക എന്നു പറഞ്ഞാല്‍ കല്യാണം കഴിക്കുക എന്നാണോ അര്‍ത്ഥം? ഒരാളെ കല്യാണം കഴിക്കണമെങ്കില്‍ അതിന്  ഒരു പ്രത്യേക സ്നേഹമില്ലേ?  എന്നോടു വിവാഹഭ്യര്‍ത്ഥന നടത്തിയ എ.കെ.ജി യോടും ഇതാണ് ഞാന്‍ പറഞ്ഞത്.

സ്നേഹം രണ്ടു വിധത്തിലുണ്ട്.  സഹോദരന്മാരോടും നല്ല ആളുകളോടുള്ള സ്നേഹം.  കല്യാണം കഴിക്കുന്ന ആളുകളോടുള്ള സ്നേഹം വേറൊന്ന്.  എ.കെ.ജി പാര്‍ട്ടിയില്‍ കൂടി കെ.സി.ജോര്‍ജ്ജ് വഴി ചോദിച്ചു.  കല്യാണം  ചോദിക്കാന്‍ എന്റെ വീട്ടില്‍ എ.കെ.ജി നേരിട്ടും വന്നു.

എന്നോടു പറഞ്ഞു, എനിക്കിഷ്ടമാണെന്ന്.  സ്നേഹിക്കാത്തവരെ കല്യാണം കഴിയ്ക്കാന്‍ കഴിയില്ല എന്നദ്ദേഹത്തോടു തുറന്നു പറഞ്ഞു.  പിന്നീടും രണ്ടുമൂന്ന് പ്രാവശ്യം അദ്ദേഹം വന്നു പറഞ്ഞു നോക്കി.

എ.കെ.ജി ഒരു അജിറ്റേറ്ററും സമരസേനാനിയുമായി രുന്നു.  എന്തെങ്കിലും കാര്യം വന്നാല്‍ അവിടെത്തന്നെ നില്‍ക്കും.  അദ്ദേഹം ഒരു ഫൈറ്റര്‍ ആണ്.  ആ ഫൈറ്ററിന് ഒരു കൂട്ടു വേണം.

എ.കെ.ജി എന്റെ വീട്ടില്‍ വരുമ്പോഴാണ് ഞാനദ്ദേത്തെ ആദ്യമായി കാണുന്നത്.  പൊക്കം കുറവാണ്.  അദ്ദേഹം ജനങ്ങളുടെ കൂടെക്കഴിയുന്ന സമരക്കാരനാണ്.  ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉറച്ചു നില്‍ക്കുന്ന നേതാവാണ്.  1948-ല്‍ എന്നെ അറസ്റ്റുചെയ്യുന്നതിനു മുന്പാണ് എ.കെ.ജി വീട്ടില്‍ വരുന്നത്.

സുശീല പ ഠിച്ചുകൊണ്ടിരുന്ന കാലത്ത് എ.കെ.ജി അവരുടെ വീട്ടില്‍ ഒളിവില്‍ ഇരുന്നിട്ടുണ്ട്.  സുശീലയ്ക്ക് അന്നുമുതല്‍ എ.കെ.ജി. യോട് വലിയ സ്നേഹമായിരുന്നു.  എ.കെ.ജിയെ അല്ലാതെ വേറാരെയും കല്യാണം കഴിക്കില്ല എന്നു സുശീല പറഞ്ഞു.  പാര്‍ട്ടി നിയമവിധേയമായി ഞാനും ടി.വി.തോമസും തമ്മിലുള്ള ഇഷ്ടം തുടങ്ങിയ ശേഷമാണ് സുശീലയുടെ കല്യാണം നടക്കുന്നത്.
(കെ.ആര്‍. ഗൌരിയമ്മ)

Friday, August 26, 2011

അണ്ണാ ഹസാരേക്ക് പിന്തുണ പ്രഖ്യാപിച്ച്

അണ്ണാ ഹസാരേക്ക് പിന്തുണ പ്രഖ്യാപിച്ച് റെയില്‍വെ മസ്ദൂര്‍ സംഘിന്‍റെ പ്രവര്‍ത്തകര്‍മുംബൈ ഛത്രപതി ശിവാജി ടെര്‍മിനസ്സില്‍ നടത്തിയ പ്രകടനത്തില്‍ നിന്ന്

Saturday, July 30, 2011

കരിമ്പുഴ രാമകൃഷ്ണന്‍ ഇവിടെ ജീവിച്ചിരുന്നു

കരിമ്പുഴ രാമകൃഷ്ണന്‍ - സാഹിത്യകാരന്‍, നല്ലൊരു വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങിയിരുന്നു.  പലതും പങ്കു വച്ചു അദ്ദേഹത്തിന്റെ പിന്മുറക്കാര്‍.  കൂട്ടത്തില്‍ അദ്ദേഹത്തിന്റെ തറവാടും.  ആവശ്യമില്ലാത്തത് തിരിഞ്ഞു നോക്കരുത്.  അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്.  ആളും നാഥനുമില്ലാതെ കരിമ്പുഴ രാമകൃഷ്ണന്റെ തറവാട് ഒരു നോക്കുകുത്തിയായി വഴിപോക്കരെ നോക്കുന്നു

Wednesday, July 13, 2011

Saturday, January 15, 2011

Karimpuzha Sreerama Swami Temple