Tuesday, May 18, 2010

മാതാപിതാക്കള്‍ അറിയാന്‍

ധന്യ മേനോന്‍
സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍
കുട്ടികള്‍ ഇന്‍റര്‍നെറ്റ് കുരുക്കില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. ഇന്‍റര്‍നെറ്റിന്‍റെ വിശാലലോകം കുട്ടികള്‍ക്കു മുന്നില്‍ തുറന്നിടുന്ന രക്ഷിതാക്കളുടെ ലിബറല്‍ ആറ്റിറ്റ്യൂഡാണ് പ്രശ്നം. ഫില്‍റ്ററിങ്ങും ബ്ലോക്കിങ് പ്രോഗ്രാമും ഇന്‍റര്‍നെറ്റ് സേഫ്റ്റി പ്ലാനില്‍ ഉള്‍പ്പെടുത്തുക. സേഫ്റ്റി മെത്തേഡുകള്‍ ഉണ്ട്. എന്നാലും മാതാപിതാക്കളുടെ കരുതലാണ് ഏറ്റവും മികച്ച സേഫ്റ്റി. ഇന്‍റര്‍നെറ്റ് സംബന്ധമായ പ്രശ്നങ്ങളില്‍ അകപ്പെട്ട മറ്റു കുട്ടികളുടെ മാതാപിതാക്കളുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുക. അവരുടെ അനുഭവങ്ങള്‍ അറിയുക. കുട്ടികളോട് ഇക്കാര്യങ്ങള്‍ എങ്ങനെ പറഞ്ഞു മനസിലാക്കാം എന്നതിനെക്കുറിച്ചും തീരുമാനങ്ങളെടുക്കുക. എന്തെങ്കിലും സംഭവിച്ചിട്ടു പറയുന്നതിനേക്കാള്‍ നേരത്തേതന്നെ കാര്യങ്ങളുടെ ഗൗരവം കുട്ടികളെ ബോധ്യപ്പെടുത്തണം.
കുട്ടികള്‍ ഇന്‍റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഗ്രാഫിക് ഫയലുകളുടെ എക്സ്റ്റന്‍ഷന്‍ ശ്രദ്ധിക്കുക. ഷുഴ, .ഴശള, .യാു, .ശേള, .ുരഃ തുടങ്ങിയ ഫോര്‍മാറ്റുകള്‍ പ്രത്യേകം സൂക്ഷിക്കു ക. ഇത്തരം ഫയലുകളില്‍ മോശമായ കണ്ടന്‍റുകള്‍ അടങ്ങിയിരിക്കാന്‍ സാധ്യത ഏറെയാണ്. തെറ്റാണെന്നു തോന്നുന്ന സൈറ്റുകള്‍ റേറ്റ് ചെയ്ത് ഫില്‍റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ പ്രോഗ്രാമുകള്‍ ഉണ്ട്. മോശം കണ്ടന്‍റുകളുള്ള സൈറ്റുകളെ ബ്ലോക്ക് ചെയ്യാം. മറ്റു ചിലത് സൈറ്റുകളില്‍ പേരും അഡ്രസും ഉള്‍പ്പെടെയുള്ള വിവ രങ്ങള്‍ നല്‍കുന്നതില്‍ നിന്നും വിലക്കുന്നു. മൂന്നാമത്തെ തരം പ്രോഗ്രാമുകള്‍ ഇ മെയ്ല്‍ വായിക്കാനോ അയയ്ക്കാനോ അനുവദിക്കില്ല, ചാറ്റ് റൂം ഫെസിലിറ്റിയും കട്ട് ചെയ്യുന്നു.

http://www.metrovaartha.com/2010/05/15021338/cyber-crime20100515.html

2 comments:

കാഴ്ചകൾ said...

കുട്ടികള്‍ എന്ത് ചെയ്യുന്നു എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കാത്തതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. കമ്പ്യുട്ടര്‍ കുട്ടികളുടെ മുറിയില്‍ വെക്കാതെ മറ്റുള്ളവര്‍ക്കുകൂടി കാണാവുന്ന തരത്തില്‍ വെക്കുക.

ppmd said...

ഇപ്പോഴത്തെ കുട്ടികള്‍ക്ക് ബുദ്ധി കൂടുതലാണ്. അമിതമായാല്‍ അമൃതും വിഷം എന്നു പറഞ്ഞപോലെ. നിയന്ത്രണത്തിനൊക്കെ ഒരു പരിധിയുണ്ട് എന്നു കൂടി ഓര്‍ക്കണം. ടെക്നോളജിക്ക് ഗുണത്തിനൊപ്പം ദോഷവുമുണ്ട്. എല്ലാം ഒരു മൊബൈല്‍ ഫോണില്‍ ഒതുക്കാന്‍ നാം ശ്രമിക്കുമ്പോള്‍ നിയന്ത്രണം എത്രത്തോളം?