Wednesday, May 12, 2010

ജപ്പാനില്‍ ടൊയോട്ട പ്രിയുസ് ഒന്നാം സ്ഥാനത്ത്

ജപ്പാനിലെ കാര്‍ വില്‍പ്പനയില്‍ ടൊയോട്ടയുടെ പൈറസ് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തെ മികച്ച മുന്നേറ്റമാണ് ജപ്പാന്‍ വിപണിയില്‍ ടൊയോട്ട ഒന്നാം സ്ഥാനത്തെത്തിയത്. ജപ്പാന്‍ ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷനാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പുതിയ കണക്കുകള്‍ പ്രകാരം ടോയോട്ട മോട്ടോര്‍സ് കഴിഞ്ഞ മാസം ജപ്പാനില്‍ 26,482 വാതക-വൈദ്യതി വാഹനങ്ങള്‍ വില്‍പ്പന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 1997ല്‍ പുറത്തിറങ്ങിയ പ്രിയുസിന്റെ മൂന്നാം പതിപ്പാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന മോഡലുകളില്‍ ഒന്നാണ് പ്രിയുസ്.

ടൊയോട്ടയുടെ കണക്കുകള്‍ പ്രകാരം ഇതുവരെ ലോകവിപണിയില്‍ ഏകദേശം 1.74 ദശലക്ഷം പ്രിയുസ് മോഡല്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. എന്നാല്‍, ആഗോളവ്യാപകമായി 437,000 കാറുകള്‍ പിന്‍വലിക്കാനാണു ടൊയോട്ട തീരുമാനിച്ചിട്ടുണ്ട്. പ്രിയുസ് ഉള്‍പ്പെടെ എട്ടുമോഡലുകളില്‍പ്പെട്ട കാറുകളാണ് പിന്‍വലിക്കുന്നത്.

അമേരിക്കയിലെയും യൂറോപ്പിലെയും അവരുടെ ജനപ്രിയ മോഡല്‍ കാറായ പ്രിയുസ് തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. ബ്രേക്ക് സംവിധാനത്തിലുണ്ടായിരിക്കുന്ന തകരാറാണ് കമ്പനിയെ ഇതിനു പ്രേരിപ്പിച്ചത്. പരിസ്ഥിതിക്കിണങ്ങുന്ന ഏറ്റവും മികച്ച കാര്‍ എന്ന് കുറഞ്ഞ സമയം കൊണ്ടു പേരെടുത്ത പ്രിയുസ് ഇപ്പോള്‍ കമ്പനിയുടെ സല്‍പ്പേര് കളഞ്ഞുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്

Toyota Prius tops Japan's April auto sales | ജപ്പാനില്‍ ടൊയോട്ട പ്രിയുസ് ഒന്നാം സ്ഥാനത്ത്

No comments: