Tuesday, May 18, 2010

ആന്‍ഡമാനില്‍ മഴ; കാലവര്‍ഷം നേരത്തേയാകും


ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ നേരത്തേ എത്തുമെന്ന സൂചന നല്കി ആദ്യമഴ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹങ്ങളില്‍ പെയ്തു. ആന്‍ഡമാന്‍ സമുദ്രത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ അജിത് ത്യാഗി പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദംമൂലം മെയ് 30-നു മുമ്പുതന്നെ കാലവര്‍ഷം കേരളത്തിലെത്താനാണ് സാധ്യതയെന്ന് ത്യാഗി പറഞ്ഞു. മെയ് 30-ന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നേരത്തേ അറിയിച്ചിരുന്നത്.


Mathrubhumi - ആന്‍ഡമാനില്‍ മഴ; കാലവര്‍ഷം നേരത്തേയാകും

No comments: