Wednesday, May 12, 2010

എന്‍റെ ജാതി ‘ഇന്ത്യന്‍’: ബിഗ് ബി


PRO
ജനസംഖ്യാ കണക്കെടുപ്പിന്‍റെ ഭാഗമായി തന്നോട് ആരെങ്കിലും ജാതി ചോദിക്കുകയാണെങ്കില്‍ ‘ഇന്ത്യന്‍’ എന്നായിരിക്കും മറുപടിയെന്ന് ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചന്‍. ജനസംഖ്യാ കണക്കെടുപ്പില്‍ ജാതി കൂടി ഉള്‍പ്പെടുത്തിയതിനെതിരെ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബിഗ് ബിയുടെ പ്രതികരണം.

‘രാഷ്ട്രീയക്കാര്‍ ഈ പ്രശ്നത്തില്‍ നിന്ന് അകന്നു നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. സര്‍ക്കാരിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് അവരെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ നിലവിലെ സമ്പ്രദായം എന്ത് തന്നെയാ‍യായാലും എന്നോട് ആരെങ്കിലും ജാതി ചോദിക്കുകയാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഇന്ത്യന്‍ എന്ന് എനിക്ക് മറുപടി പറയാന്‍ കഴിയും’- ബിഗ് ബി തന്‍റെ ബ്ലോഗിലൂടെ വ്യക്തമാക്കി.

കവിയും എഴുത്തുകാരനുമായിരുന്ന തന്‍റെ പിതാവ് ഹരിവംശ് റായ് ബച്ചന്‍ ഒരിക്കലും ജാതി സമ്പ്രദായത്തില്‍ വിശ്വസിച്ചിരുന്നില്ലെന്നും ബച്ചന്‍ പറഞ്ഞു. ‘അച്ഛന്‍ വിവാഹം കഴിച്ചത് ഒരു സിഖ് വനിതയെ( തേജി ബച്ചന്‍)യാണ്. ഞാം വിവാഹം കഴിച്ചത് ബംഗാളിയായ ജയാ ഭാദുരിയെയാണ്. എന്‍റെ സഹോദരന്‍ വിവാ‍ഹം കഴിച്ചത് ഒരു സിന്ധ് വനിതയെയാണ്. മകള്‍ ശ്വേത ഒരു പഞ്ചാബി പുരുഷനെ വിവാഹം കഴിച്ചപ്പോള്‍ മകന്‍ അഭിഷേക് മംഗലാപുരം സ്വദേശിനിയായ ഐശ്വര്യയെയാണ് വിവാഹം കഴിച്ചത്. എന്‍റെ കുടുംബത്തിലെ ഭാവി തലമുറയും ഈ പാരമ്പര്യം തന്നെയായിരിക്കും പിന്തുടരുക.

My caste is Indian, declares Amitabh Bachchan | എന്‍റെ ജാതി ‘ഇന്ത്യന്‍’: ബിഗ് ബി

No comments: