Thursday, March 25, 2010

നിങ്ങള്‍ സെക്സിന് അടിമയാണോ?

ടൈഗര്‍ വുഡ്സിന്റെ ലൈംഗിക ജീവിതം ഉയര്‍ത്തിയ വിവാദങ്ങള്‍ക്കൊപ്പം ‘സെക്സ് അഡിക്ഷന്‍’ എന്ന ഗുരുതരമായ ലൈംഗിക പ്രശ്നത്തെ കുറിച്ചും നാം മാധ്യമങ്ങളിലൂടെ കേട്ടു. എന്താണ് ഈ സെക്സ് അഡിക്ഷന്‍? അത് നമുക്ക് തിരിച്ചറിയാന്‍ മാര്‍ഗ്ഗമുണ്ടോ?

സമൂഹത്തിലെ ആറ് ശതമാനം ആള്‍ക്കാരെങ്കിലും സെക്സിന് അടിമകളാണെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ഈ കണക്കുകള്‍ പരിമിതമാണെന്നും ഇതിലൊക്കെ അനേകം മടങ്ങ് ആളുകള്‍ സെക്സിന് അടിമകളാണെന്നുള്ള മറുവാദവും ശക്തമാണ്. എന്തായാലും സെക്സിന് അടിമയാണോ നാമെന്ന് ലളിതമായ സ്വയ നിരീക്ഷണത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.

Are You A Sex Addict? | നിങ്ങള്‍ സെക്സിന് അടിമയാണോ?

കവിതാദിനത്തില്‍ അറബി കവിത ചൊല്ലി മലയാളി

യുഎഇയിലെ കവിതാ സ്നേഹികള്‍ കോഴിക്കോട്ടുക്കാരനായ കവി ഇസ്മായീലിനെ ഒരിക്കലും മറക്കില്ല. മലയാളികള്‍ക്ക് മാത്രമല്ല ഇന്ത്യക്കാര്‍ക്ക്‌ മൊത്തം അഭിമാനം നേടിക്കൊടുക്കാന്‍ ഈ കവിക്ക് സാധിച്ചു. ഈ വര്‍ഷത്തെ ലോക കവിതാ ദിനത്തില്‍ യു എ ഇയില്‍ അറബി കവിത അവതരിപ്പിച്ചു കൊണ്ടാണ് സാഹിത്യപ്രേമികളുടെ പ്രശംസ പിടിച്ചുപ്പറ്റിയത്.

എമിറേറ്റ്സ്‌ റൈറ്റേഴ്സ്‌ യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ അറബിക്‌ കവിത അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്. അറബി ഭാഷയില്‍ കവിത എഴുതി വലിയൊരു സദശ്ശിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത് വലിയ അംഗീകാരമാണത്രെ. ഷാര്‍ജ അല്‍ ഖസബിലെ പോയട്രി ക്ലബിലാണ് കവിയരങ്ങ് നടന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ കവികള്‍ക്ക് മുന്നില്‍ ഇസ്മായീലിന്റെ കവിതയും ഏറെ ശ്രദ്ധപിടിച്ചുപ്പറ്റി. 

ദുബായ്‌ മുനിസിപ്പാലിറ്റി തൊഴിലാളിയായ കവി ഇസ്മായീല്‍ കോഴിക്കോട്‌ മേലടി സ്വദേശിയാണ്. കവിയരങ്ങില്‍ ആദ്യം കവിത അവതരിപ്പിച്ചതും ഇസ്മായീലായിരുന്നു‌. അല്‍ ബൈത്തുല്‍ അസ്‌രി (ഉത്തരാധുനിക വീട്‌), അല്‍ ജിദാര്‍ (മതില്‍) എന്നീ രണ്ട് കവിതകളാണ് ഇസ്മായീല്‍ അവതരിപ്പിച്ചത്‌.

Keralaite with Arabic muse in world poetic day | കവിതാദിനത്തില്‍ അറബി കവിത ചൊല്ലി മലയാളി

കന്യകയാവാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെ!

കന്യകാത്വത്തിന് ഇന്ത്യന്‍ സമൂഹം നല്‍കുന്ന മൂല്യം വളരെ വലുതാണ്. കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഈ പ്രവണത ലോകത്ത് മറ്റേത് രാജ്യത്തെക്കാളും ഇവിടെ ശക്തവുമാണ്. അതിന്റെ പ്രതിഫലനമെന്നോണം സന്തുഷ്ടമായ കുടുംബജീവിതത്തിനു വേണ്ടി വിവാഹത്തിനു മുമ്പ് കന്യാചര്‍മ്മം വച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്ന അവിവാഹിതകളുടെ എണ്ണവും ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ദ്ധിക്കുകയാണ്.


കന്യാചര്‍മ്മം പൊട്ടിപ്പോകാന്‍ ലൈംഗിക ബന്ധമല്ലാതെയുള്ള സാധ്യതകളും നിലനില്‍ക്കെയാണ് ഇന്ത്യയില്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് പ്രചാരം ഏറുന്നത്. ഇന്ത്യയില്‍ ഓരോ വര്‍ഷവും ‘ഹൈമനോപ്ലാസ്റ്റി’ എന്ന കന്യാചര്‍മ്മ ശസ്ത്രകിയയ്ക്ക് വിധേരാവുന്നവരുടെ എണ്ണത്തില്‍ 30 ശതമാനത്തോളം വര്‍ദ്ധന ഉണ്ടാവുന്നു എന്നാണ് കണക്കുകള്‍. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവതികളാണ് ഈ ശസ്ത്രക്രിയയ്ക്ക് തയ്യാറാവുന്നത്.

Many youg ladies desire to b virgin കന്യകയാവാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെ!

മുലായം ഒരു അപഥ സഞ്ചാരി: ജയപ്രദ

സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രസ്താവന നടത്തിയ എസ്പി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ഒരു അപഥ സഞ്ചാരിയാണെന്ന് പാര്‍ട്ടിയുടെ മുന്‍ നേതാവ് ജയപ്രദ. വനിതാസംവരണ ബില്ലിനെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ മുലായത്തിന്റെ അശ്ലീല ചിന്താഗതി വ്യക്തമാണെന്നും ജയപ്രദ പറഞ്ഞു.


പാര്‍ലമെന്ററി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ഏറ്റ അപമാനമാണ് മുലായത്തിന്റെ പ്രസ്താവന എന്ന് പറഞ്ഞ ജയപ്രദ അദ്ദേഹത്തില്‍ നിന്ന് ഇത്തരമൊരു വിലകുറഞ്ഞ പ്രകടനം പ്രതീക്ഷിച്ചിരുന്നില്ല എന്നും കൂട്ടിച്ചേര്‍ത്തു.

Mulayam Singh is a pervert: Jaya Prada മുലായം ഒരു അപഥ സഞ്ചാരി: ജയപ്രദ