Tuesday, May 11, 2010

കസബിനെ ഈ വര്‍ഷം തൂക്കിലേറ്റും: പിള്ള

മുംബൈ ഭീകരാക്രമണക്കേസില്‍ പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ച പാ‍ക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബിനെ ഈ വര്‍ഷം തന്നെ തൂക്കിലേറ്റുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള. എന്നാല്‍ വധശിക്ഷയ്ക്കെതിരെ കസബ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ മാത്രമേ ഈ വര്‍ഷം വധ ശിക്ഷ നടപ്പാക്കാനാവൂവെന്നും ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജി കെ പിള്ള പറഞ്ഞു.

കസബിന്‍റെ വധശിക്ഷ നടപ്പാക്കാന്‍ വര്‍ഷങ്ങളെടുക്കില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജി കെ പിള്ള. നിയമപ്രകാരം പ്രത്യേക കോടതി വിധിയ്ക്കെതിരെ കസബിന് ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം. കസബിനെതിരായ തെളിവുകളെല്ലാം ഹൈക്കോടതി വീണ്ടും പരിശോധിച്ച ശേഷം വധശിക്ഷ ശരിവയ്ക്കുകയോ ശിക്ഷയുടെ കാഠിന്യം കുറയ്ക്കുകയോ ചെയ്യും.


Kasab to be hanged this year if no appeal is filed: Pillai | കസബിനെ ഈ വര്‍ഷം തൂക്കിലേറ്റും: പിള്ള

No comments: