Friday, May 7, 2010

നെറ്റിലൂടെ ഐപിഎല്‍ നേടിയത് കോടികള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം സീസണില്‍ ഓണ്‍ലൈനില്‍ നിന്ന് ലഭിച്ച വരുമാനം ഞെട്ടിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളില്‍ ഒന്നായ ഐ പി എല്‍ സൈബര്‍ ലോകത്ത് വന്‍ മുന്നേറ്റമാണ് നടത്തിയത്. ഐ പി എല്‍ വീഡിയോ, ഫോട്ടോ, മറ്റു ഉള്ളടക്കങ്ങള്‍ തേടി ലക്ഷങ്ങളാണ് നെറ്റിനെ സമീപിച്ചത്.

ഐ പി എല്‍ ഓണ്‍ലൈന്‍ പ്രക്ഷേപണത്തിനായി ജനപ്രിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബില്‍ പ്രത്യേകം ചാനല്‍ തന്നെ തുടങ്ങിയതിലൂടെ വന്‍ വരുമാനമാണ് ലഭിച്ചത്. ഐ പി എല്‍ മൂന്നാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം കാണാനായി യൂട്യൂബിലെത്തിയത് നാലു ദശലക്ഷം പേരാണ്. യൂട്യൂബില്‍ അഞ്ചുമിനുറ്റ് വൈകിയാണ് ഐ പി എല്‍ മത്സരങ്ങള്‍ പ്രക്ഷേപണം ചെയ്തിരുന്നത്.

ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബില്‍ കഴിഞ്ഞ ഐ പി എല്‍ സീസണില്‍ പത്ത് ദശലക്ഷം ക്രിക്കറ്റ് സ്ട്രീമുകളാണ് അപ്‌ലോഡ് ചെയ്യപ്പെട്ടത്. ഇരുന്നൂറ് രാജ്യങ്ങളില്‍ നിന്നുള്ള 55 ദശലക്ഷം പ്രേക്ഷകര്‍ ഐ പി എല്‍ ചാനല്‍ സേവനം ഉപയോഗപ്പെടുത്തി. ഐ പി എല്‍ പ്രക്ഷേപണത്തിലൂടെ കൂടുതല്‍ പരസ്യവരുമാനം ലഭിച്ചതായി യൂട്യൂബ് അധികൃതര്‍ അറിയിച്ചു

IPL on YouTube exceeds expectations | നെറ്റിലൂടെ ഐപിഎല്‍ നേടിയത് കോടികള്‍

No comments: