Sunday, May 23, 2010

വിമാനദുരന്തം: ഇനി ട്വീറ്റിംഗിന് ഹര്‍ഷിനിയില്ല!


PRO
PRO
രാജ്യം മാംഗ്ലൂര്‍ വിമാനദുരന്തത്തില്‍ തേങ്ങുകയാണ്. സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകളിലും വന്നുക്കൊണ്ടിരിക്കുന്ന ഓരോ വാര്‍ത്തകളിലും സന്ദേശങ്ങളിലും ദുഃഖങ്ങള്‍ മാത്രമാണ് നിറഞ്ഞുനില്‍ക്കുന്നത്. ദുരന്തം നടന്ന് നിമിഷങ്ങള്‍ക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ആ‍യിരക്കണക്കിന് ട്വീറ്റുകളാണ്. സാധാരണക്കാര്‍ മുതല്‍ സച്ചിന്‍, ശശി തരൂര്‍ തുടങ്ങീ പ്രമുഖരൊക്കെ ദുരന്ത ദുഃഖത്തില്‍ പങ്കു ചേര്‍ന്നു. എല്ലാവര്‍ക്കും ട്വീറ്റ് ചെയ്യാനുണ്ടായിരുന്നത് വേദനയുടെ വാക്കുകള്‍ മാത്രം.

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി സാധാരണക്കാരുടെ സ്വപനങ്ങളാണ് ദുരന്തത്തില്‍ എരിഞ്ഞമര്‍ന്നത്. അവരുടെ കുടുംബങ്ങളുടെ ദുഃഖം താങ്ങാവുന്നതിലും അപ്പുറമാണ്. ഇത്തരം സന്ദേശങ്ങള്‍ കൊണ്ട് ട്വിറ്റര്‍ പേജുകള്‍ നിറഞ്ഞു. യാത്രയാകുന്നതിന് തൊട്ടുമുമ്പ് പോലും ട്വീറ്റ് ചെയ്തവരുണ്ട്. പതിനേഴുകാരിയായ ഹര്‍ഷിനി പൂഞ്ച യാത്രത്തിരിക്കുന്നതിന് തൊട്ടു മുമ്പ് ചെയ്ത ട്വീറ്റ് വീണ്ടും വായിക്കുമ്പോള്‍ സങ്കടം സഹിക്കാനാകുന്നില്ല.

വിമാനദുരന്തം സംബന്ധിച്ചുള്ള ഏറ്റവും സങ്കടകരമായ ട്വീറ്റും ഇത് തന്നെയാണ്... എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 812 വിമാനത്തില്‍ ദുബായില്‍ നിന്ന് യാത്രയാകുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മൊബൈല്‍ വഴി ട്വീറ്റ് ചെയ്ത ഹര്‍ഷിനി പൂജയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു, ‘അറ്റ് ദി എയര്‍പോര്‍ട്ട് ആന്‍ഡ് ബ്ലാ... ഒണ്‍ലി തിങ്ക് റ്റു ലുക് ഫോര്‍വാര്‍ഡ് റ്റു ഈസ് ദി റെയിന്‍...’, ''ഞാനിപ്പോള്‍ ദുബായവിമാനത്താവളത്തിലാണ്.ഉറ്റുനോക്കുന്നതമഴയമാത്രം''... നിരവധി പ്രതീക്ഷകളുമായി നാട്ടിലേക്കു തിരിച്ച ഹര്‍ഷിനിയുടെ അവസാന ട്വീറ്റും ഇതായിരുന്നു

Shock, sympathy and prayers fill netspace | വിമാനദുരന്തം: ഇനി ട്വീറ്റിംഗിന് ഹര്‍ഷിനിയില്ല!

നബിയെ നിന്ദിക്കുന്നത് സഹിക്കാനാകില്ല!PRO
PRO
ഇസ്ലാമിനെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും നിന്ദിക്കുന്ന, ആക്ഷേപിക്കുന്ന ഒന്നും തങ്ങള്‍ക്ക് വേണ്ടെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. മുസ്ലിം മതാചാരങ്ങളെ നിന്ദിക്കുന്ന സാങ്കേതിക സേവനങ്ങളെല്ലാം റദ്ദാക്കാന്‍ തന്നെയാണ് ലക്‍ഷ്യമെന്ന് പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി ഇസ്ലാം മതത്തെ ആക്ഷേപിക്കുന്ന ഉള്ളടക്കങ്ങള്‍ ഓണ്‍ലൈന്‍ ലോകത്ത് വര്‍ധിച്ചിരിക്കുകയാണ്. സാങ്കേതിക സേവനങ്ങള്‍ വര്‍ധിച്ചതോടെ ഇതിന് വേഗതകൂടിയുണ്ട്. നിലവിലെ ട്രന്റായ സോഷ്യല്‍ മീഡിയകളെല്ലാം മതങ്ങളെ നിന്ദിക്കുന്ന തരത്തിലാണ് പ്രവത്തിക്കുന്നതെന്നും പാകിസ്ഥാന്‍ ആരോപിച്ചു.

ഏറ്റവും അവസാനമായി ബ്ലാക്ക്‌ബെറി സേവനങ്ങളും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. പാകിസ്ഥാന്‍ ടെലികോം അതോറിറ്റിക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ആക്ഷേപാര്‍ഹമായ വീഡിയോ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ നെറ്റ് ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിന് ഈ മാസം 31 വരെ വിലക്ക് ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് യൂട്യൂബും നിര്‍ത്തലാക്കിയിരിക്കുന്നത്.

ആക്ഷേപാര്‍ഹമായ വീഡിയോ ഉള്‍പ്പെടുത്തിയതിനാണ് യൂട്യൂബിന് ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസയം, എന്തു തരത്തിലുള്ള ആക്ഷേപ വീഡിയോയാണ് യൂട്യൂബിലുള്ളതെന്ന് വ്യക്തമാക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.

PRO
PRO


പാകിസ്ഥാനില്‍ നെറ്റ് സേവനം നല്‍കുന്ന ടെലികോം സേവനദാതാക്കളുമായി ചേര്‍ന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം നെറ്റ് ഉപയോക്താക്കള്‍ക്ക് ആര്‍ക്കും തന്നെ യൂട്യൂബ് സേവനം ലഭ്യമായിട്ടില്ല.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ രേഖാചിത്രമത്സരം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ലാഹോര്‍ ഹൈക്കോടതിയാണ് ഫെയ്സ്ബുക്ക് തടയാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. ചൊവ്വാഴ്ച തന്നെ ഫെയ്‌സ്ബുക്കിലെ വിവാദമായ പേജിന്റെ ലിങ്ക് തടയാന്‍ ഇന്റര്‍നെറ്റ് വിതരണക്കാരോട് നിര്‍ദേശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദേശകാര്യമന്ത്രാലയത്തോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്

Blackberry services banned in Pakistan | നബിയെ നിന്ദിക്കുന്നത് സഹിക്കാനാകില്ല!

ദുരന്തം; പരീക്ഷണവും പീഡനവും!

മംഗലാപുരം വിമാന ദുരന്തത്തില്‍ പെട്ട് മരിച്ചവരില്‍ 123 പേരെ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചറിയുന്നതിനായി ഡി‌എന്‍‌എ പരിശോധന നടത്തുകയാണ് അവസാന ശ്രമം. എന്നാല്‍, പരിശോധനാ ഫലത്തിനായി നാല് മുതല്‍ ഏഴ് ദിവസം വരെ കാത്തിരിക്കേണ്ടിവരുമെന്നത് ബന്ധുക്കള്‍ക്ക് ദുരന്തം സമ്മാനിച്ച മറ്റൊരു പരീക്ഷണമാവും.

അതേസമയം, മരിച്ചവരുടെ ബന്ധുക്കളെ സൌജന്യമായി നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യനല്‍കിയ സഹായ വാഗ്ദാനം അടുത്ത ബന്ധുക്കള്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് കടുത്ത പീഡനമായി മാറി. യാത്രാ സമയത്തില്‍ കൃത്യത പാലിക്കില്ല എന്നും ഉദ്യോഗസ്ഥര്‍ അവസരോചിതമായ ഇടപെടലുകള്‍ നടത്താറില്ല എന്നും എയര്‍ ഇന്ത്യക്കെതിരെ സ്ഥിരമായി ഉയരുന്ന ആരോപണങ്ങള്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ആവര്‍ത്തിച്ചു.

ദുബായില്‍ നിന്ന് മരിച്ചവരുടെ ബന്ധുക്കളെ നാട്ടിലെത്തിക്കാനുള്ള എയര്‍ ഇന്ത്യ വിമാനം 17 മണിക്കൂര്‍ വൈകിയാണ് നാട്ടിലെത്തിയത് എന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. രാവിലെ പത്ത് മണിക്ക് ദുബായ് വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ രാവിലെ 5:30 ന് ആണ് നാട്ടിലെത്തിയത്.

സീറ്റ് ഉറപ്പാണെന്ന വാഗ്ദാനം നല്‍കിയതു വിശ്വസിച്ചതാണ് മറ്റ് വിമാനങ്ങളില്‍ ടിക്കറ്റിനായി ശ്രമിക്കാതിരുന്നത് എന്നും അത് പീഡനത്തിനും യാത്രാ സമയം നീളാനും കാരണമായെന്നും ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ പരാതിപ്പെടുന്നു

Mishap: Air india again at the center of criticism | ദുരന്തം; പരീക്ഷണവും പീഡനവും!

എല്ലാവരും പണമുള്ളവരുടെ പിറകെ പോയി

ഈ ആഴ്ചത്തെ ആഴ്ചമേളയില്‍ ചലച്ചിത്ര നടന്‍ തിലകന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, സി പി എം സംസ്ഥാന സെക്രട്ടറി പിണറാ‍യി വിജയന്‍, സിനിമാ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, കേന്ദ്ര റയില്‍വേ മന്ത്രി മമത ബാനര്‍ജി എന്നിവര്‍ പങ്കെടുക്കുന്നു.


PRO
“എല്ലാവരും പണമുള്ളവരുടെ പിറകെ പോയി. എനിക്കൊരു ദുര്യോഗം ഉണ്ടായപ്പോള്‍ ഒരാളും എന്നെ സഹായിച്ചില്ല. സമരം ഒത്തുതീര്‍പ്പാക്കാനും എന്നെ സിനിമാ ഫീല്‍ഡില്‍ നിന്ന് ഒഴിവാക്കാനും ഒരു സൂപ്പര്‍താരം ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു. കലാകാരന്മാരുടെ തൊഴില്‍ നിഷേധിക്കുന്നത്‌ തീവ്രവാദപരമാണ്‌. സത്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കാലം എനിക്കു സമയം അനുവദിക്കും”

- തിലകന്‍


PRO
“സമസ്ത മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിനു തുല്യമാണ്. ആ കപ്പലില്‍ നിന്ന് ഓരോരുത്തരായി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ജനവികാരം എന്ന കാറ്റിലും കോളിലും ഉള്‍പ്പെട്ട് സര്‍ക്കാര്‍ എന്ന കപ്പല്‍ ആടിയുലയുകയാണ്.”

- ഉമ്മന്‍ ചാണ്ടി


PRO
“‘ഡല്‍ഹി എന്‍റെ വീടല്ല. പാര്‍ലമെന്‍റ് സമ്മേളനം ഇല്ലാത്ത സമയത്ത് ഞാന്‍ എന്തിന് ഡല്‍ഹിയില്‍ തങ്ങണം. കൊല്‍ക്കത്തയാണ് എന്‍റെ ജന്‍‌മനാട്. എന്നെ കൊല്‍ക്കത്തയില്‍ നിന്ന് പുറത്താക്കാനുള്ള സി പി എം ഗൂഢാലോചനയുടെ ഭാ‍ഗമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍”

- മമത ബാനര്‍ജി


PRO
“പ്രേം നസീറോ സോമനോ സുകുമാരനോ ചെയ്യാത്ത ഒരു കാര്യം ചെയ്യുന്നതില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒറ്റക്കെട്ടായിരുന്നു: പഴയ നിര്‍മ്മാതാക്കളെയും സംവിധായകരെയും തഴയുന്നതില്‍. അവരെ കൊണ്ടുവന്ന സംവിധായകരില്‍ ജോഷിയെ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലാവരെയും അവര്‍ ഒഴിവാക്കി. അവരെയൊന്നും പിന്നെയൊരിക്കലും സഹായിച്ചിട്ടില്ല.”

- ശ്രീകുമാരന്‍ തമ്പി


PRO
“ഇലക്ഷനില്‍ മത്സരിച്ചിട്ടു ജീവിതത്തില്‍ എന്തു ഗുണം കിട്ടി എന്നു ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്. പെരുമാറ്റ ശുദ്ധിയായിരുന്നു ലഭിച്ച ഏറ്റവും വലിയ ഗുണം. അത് ഒരു കലയാണെന്ന് മനസ്സിലായി. നമ്മള്‍ ആര്‍ക്കും ഒന്നും കൊടുക്കണ്ട. ഉണ്ടെങ്കില്‍ കൊടുത്താല്‍ മതി. പക്ഷേ, നന്നായി പെരുമാറണം.”

- ഇന്നസെന്‍റ


PRO
“ചില പത്രലേഖകര്‍ ഇവിടെ സ്വന്തമായ ഭാഷ്യം ചമയ്ക്കുകയാണ്. അത് മറ്റുള്ളവരുടെ വായില്‍ കുത്തിത്തിരുകാന്‍ ശ്രമിക്കുന്നു. വാര്‍ത്തകളെ വക്രീകരിക്കുകയാണ് ഇവര്‍. മാധ്യമങ്ങള്‍ നിന്ദ്യമായ രീതി തുടര്‍ന്ന് ഞങ്ങളുടെ സാധാരണ മാന്യത കൈവിടുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കേണ്ട. വല്ലാതെ ഞങ്ങളെ കശക്കിക്കളയാമെന്ന് ആരും കരുതേണ്ടതില്ല.”

- പിണറായി വിജയന്‍

Talk of the week | എല്ലാവരും പണമുള്ളവരുടെ പിറകെ പോയി

ജമാ-അത്തെ-ഇസ്ലാമിയുടേത് പൊയ്‌മുഖമെന്ന് പിണറായി


PRO
ജമാ അത്തെ ഇസ്ലാമിയുടേത് പൊയ്മുഖമാണെന്നും അത് തിരിച്ചറിയണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോഴിക്കോട്‌ മെയിലംപാടിയില്‍ സി പി എം ബ്രാഞ്ച്‌ ഓഫിസ്‌ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം‍.നാട്ടിലെ ഏതൊരു വികസനത്തെയും എതിര്‍ക്കുന്നവരാണ് ജമാ അത്തെ ഇസ്ലാമി. ഇവരുടെ പൊയ്മുഖം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണം.

സമൂഹത്തിന് ആപത്താകുന്ന പ്രത്യയശാസ്ത്രമാണ് ഇവരുടേത്. എല്ലാക്കാലത്തും അത്തരം പ്രവര്‍ത്തനമാണ് ഇവര്‍ നടത്തിയിട്ടുള്ളത്. ഏത് തരം വര്‍ഗീയതയെയും കൂടെ നിര്‍ത്താന്‍ യു ഡി എഫ് തയ്യാറാകും എന്നതാണ് ജമാ അത്തെ ഇസ്‌ലാമിയുടെ ആശ്വാസം. സമൂഹത്തിന്‌ ആപത്തുണ്ടാക്കുന്ന സംഘടനയാണ്‌ ഇതെന്ന്‌ പൂര്‍വചരിത്രം പഠിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പത്രം ഉണ്ടെങ്കില്‍ എന്തുമാകാം എന്നാണ് വീരേന്ദ്രകുമാറിനെ പോലുള്ളവരുടെ ധാരണ. അവര്‍ സി പി എമ്മിനെതിരായ അപവാദ പ്രചരണത്തിലാണ്. വീരേന്ദ്രകുമാര്‍ പത്രവും സ്വത്തുമൊക്കെ സ്വന്തമാക്കിയത്‌ മാന്യതയിലൂടെയാണോ എന്നു ചിന്തിക്കണം. തങ്ങളുടെ നാവ്‌ കെട്ടിവച്ചിരിക്കുകയല്ല. എന്നാല്‍ മാന്യത കരുതി ഒന്നും പറയുന്നില്ല. തനിക്കെതിരെ സംസാരിക്കുന്നവരെ തല്ലുന്ന പാരമ്പര്യമാണ്‌ വീരേന്ദ്രകുമാറിനുള്ളതെന്നും പിണറായി ആരോപിച്ചു.

കേരള കോണ്‍ഗ്രസ് ഒന്നിക്കുന്നതിനായി കത്തോലിക്ക സഭ ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് സഭ വ്യക്തമാക്കണം. മതം രാഷ്ട്രീയത്തില്‍ ഇടപെടേണ്ട കാര്യമില്ല. മാവോയിസ്റ്റുകളെ ന്യായീകരിച്ച് പ്രസംഗിച്ചതിനാണ് സി ആര്‍ നീലകണ്ഠന് മര്‍ദ്ദനമേറ്റത്. യോഗത്തില്‍ പങ്കെടുത്തവര്‍ പ്രതീക്ഷിക്കാത്ത ന്യായീകരണം അയാള്‍ മാവോയിസ്റ്റുകള്‍ക്കു കൊടുത്തു. അതും സി പി എമ്മിന്‍റെ മേല്‍ കെട്ടി വെയ്ക്കേണ്ട കാര്യമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ലാവ്‌ലിന്‍ വിഷയത്തില്‍ ലേഖനമെഴുതയതിന്‍റെ പേരിലാണ്‌ മര്‍ദിച്ചതെന്ന്‌ ചിലര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഇവിടെ ആരൊക്കെ അടി കൊള്ളുമായിരുന്നെന്നും പിണറായി ചോദിച്ചു

Pinarayi Vijayan against to Jama-athe-islami | ജമാ-അത്തെ-ഇസ്ലാമിയുടേത് പൊയ്‌മുഖമെന്ന് പിണറായി

കൃഷ്ണയുടെ പിതാവ് ഫോര്‍സ്റ്റ്മാനെന്ന് പദ്മ


PRO
സല്‍മാന്‍ റുഷ്ദിയുടെ മുന്‍ ഭാര്യയും ഗ്ലാമര്‍ മോഡലുമായ പദ്മ ലക്ഷ്മി അവസാനം മനസ്സു തുറന്നു. മാധ്യമങ്ങള്‍ മാസങ്ങളായി നടത്തിയിരുന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് തന്റെ മകളുടെ പിതാവ് ആരെന്ന് പദ്മ വെളിപ്പെടുത്തി.

കോടീശ്വരനായ ടെഡി ഫോര്‍സ്റ്റ്മാനെയാണ് താന്‍ സ്നേഹിക്കുന്നത് എന്നും തന്റെ മകള്‍ കൃഷ്ണയുടെ പിതാവ് അദ്ദേഹമാണെന്നും പദ്മ വെളിപ്പെടുത്തി. തനിക്ക് സ്നേഹവും പിന്തുണയും നല്‍കിയതിന് ടെഡിയോടുള്ള നന്ദി പരസ്യമായി വെളിപ്പെടുത്താനും പദ്മ മടിച്ചില്ല.

ഫെബ്രുവരിയിലാണ് 39 വയസ്സുള്ള പദ്മ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. എന്നാല്‍, കുട്ടിയുടെ പിതാവ് ആരെന്ന ചോദ്യത്തിനോട് പ്രതികരിക്കാന്‍ അവര്‍ ഇതുവരെ തയ്യാറായിരുന്നില്ല.

സല്‍മാന്‍ റുഷ്ദിയും പദ്മയും തമ്മില്‍ 2004 ഏപ്രിലില്‍ ആണ് വിവാഹിതരായത്. മൂന്ന് വര്‍ഷം നീണ്ട ദാമ്പത്യം 2007 ജൂലൈയില്‍ അവസാനിച്ചു. ഇതിനിടെ, ലോക പ്രശസ്ത കമ്പ്യൂട്ടര്‍ വ്യാപാരിയായ മൈക്കല്‍ ഡെല്ലിന്റെ സഹോദരന്‍ ആദം ഡെല്‍ ആണ് പദ്മയുടെ കുട്ടിയുടെ അച്ഛനെന്ന വാര്‍ത്തയും പരന്നിരുന്നു

Padma reveals billionaire Forstmann as her love | കൃഷ്ണയുടെ പിതാവ് ഫോര്‍സ്റ്റ്മാനെന്ന് പദ്മ