Thursday, June 17, 2010

ഇവരോട്‌ ഗാന്ധിജി പൊറുക്കട്ടെ

ആര്‍ക്കും എന്തും പറയാവുന്ന ്യ‍ൂനാടാണിത്‌, വായില്‍ തോന്നിയത്‌ കോതയ്ക്ക്‌ പാട്ട്‌ എന്ന്‌ പണ്ടൊരു ചൊല്ലുള്ളതുപോലെ. മൗലികാവകാശത്തില്‍പ്പെടും അഭിപ്രായസ്വാതന്ത്ര്യം. അതിനാല്‍ ബാര്‍ബര്‍ഷാപ്പിലും കള്ളുഷാപ്പിലും ചായപ്പീടികയിലുമൊക്കെയിരുന്ന്‌ ആരും എന്തും പറഞ്ഞോട്ടെ, പ്രതികരിച്ചോട്ടെ.

പക്ഷേ, ഏതു വിഡ്ഢിത്തത്തിനും മണ്ടത്തരങ്ങള്‍ക്കും രാജ്യദ്രോഹവും സമൂഹദ്രോഹവുമായേക്കാവുന്ന വിചിത്രവാദങ്ങള്‍ക്കുമെല്ലാം കുടപിടിച്ചുകൊടുക്കുന്ന, മറപിടിച്ചുകൊടുക്കുന്ന, അമിതപ്രാധാന്യം നല്‍കുന്ന മാധ്യമസംസ്കാരവും ഇവിടെ വളര്‍ന്നുകഴിഞ്ഞു. അതാണ്‌ ഏറ്റവും അപകടകരം. അല്ലെങ്കില്‍പ്പിന്നെ, തോക്കേന്തിയ ഗാന്ധിയന്മാരാണ്‌ നക്സലൈറ്റുകള്‍ എന്ന്‌ അരുന്ധതീ റോയിയെപ്പോലൊരാള്‍ പറഞ്ഞത്‌ ഇവരെല്ലാം ആഘോഷമായി കൊണ്ടാടുമോ? അരുന്ധതീ റോയി, മേധാ പട്കര്‍, ടീസ്റ്റ തെസല്‍വാദ്‌, മല്ലിക സാരാഭായ്‌... അങ്ങന്‍ ചിലരുണ്ട്‌, ഈ രാജ്യത്ത്‌. അവര്‍ പറയുന്നതുപോലെ വേണം നാടു നടക്കാന്‍, നാടു ഭരിക്കാന്‍ എന്നാണവരുടെ ഭാവം, നിര്‍ബന്ധം. ആകാശത്തിന്‌ കീഴിലുള്ള ഏതു കാര്യത്തെപ്പറ്റിയും അഗാധപാണ്ഡിത്യമുള്ളവര്‍ എന്നു സ്വയം ധരിച്ചുവച്ചിരിക്കുന്ന ഇക്കൂട്ടരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നൊക്കെയാണ്‌ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുക. എന്താണിതിന്‍്‌ അടിസ്ഥാനം, അവര്‍ക്ക്‌ ഇതിനുള്ള യോഗ്യതയെന്ത്‌ എന്നൊന്നും ആരും അന്വേഷിച്ചിട്ടില്ല. അന്വേഷിക്കാന്‍ പാടില്ല. ചാനല്‍ ചര്‍ച്ചകള്‍, പ്രസംഗങ്ങള്‍, എഴുത്ത്‌ എന്നിവയാണ്‌ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യം.

ഫൈവ്‌ സ്റ്റാര്‍ ആക്റ്റിവിസ്റ്റുകള്‍ എന്ന്‌ കഴിഞ്ഞദിവസം കോണ്‍ഗ്രസുകാര്‍ ഇക്കൂട്ടരെ വിശേഷിപ്പിച്ചതു കേട്ടപ്പോള്‍ അത്ഭുതം തോന്നി. എന്തേ ഇതു തിരിച്ചറിയാന്‍ അവരെന്തേ ഇത്ര വൈകി എന്ന്‌ ആലോചിച്ചപ്പോഴാണ്‌ ്യ‍ൂ'നക്സലുകള്‍ തോക്കെടുത്ത ഗാന്ധിയന്മാര്‍' എന്ന അരുന്ധതിയുടെ പ്രയോഗം ഓര്‍മവന്നത്‌. ഗാന്ധിയെയും നെഹ്‌റുവിനെയും തൊട്ടുകളിച്ചാല്‍ കോണ്‍ഗ്രസുകാര്‍ സഹിക്കില്ല! പക്ഷേ, ഇവര്‍ എല്ലായിടത്തും ഈ സമീപനമല്ല സ്വീകരിക്കുന്നത്‌.

അവസരവാദികളായ ഈ ആക്ടിവിസ്റ്റുകളുടെ സ്വഭാവമാണ്‌ കോണ്‍ഗ്രസുകാര്‍ക്കും ഇടതര്‍ക്കുമൊക്കെ. സ്വന്തം ശരീരം നൊന്താലേ ഇടപെടൂ. ്യ‍ൂനക്സലുകളെയും മാവോവാദികളെയും അരുന്ധതി പരസ്യമായി പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസിന്‌ പ്രതികരിക്കാതിരിക്കാനായില്ല. സി.ആര്‍. നീലകണ്ഠന്‍ എന്ന പഴയ എസ്‌എഫ്‌ഐക്കാരന്‍ ഇപ്പോള്‍ പരിസ്ഥിതി- മനുഷ്യാവകാശ ആക്ടിവിസ്റ്റാണ്‌. പ്രസംഗവും എഴുത്തുമൊക്കെ പാര്‍ട്ടി സെക്രട്ടറിക്കും പാര്‍ട്ടി നയങ്ങള്‍ക്കുമെതിരേ. അതിനാല്‍ സിപിഎമ്മുകാര്‍ ഇദ്ദേഹത്തെ കണ്ടാല്‍ അടിക്കും.

കണ്ടാലറിയാത്തവര്‍ കൊണ്ടറിയും എന്നതു പോലെയാണു കാര്യങ്ങള്‍. ഭസ്മാസുരന്‌ വരം കൊടുത്തതുപോലെ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റുകള്‍ക്കും പിന്നാലെ പാഞ്ഞു്യ‍ൂനടക്കുകയാണ്‌ ഇപ്പോള്‍ ഈ പരിസ്ഥിതി- മനുഷ്യാവകാശ തീവ്രവാദികള്‍. വളര്‍ത്തിവിട്ടതു വലിയ കെണിയായി എന്ന തിരിച്ചറിവ്‌ വന്നുകാണും. ബിജെപിക്കും ഹിന്ദുത്വത്തിനുമൊക്കെ എതിരെ കൂട്ട ഒപ്പിടല്‍ എന്ന അനുഷ്ഠാനം ഇവരുട....


No comments: