Tuesday, May 18, 2010

നടന്‍ വിജയകുമാര്‍ ആസ്‌പത്രിയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു

വിദേശ ജോലി തട്ടിപ്പ് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത സിനിമാനടന്‍ വിജയകുമാര്‍ ആലുവ താലൂക്ക് ആസ്​പത്രിയില്‍ പ്രക്ഷുബ്ധവും നാടകീയവുമായ രംഗങ്ങള്‍ സൃഷ്ടിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് വിജയകുമാറിനെ ആലുവ മജിസ്‌ത്രേട്ട് കോടതി റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചത്. എന്നാല്‍, കടുത്ത രക്തസമ്മര്‍ദ്ദമുണ്ടെന്നു പറഞ്ഞ് വിജയകുമാറിനെ ആലുവ താലൂക്ക് ആസ്​പത്രിയിലെത്തിച്ചു. ഇവിടെ നിന്ന് പിന്നീട് കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിലും എത്തിച്ചു.

ഞായറാഴ്ച മുഴുവന്‍ കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ വിജയകുമാറിന് ആസ്​പത്രിയില്‍ തുടരാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ തിരിച്ച് ആലുവ താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെയെത്തിയ ഉടനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് വിജയകുമാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പോലീസ് വിജയകുമാറിനെ ആസ്​പത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്യാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. ഡോക്ടര്‍മാര്‍ എത്തുമ്പോഴൊക്കെ വിജയകുമാര്‍ അവശനായി തളര്‍ന്നു വീഴുന്നുണ്ടായിരുന്നു. ഛര്‍ദ്ദിക്കുകയും ചെയ്തു. വിജയകുമാര്‍ എത്തിയ വിവരമറിഞ്ഞ് ചിത്രമെടുക്കാനും വിവരങ്ങള്‍ ശേഖരിക്കാനുമെത്തിയ മാധ്യമ പ്രവര്‍ത്തകരെ വിജയകുമാറും കൂടെയുണ്ടായിരുന്നവരും വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിജയകുമാര്‍ പോലീസിനോടും കയര്‍ത്തു.

രണ്ട് മണിക്കൂറോളം ആസ്​പത്രിയില്‍ നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചശേഷം വിദഗ്ദ്ധ ചികിത്സയ്ക്ക് എന്ന പേരില്‍ വിജയകുമാറിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. താലൂക്ക് ആസ്​പത്രിയില്‍ കാര്‍ഡിയോളജിസ്റ്റ് ഇല്ലെന്ന കാരണം പറഞ്ഞായിരുന്നു അത്. ആംബുലന്‍സില്‍ രാത്രി 8 മണിയോടെ വിജയകുമാറിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

 Mathrubhumi - നടന്‍ വിജയകുമാര്‍ ആസ്‌പത്രിയില്‍ 'നാടകീയ രംഗങ്ങള്‍' സൃഷ്ടിച്ചു

No comments: