Tuesday, May 18, 2010

ആരാധകനായാല്‍ ഇങ്ങനെ വേണം


ഏക് ദോ തീന്‍... അല്ല നാല്‍പ്പത്തിമൂന്നായി പ്രായം. എങ്കിലും ബോളിവുഡിന്‍റെ താരറാണി ആരെ ന്നു ചോദിച്ചാല്‍ മാധുരി ദീക്ഷിതിന്‍റെ പേര് പറയുന്നവര്‍ ഇന്നും ഏറെ. കഴിഞ്ഞ പതിനഞ്ചിന് നാല്‍പ്പത്തിമൂന്നാം പിറന്നാള്‍ ആഘോഷി ച്ചു മാധുരി. എല്ലാ വര്‍ഷവും തന്‍റെ ആരാധനാ മൂര്‍ത്തിയുടെ ജന്മദിനം മറക്കാതെ ഉത്സവമാക്കുന്ന ഒരാളുണ്ട്, ജംഷഡ്പൂരില്‍. മാധുരിയുടെ കടുത്ത ആരാധകനായ പപ്പു സര്‍ദാര്‍. തന്‍റെ ഇഷ്ടതാരത്തിന്‍റെ ചിത്രത്തിനു മുന്നില്‍ ആരതിയുഴിഞ്ഞ്, കേക്ക് മുറിച്ച്, അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം മധുരം വിളമ്പിയാണ് പപ്പു ജന്മദിനം ആഘോഷിക്കുന്നത്. ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ദില്‍ തോ പാഗല്‍ ഹെ, യാരാനാ, ദേവ് ദാസ്, ഫൂല്‍ തുടങ്ങി മാധുരി ചിത്രങ്ങളുടെ പേരെഴുതിയ വസ്ത്രം ധരിച്ചാണ് പപ്പു ആഘോഷത്തിനെത്തിയത്. 1996 മുതല്‍ ഇതുവരെ ഒരു വര്‍ഷം പോലും മുടങ്ങാതെ പിറന്നാള്‍ കൊണ്ടാടുന്നു. തന്നെ ഇത്രയധികം ആരാധിക്കുന്ന പപ്പുവിന് എല്ലാ വര്‍ഷവും എന്തെങ്കിലും സമ്മാനങ്ങള്‍ അയച്ചുകൊടുക്കാന്‍ മാധുരിയും മറക്കാറില്ല.
എല്ലാവരും ഈശ്വരനെ ആരാധിക്കുന്നു, അതുപോലെ പപ്പു അദ്ദേഹത്തിന്‍റെ ഈശ്വ രനെ ആരാധിക്കുന്നു. അതില്‍ ആര്‍ക്കും തെറ്റു പറയാനാവില്ലെന്നാണ് പപ്പുവിന്‍റെ അയല്‍ക്കാരി പറയുന്നത്. ഇതിനിടെ ഒരു ഇന്‍റര്‍നാഷണല്‍ റിസര്‍ച്ചിന്‍റെ ഭാഗമാവാനും പപ്പുവിനു കഴിഞ്ഞു. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായ ശാലിനി കക്കാര്‍ തന്‍റെ പ്രൊജക്റ്റിനു തെരഞ്ഞെടുത്ത വിഷയം, ഡിവോഷണല്‍ ഫാന്‍ഡം ആന്‍ഡ് ഐക്കണിക് സ്റ്റേച്ചര്‍ ഗിവണ്‍ റ്റു ഫിലിംസ്റ്റാര്‍സ്, സ്പോര്‍ട്സ് പേഴ്സണ്‍സ് ആന്‍ഡ് പൊളിറ്റിഷന്‍സ് ഇന്‍ ഇന്ത്യ. റിസര്‍ച്ചിന് പപ്പുവിനേക്കാള്‍ മികച്ച ഒരു ആരാധകനെ ശാലിനിക്ക് എവിടെക്കിട്ടാന്‍. കഴിഞ്ഞ ഒരു ദശകത്തിലേറെയായി പപ്പു തന്‍റെ ആരാധാനാപാത്രത്തോടു കാണിക്കുന്ന ആത്മാര്‍ഥത എഴുതാന്‍ തീസീസിലെ ഒരു അധ്യാ യം തന്നെ മാറ്റിവച്ചു ശാലിനി.
കേള്‍ക്കുന്നവര്‍ക്ക് കുറച്ചു അരോചകം തോന്നാമെങ്കി ലും പ്രശസ്തി ആഗ്രഹിച്ചല്ല പപ്പു ഇതൊന്നും ചെയ്തത്. മാധുരിയോടുള്ള ആരാധനയ് ക്ക് ഒരു രൂപം നല്‍കി. ഒപ്പം താരത്തെപ്പോലെ കുട്ടികളെ വാര്‍ത്തെടുക്കാന്‍ ഡാന്‍സ് സ്കൂളും തുടങ്ങി. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീ വ സാന്നിധ്യം. വെറുതെ ഒരു ആരാധകന്‍ എന്ന പേരില്‍ ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കാത്ത പപ്പു ഒരുപാട് ആരാധകര്‍ക്ക് മാതൃകയാണെന്നു തീര്‍ച്ച. എല്ലാവര്‍ഷവും കൃത്യമായി മാധുരിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതുകൊണ്ട് പ്രായം മറച്ചുവയ്ക്കാന്‍ താര ത്തിനും കഴിയില്ല. പ്രായം തുറന്നു പറയുന്ന കാര്യത്തില്‍ മടിയുള്ള നടിമാര്‍ ഇത്തരം ആരാധകരെ സൂക്ഷിക്കുന്നത് നന്ന്. 

No comments: