Tuesday, May 18, 2010

അക്ഷയതൃതീയ: ഇന്ത്യയില്‍ വിറ്റത് 48 ടണ്‍ സ്വര്‍ണം


അക്ഷയതൃതീയ: ഇന്ത്യയില്‍ വിറ്റത് 48 ടണ്‍ സ്വര്‍ണം
Posted on: 18 May 2010




കൊച്ചി: വിലക്കയറ്റത്തിനിടയില്‍ വില്പന മോശമാവുമെന്ന് കരുതിയിരുന്നെങ്കിലും അക്ഷയതൃതീയ ദിനത്തില്‍ രാജ്യത്ത് ഏതാണ്ട് 47-48 ടണ്‍ സ്വര്‍ണം വില്പനയായതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തി. വിവിധ നഗരങ്ങളില്‍ നിന്ന് അന്തിമ കണക്കുകള്‍ സമാഹരിച്ചുവരുന്നതേയുള്ളൂവെന്ന് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ. ശിവറാം ചെന്നൈയില്‍ നിന്നറിയിച്ചു. കഴിഞ്ഞവര്‍ഷം 45 ടണ്‍ വില്പന നടത്തിയ സ്ഥാനത്ത് ഇത്തവണ അഞ്ചു ശതമാനത്തോളം വര്‍ധന രേഖപ്പെടുത്താനായി.

2009-ലെ അക്ഷയതൃതീയ ദിനത്തിലെ വിലയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇക്കുറി ഗ്രാമിന് 400 രൂപ മുതല്‍ 425 രൂപ വരെ വര്‍ധനയുണ്ട്. അതുകൊണ്ടുതന്നെ വില്പനമൂല്യത്തില്‍ ഏതാണ്ട് 20 ശതമാനം വര്‍ധനയുണ്ടെന്ന്ശിവറാം കൂട്ടിച്ചേര്‍ത്തു.
ചില നഗരങ്ങളില്‍ രാവിലെ ആറുമണിക്ക് തന്നെ ഉപഭോക്താക്കള്‍ എത്തിയിരുന്നു. ആദ്യ ബില്‍ 6.05ന് നല്‍കിയതായാണ് രേഖ. രാത്രി 11 മണിക്ക് ഷോറൂം പൂട്ടുമ്പോഴും പലേടങ്ങളിലും നല്ല തിരക്കായിരുന്നു. കട തുറക്കാന്‍ കാത്തുനിന്ന് സ്വര്‍ണം വാങ്ങിയവര്‍ സ്വര്‍ണത്തില്‍ അചഞ്ചലമായ വിശ്വാസമര്‍പ്പിക്കുകയാണ് ചെയ്തതെന്ന് ശിവറാം ചൂണ്ടിക്കാട്ടി. മഞ്ഞലോഹത്തിന് വില കൂടുമെന്ന അവരുടെ പ്രതീക്ഷ പിറ്റേദിവസം തന്നെ യാഥാര്‍ത്ഥ്യമാവുകയും ചെയ്തു - സ്വര്‍ണവില പുതിയ റെക്കോഡ് സൃഷ്ടിച്ചതിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ അക്ഷയതൃതീയയില്‍ വില്പന കുറയുമെന്നായിരുന്നു ശനിയാഴ്ച വരെ പൊതുവെയുള്ള വിശ്വാസം. എന്നാല്‍ ജനങ്ങളുടെ വിശ്വാസം ഇളക്കിമറിക്കാന്‍ സ്വര്‍ണ വിലവര്‍ധനയ്ക്കായില്ല.സ്വര്‍ണ വിലവര്‍ധനയെ പരാമര്‍ശിച്ച് വില ഇനിയും കുതിക്കുമെന്ന് ശിവറാം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം തങ്കം) 1235 ഡോളറാണെങ്കില്‍ അടുത്ത പ്രതിരോധം 1338 ഡോളറിലാണ്. 

സ്വര്‍ണ ഇടിഎഫ് വാങ്ങാനും വന്‍ തിരക്ക്


കൊച്ചി: സ്വര്‍ണത്തിലുള്ള എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടുകളുടെ (ഇടിഎഫ്) വ്യാപാരത്തിനായി ഞായറാഴ്ച അക്ഷയതൃതീയ ദിനത്തില്‍ സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചപ്പോള്‍ വന്‍ വില്പന. ഇടിഎഫ് വ്യാപാരത്തിനായി മാത്രം രാവിലെ 9 മണി മുതല്‍ വൈകീട്ട് 3.30 വരെ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുകയുണ്ടായി.സ്വര്‍ണ ഇടിഎഫ് അഥവാ കടലാസ് സ്വര്‍ണമെന്നറിയപ്പെടുന്ന ഈ പദ്ധതി യഥാര്‍ത്ഥത്തില്‍ സ്വര്‍ണത്തിലുള്ള മ്യൂച്വല്‍ ഫണ്ടാണ്. ഓഹരികളെപ്പോലെ ഇത് വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. സ്വര്‍ണ യൂണിറ്റുകള്‍ അക്കൗണ്ടില്‍ വരവുവെക്കുമെന്നു മാത്രം.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗെറ്റ്‌സ് പദ്ധതിക്കാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 







 Mathrubhumi Business അക്ഷയതൃതീയ: ഇന്ത്യയില്‍ വിറ്റത് 48 ടണ്‍ സ്വര്‍ണം

No comments: