Tuesday, May 18, 2010

നായ‌ക്കും വയാഗ്ര

Back

Tuesday, May 18, 2010 | 09:59:38 AM IST
വയാഗ്ര കഴിച്ച്‌ ജീവിക്കുന്ന ഒരു നായ.അങ്ങനെ ഒരു നായയോ എന്ന്‌ ചോദിക്കാന്‍ വരട്ടേ. ന്യൂയോര്‍ക്കിലെ ലോങ്ങ്‌ഐലന്‍ഡിലെ ആറ്‌ വയസുകാരനായ ഇന്‍ഗ്രിഡ്‌ ഹൃദയസംബന്ധമായ അസുഖം മൂലം അവശനായപ്പോഴാണ്‌ വയാഗ്ര ഉപയോഗിച്ച്‌ ജീവിതം നിലനിര്‍ത്താന്‍ തുടങ്ങിയത്‌.ഹന്റിംഗ്‌ടണിലെ ലിറ്റില്‍ ഷെല്‍ട്ടര്‍ ആനിമല്‍ റെസ്‌ക്യു ആന്‍ഡ്‌ അഡോപ്‌ഷന്‍ സെന്റര്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി നായയുടെ ജീവന്‍ നിലനിര്‍ത്താനായി വയാഗ്ര സംഭാവന ചെയ്യാന്‍ ആളുകളോട്‌ ആവശ്യപ്പെട്ട്‌ കൊണ്ടിരിക്കുകയാണ്‌. ഹേര്‍ട്ട്‌വേം ഡിസീസ്‌ പിടിപെട്ട പിറ്റ്‌ബുള്‍ ഇനത്തില്‍ പെട്ട ഇന്‍ഗ്രിഡിന്‌ മൃഗഡോക്ടറാണ്‌ ഇൈ മരുന്ന്‌ നിര്‍ദേശിച്ചത്‌.ഇപ്പോള്‍ വയാഗ്ര ഇല്ലെങ്കില്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ തകരാറിലായി ഇന്‍ഗ്രിഡിന്‌ ജീവന്‍ നഷ്ടമാകുന്ന അവസ്ഥയാണുള്ളത്‌.എന്തായാലും ഷെല്‍ട്ടറിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ നിരവധി പേരാണ്‌ വയാഗ്രഗുളികകള്‍ സംഭാവനയായി നല്‍കുന്നത്‌. ചിലര്‍ പേര്‌ വയ്‌ക്കാത്ത കത്തില്‍ പൊതിഞ്ഞ്‌ ഒരു ഗുളികയും മറ്റും അയക്കാറുണ്ട്‌.ഒരിക്കല്‍ ഒരു സ്‌ത്രീ തന്റെ ഭര്‍ത്താവ്‌ വാങ്ങിവച്ചിരുന്ന നൂറോളം ഗുളികകള്‍ എത്തിച്ചുകൊടുത്തു.ഭര്‍ത്താവിന്‌ വിവാഹേതരബന്ധമുണ്ടെന്ന സംശയം മൂലമായിരുന്നു ഇത്‌. എന്തായാലും സുമനസുകളുടെ സഹായം കൊണ്ട്‌ വയാഗ്ര മൂലമാണ്‌ ഇന്‍ഗ്രിഡ്‌ ജീവിതം പിടിച്ച്‌ നിറുത്തുന്നത്‌. സാധാരണ പിറ്റ്‌ബുള്‍ നായകളെ എല്ലാവര്‍ക്കും ഭയമാണ്‌. എന്നാല്‍ ഇന്‍ഗ്രിഡ്‌ വളരെ ശാന്തനും സ്‌നേഹമുള്ളവനും ആണെന്ന്‌ ഷെല്‍ട്ടര്‍ അധികൃതര്‍ പറയുന്നു  
http://www.scoopeye.com/showNews.php?news_id=4702

No comments: