Wednesday, June 2, 2010

മനോജും ഉര്‍വശിയും പിരിയുന്നില്ല?




PRO
മനോജ് കെ ജയന്‍ - ഉര്‍വശി ദമ്പതികള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇരുവരുടെയും വിവാഹജീവിതത്തിലെ താളപ്പിഴകള്‍ വിവാഹമോചനം വരെയെത്തിയതാണ്. കേസ് ഇപ്പോഴും നടക്കുന്നു. എന്നാല്‍ ഇപ്പോഴിതാ, ഒരു പുതിയ വാര്‍ത്ത - മനോജും ഉര്‍വശിയും പിരിയുന്നില്ല!

മലയാളത്തിലെ ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മനോജ് കെ ജയനും ഉര്‍വശിയും വൈകാതെ ഒരുമിച്ച് താമസം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരസ്പരം സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉര്‍വശിയും മനോജും ശ്രമിച്ചുവരികയാണെന്നാണ് വാര്‍ത്തകള്‍.

പ്രണയവിവാഹിതരാണ് ഉര്‍വശിയും മനോജും. എന്നാല്‍ ഒരു മകള്‍ ജനിച്ചശേഷം ഇവരുടെ ജീവിതത്തിന്‍റെ താളം തെറ്റാന്‍ തുടങ്ങി. ഒടുവില്‍ കേസ് കുടുംബക്കോടതിയിലെത്തി.

ഇപ്പോള്‍ ഉര്‍വശിയുടെയും മനോജിന്‍റെയും സുഹൃത്തുക്കളും ബന്ധുക്കളും മുന്‍‌കൈയെടുത്ത് ഇരുവരെയും വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇരുവരുടെയും ഭാഗത്തുനിന്ന് പോസിറ്റീവായ പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് അറിയുന്നത്

Urvashi - Manoj will not separate | മനോജും ഉര്‍വശിയും പിരിയുന്നില്ല?

2 comments:

ബിജുകുമാര്‍ said...

ഇത്രയേറെ വിലപ്പെട്ട ഈ വിവരം തന്നതിന് ഒരു നൂറു നന്ദി

ppmd said...

ബിജുകുമാരാ, ആക്കല്ലേ !
ഇത് വിലപ്പെട്ട വിവരമല്ല. ജീവിതത്തില്‍ ആര്‍ക്കും വരാവുന്ന ഒരു പ്രതിസന്ധി. പ്രസിദ്ധിക്ക് അനുസരിച്ച് അതിന്‍റെ വില കൂടുന്നു പൊതുമാര്‍ക്കറ്റില്‍!