Monday, May 3, 2010

മുത്തശ്ശിക്കും പേരക്കുട്ടിക്കും അവിഹിതബന്ധം!


PRO
PRO
കലികാലമാണ്‌ നടക്കുന്നതെന്ന് വിശ്വസിക്കുന്നവര്‍ക്ക്‌ അവരുടെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ഉതകുന്ന ഒരു വാര്‍ത്തയിതാ. ഇംഗ്ലണ്ടിലെ ഇന്ത്യാനയില്‍ നിന്നുള്ള മുത്തശ്ശിയും പേരക്കുട്ടിയുമാണ്‌ കമിതാക്കള്‍. പേള്‍ കാര്‍ട്ടന്‍ എന്ന 72-കാരിയാണ്‌ കഥയിലെ നായിക. നായകനാവട്ടെ 29-കാരനായ ഫില്‍ ബെയ്‌ലിയും. സണ്‍ മാസിക റിപ്പോര്‍ട്ട്‌ ചെയ്‌തതനുസരിച്ച്‌ പേരക്കുട്ടിക്കും മുത്തശ്ശിക്കും ഒരു ഉണ്ണി പിറക്കാന്‍ പോകുകയാണ്‌. പോരേ പൂരം!

മുത്തശ്ശിക്ക്‌ ഗര്‍ഭം ധരിക്കാന്‍ പറ്റില്ല എന്നതിനാല്‍ ഒരു ഗര്‍ഭപാത്രം വാടകയ്‌ക്ക്‌ എടുത്തിരിക്കുകയാണ്‌ ഇരുവരും. ഇരുവരുടെയും മോഹം സഫലമാക്കാന്‍ ഗര്‍ഭപാത്രം വിട്ടുകൊടുത്തിരിക്കുന്ന വാടകയമ്മ ഇതിനായി ഈടാക്കുന്നത്‌ വന്‍ തുകയാണെന്നും മാസിക റിപ്പോര്‍ട്ട്‌ ചെയ്യുന്നു. തന്റെ പെന്‍ഷന്‍ തുകയായ 54,000 ഡോളര്‍ (ഏകദേശം 27 ലക്ഷം രൂപ) പിറക്കാന്‍ പോകുന്ന ഉണ്ണിക്കായി ചെലവാക്കിയിരിക്കുകയാണ്‌ മുത്തശ്ശി.

"ആളുകള്‍ എന്ത്‌ പറയുമെന്നത്‌ എനിക്ക്‌ പ്രശ്നമേയല്ല. ഞാനും ഫില്ലും കമിതാക്കളാണ്‌. അടുത്തുതന്നെ ഞാന്‍ എന്റെ കുട്ടിയെ ഈ കൈകളില്‍ താലോലിക്കും. അഭിമാനിയായ പിതാവായി ഫില്ലും എന്റെ കൂടെയുണ്ടാകും" - മുത്തശ്ശി പ്രഖ്യാപിക്കുന്നു.

പേള്‍ മുത്തശ്ശിയുടെ മകളുടെ മകനാണ്‌ ഫില്‍. മകളെ വളര്‍ത്താന്‍ പൈസ ഇല്ലാത്തതിനാല്‍ 18 വയസില്‍ ദത്ത്‌ കൊടുക്കുകയായിരുന്നു. മകള്‍ മരിച്ചപ്പോഴാണ്‌ മുത്തശ്ശിയും പേരക്കുട്ടിയും ഒരുമിക്കുന്നത്‌.

"ഫിലിനെ കണ്ട മാത്രയില്‍ എനിക്ക്‌ പ്രണയം തോന്നി. ആദ്യ നോട്ടത്തില്‍ തന്നെ പ്രണയം. അപ്പോഴേ ഞാന്‍ തീര്‍ച്ചയാക്കിയിരുന്നു ഞങ്ങളുടെ ബന്ധം മുത്തശ്ശിയും പേരക്കുട്ടിയും തമ്മിലുള്ള ഒന്നാകില്ലെന്ന്. ഏറെക്കാലമായി ലൈംഗികമരവിപ്പ്‌ അനുഭവപ്പെട്ടിരുന്ന എനിക്ക്‌ ഫില്ലിനെ കണ്ടപ്പോള്‍ ലൈംഗികവാഞ്ചയുണ്ടായി എന്ന് തുറന്ന് പറയുന്നതില്‍ എനിക്കൊരു മടിയുമില്ല" - പേള്‍ കൂട്ടിച്ചേര്‍ക്കുന്നു.

"ഞാനവനെ കിടപ്പറയിലേക്ക്‌ ക്ഷണിച്ചു. കിടക്കയില്‍ അവന്‍ എന്റെ അരുകില്‍ ഇരുന്നപ്പോള്‍ ഞാവനനെ ആദ്യമായി ചുംബിച്ചു. അവന്‍ വിസമ്മതിക്കുമെന്നാണ്‌ കരുതിയത്‌. എന്നാല്‍ അവനും എന്നെ തിരിച്ച്‌ ചുംബിച്ചു" - സണ്‍ മാസികയോട്‌ പേള്‍ പറഞ്ഞു.

മുത്തശ്ശി പറഞ്ഞതിനെ ഫില്ലും അനുകൂലിക്കുന്നു, "എനിക്ക്‌ അവളെ ദേഹമാസകലം ഉമ്മ വയ്‌ക്കണമെന്ന് തോന്നി. വികാരം അത്ര ശക്തമായിരുന്നു. എനിക്ക്‌ പണ്ടേ മുതിര്‍ന്ന സ്‌ത്രീകളീയാണ്‌ താല്‍പര്യം, പേള്‍ അതിസുന്ദരിയായ ഒരു സ്‌ത്രീയാണ്‌. എനിക്ക്‌ പേളിനെ ഭയങ്കര ഇഷ്‌ടവുമാണ്‌. ഞങ്ങള്‍ പുറത്ത്‌ പോകുമ്പോഴൊക്കെ ആളുകള്‍ ഞങ്ങളെ കളിയാക്കാറുണ്ട്‌. ഞാനതൊന്നും കാര്യമാക്കുന്നില്ല. ഞങ്ങളുടെ കുട്ടിയെ കാണാന്‍ കാത്തിരിക്കുകയാണ്‌ ഞാന്‍!"

Granny, 72, having a baby - with her grandson! | മുത്തശ്ശിക്കും പേരക്കുട്ടിക്കും അവിഹിതബന്ധം!

No comments: