Tuesday, May 11, 2010

സാങ്കേതിക വിദഗ്ധരെ അനാവശ്യമായി ഉള്‍പ്പെടുത്തരുത്: സുപ്രീംകോടതി


PRO
ഹൈക്കോടതിയുടെ അധികാരമുള്ള ട്രൈബ്യൂണലുകളില്‍ അനാവശ്യമായി സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് കെ ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സാങ്കേതിക വിദഗ്ദരെ ഉള്‍പ്പെടുത്തുന്നത്‌ ട്രൈബ്യൂണലിന്‍റെ ജുഡീഷ്യല്‍ സ്വഭാവം നഷ്ടമാക്കുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച്‌ നിരീക്ഷിച്ചു. ജഡ്ജിമാരെയും പരിചയ സമ്പന്നരായ അഭിഭാഷകരെയും മാത്രമേ ട്രൈബ്യൂണല്‍ രൂപീകരണത്തിന്‌ പരിഗണിക്കാവൂയെന്നും.

നിലവില്‍ പത്തുവര്‍ഷമെങ്കിലും മുഴുവന്‍സമയ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്‌ പരിചയ സമ്പന്നര്‍. ട്രൈബ്യൂണലുകള്‍ക്ക്‌ ഹൈക്കോടതിയുടെ അധികാരമാണുള്ളത്‌. സാങ്കേതിക പരിജ്ഞാനവും ഉപദേശവും ആവശ്യമുള്ളപ്പോള്‍ മാത്രമേ വിദഗ്ദരെ ഉള്‍പ്പെടുത്താവൂ.

ഏത്‌ ട്രൈബ്യൂണല്‍ രൂപീകരിക്കുമ്പോഴും ആവശ്യമായ സഹായ സംവിധാനങ്ങള്‍ ഒരുക്കേണ്ടത്‌ കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ ചുമതലയാണ്‌. മറ്റു മന്ത്രായങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി

No need of technical experts: SC | സാങ്കേതിക വിദഗ്ധരെ അനാവശ്യമായി ഉള്‍പ്പെടുത്തരുത്: സുപ്രീംകോടതി

No comments: