Tuesday, November 24, 2009
Monday, November 23, 2009
Saturday, November 21, 2009
Friday, November 20, 2009
Thursday, November 19, 2009
Wednesday, November 18, 2009
Tuesday, November 17, 2009
Monday, November 16, 2009
Saturday, November 14, 2009
Thursday, November 12, 2009
Tuesday, November 10, 2009
കലയും ശാസ്ത്രവും ഒരുമിച്ചു കൊണ്ടുപോകുന്ന അപൂര്‍വ്വത
കഥകളിയെയും കര്‍ണാടക സംഗീതത്തെയും സ്നേഹിക്കുന്ന, നാടോടി നൃത്തത്തില്‍ സമ്മാനം നേടിയ ആദ്യ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍. അതാണ് ഡോ.രാധാകൃഷ്ണന്‍.
ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്ഡറി സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു അത്. നാടോടി നൃത്തത്തില്‍ 'കാലുവെച്ചു' ആദ്യം. മഹിളാസമാജം നടത്തിവന്നിരുന്ന 'കേരളനടനത്തി'ല്‍ തൃപ്പൂണിത്തുറ വിജയഭാനുവിന്‍റെ ശിഷ്യനായി. അസ്സലായി പഠിച്ചു. വര്‍ഷം 1961-62. അത്തവണ സ്കൂള്‍ കലോല്‍സവത്തില്‍ ആണ്കുട്ടികളുടെ നാടോടി നൃത്തത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം.നാടോടി നൃത്തം പിന്നെ നളചരിതത്തിനു വഴിമാറി. ഉണ്ണായി വാര്യര്‍ സ്മാരക കലാകേന്ദ്രത്തില്‍ കഥകളി വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. പള്ളിപ്പുറം ഗോപാലന്‍ നായര്‍, കലാനിലയം രാഘവന്‍ തുടങ്ങിയവര്‍ ഗുരുക്കന്മാരായി. നവരസങ്ങള്‍ മുഖത്തുവിരിഞ്ഞു. കണ്ണടക്കവും മെയ് വഴക്കവും നേടി. പഠിപ്പു തികഞ്ഞ് ദമയന്തി വേഷം കെട്ടി അരങ്ങേറി. സ്കൂള്‍ പഠനം തീര്‍ത്ത് സാങ്കേതിക വിദ്യയുടെ വിപുലമായ ലോകത്തേക്കിറങ്ങിയപ്പോഴും കലയെ കരയ്ക്കിരുത്തിയില്ല രാധാകൃഷ്ണന്‍. പഠന, ജോലിത്തിരക്കിനിടയിലും ആട്ടവിളക്കിനു പിന്നിലെത്തി. കല്യാണസൌഗന്ധികത്തിലെ ഭീമന്‍, ദക്ഷയാഗത്തിലെ ദക്ഷന്‍, ഉത്തരാസ്വയംവരത്തിലെ സൂതന്‍, ലവണാസുരവധത്തിലെ ഹനുമാന്‍, കുചേലന്‍, സുദേവന്‍, സന്താനഗോപാലത്തിലെ ദൂതന്‍ തുടങ്ങി പല വേഷങ്ങള്‍ ആടി. ബാംഗ്ലൂര്‍ ഐ.ഐ.എമ്മില്‍ പഠിക്കുമ്പോള്‍ കോട്ടക്കല്‍ അച്യുത വാര്യരായിരുന്നു കളി ഗുരു. 1979-ല്‍ ബാംഗ്ലൂരിലെ അരങ്ങില്‍ 'ശിവതാണ്ഡവ'വുമാടി. ഒടുവില്‍ വേഷമിട്ടത് 1995-ല്‍ ബാംഗ്ലൂരില്‍. കഥ - സന്താനഗോപാലം. വേഷം - ദൂതന്‍. ആട്ടം മാത്രമല്ല, പാട്ടും വഴങ്ങുമെന്നറിഞ്ഞപ്പോള്‍ ബഹിരാകാശത്തിന്‍റെ സൂക്ഷ്മതലങ്ങള്‍ അന്വേഷിക്കുന്നതിനൊപ്പം സ്വരസ്ഥാനങ്ങളും പാടിയുറപ്പിച്ചു അദ്ദേഹം. വെച്ചൂര്‍ ഹരിഹരന്‍റെ കീഴില്‍ 1975-ല്‍ കര്‍ണാടക സംഗീത പഠനം തുടങ്ങി. ആര്‍.കെ.ശ്രീകണ്ഠന്‍, നൂക്കാല ചിന്നസത്യം എന്നിവര്‍ പിന്നീട് ഗുരുക്കളായി. വിവിധ വേദികളില്‍ കച്ചേരി പാടി. കഴിഞ്ഞ വര്‍ഷം ഗുരുവായൂരിലും മള്ളിയൂരിലും കച്ചേരി നടത്തി.ഡെപ്യൂട്ടി കളക്ടറായിരുന്ന കൃഷ്ണന്‍ കുട്ടി മേനോന്‍റെയും ഡി.ഇ.ഒ അമ്മിണിയമ്മയുടെയും മകന്‍റെ, മുതിര്‍ന്ന ബഹിരാകാശ ശാസ്ത്രജ്ഞന്‍റെ, വി.എസ്.എസ്.സി.(വിക്രം സാരാഭായ് സ്പേസ് റിസര്‍ച്ച് സെന്‍റര്‍) മുന്‍ ഡയറക്ടറുടെ, ഇപ്പോഴത്തെ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍റെ മറ്റൊരു മുഖമാണിത്. കലയും ശാസ്ത്രവും സജീവമായി ഒരുമിച്ചു കൊണ്ടുപോകുന്ന അപൂര്‍വ്വത. (മാതൃഭൂമി വാരാന്തപ്പതിപ്പ്, 2009 നവംബര്‍ 1, ജി.വേണുഗോപാല്‍)Monday, November 9, 2009
Saturday, November 7, 2009
Friday, November 6, 2009
Thursday, November 5, 2009
Wednesday, November 4, 2009
Tuesday, November 3, 2009
Sunday, November 1, 2009
ഇന്നച്ചന്റെ വെടിക്കെട്ടുകള്‍
ഇരിങ്ങാലക്കുടയിലെ ഒരു പൊതുചടങ്ങ്. ചലചിത്ര നടന്‍ ഇന്നസെന്റും ഡോ.രാധാകൃഷ്ണനും വേദിയിലുണ്ട്.. ചന്ദ്രയാന്‍ ഒന്നിന്റെ വിക്ഷേപണം വിജയകരമായി നടത്തിയ സമയം. ഇന്നസെന്റ് പ്രസംഗിക്കാനെഴുന്നേറ്റു. "ചന്ദ്രയാന്‍ വിക്ഷേപണ പദ്ധതി നടന്നുകൊണ്ടിരിക്കുമ്പോള്‍ രാധാകൃഷ്ണന്‍ എന്റെ സുഹൃത്താണെന്ന കാര്യം ഞാന്‍ എന്റെ സുഹൃത്തക്കളായ മമ്മുട്ടിയോടും മോഹന്‍ ലാലിനോടും മുകേഷിനോടുമൊന്നും പറഞ്ഞില്ല. കാരണം, നമ്മളു വിടുന്ന സാധനമെങ്ങാനും താഴെ വീണു പൊട്ടിയാല്‍ അവരെന്നോടു ചോദിക്കില്ലേ നിങ്ങടെ കൂട്ടുകാരന്‍ വിട്ട സാധനത്തിന്റെ ഗതി കണ്ടില്ലെ എന്ന്. ചന്ദ്രയാന്‍ വിജയിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു കണ്ടില്ലേ എന്റെ കൂട്ടുകാരന്റെ മിടുക്ക് എന്ന്. ഇപ്പോള്‍ എവിടെപ്പോയാലും ആദ്യം പറയുന്ന പേര് എന്റെ കൂട്ടുകാരന്‍ രാധാകൃഷ്ണന്റേതാണ്."
(ഇന്നച്ചന്റെ കൂട്ടുകാരന് - മാതൃഭൂമി വാരാന്തപ്പതിപ്പ് - 01/11/2009)
(ഇന്നച്ചന്റെ കൂട്ടുകാരന് - മാതൃഭൂമി വാരാന്തപ്പതിപ്പ് - 01/11/2009)
Subscribe to:
Posts (Atom)