Monday, May 10, 2010

പുതിയ മിസ്തുബിഷി കാര്‍ ഇന്ത്യയിലേക്ക്


മിസ്തുബിഷി മോട്ടോര്‍സിന്റെ പുതിയ കാറുകള്‍ ഇന്ത്യയിലേക്ക്. ഹിന്ദുസ്ഥാന്‍ മോട്ടോര്‍സുമൊത്ത് ചേര്‍ന്നാണ് മിസ്തുബിഷിയുടെ പുതിയ കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുക. ലോകത്ത് ഏറ്റവും കുടുതല്‍ കാറുകള്‍ വില്‍പ്പന നടക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ വന്‍ പ്രതീക്ഷകളുമായാണ് മിസ്തുബിഷിയെത്തുന്നത്.

പുതിയ മോഡല്‍ കാറുകളോട് എന്നും പ്രിയം കാണിച്ചിട്ടുള്ള ഇന്ത്യന്‍ ഉപയോക്താക്കളെ ലക്‍ഷ്യമിട്ട് മികച്ച സാങ്കേതിക സേവനങ്ങളുള്ള കാറുമായാണ് മിസ്തുബിഷി ഇന്ത്യയിലെത്തുന്നത്. മിസ്തുബിഷി പജെറോയുടെ പുതിയ പതിപ്പാണ് രാജ്യത്തെ വിപണിയിലെത്തിക്കുന്നത്.

നേരത്തെ മിസ്തുബിഷിയുടെ ഔട്ട്‌‌ലാന്‍ഡര്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. ഈ മോഡല്‍ കാറിന് ഏകദേശം 19.95 ലക്ഷം രൂപയാണ് വില. മിസ്തുബിഷിയുടെ മറ്റൊരു മോഡല്‍ വാഹനം ബി എസ് നാല് വിപണിയില്‍ നിരവധി സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടുക്കൊണ്ടിരിക്കുകയാണ്.

മിസ്തുബിഷിയുടെ ബി എസ് നാല് കാര്‍ രാജ്യത്ത് പതിനായിരം യൂണിറ്റുകള്‍ വിറ്റിട്ടുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേവലം 2200 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാനായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഔട്ട്ലാന്‍ഡറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിയിട്ടുണ്ട്. പജെറോയുടെ പുതിയ പതിപ്പ് ഉടന്‍ തന്നെ വിപണിയിലെത്തിക്കുമെന്നും ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് മേധാവി വിജയ് കുമാര്‍ അറിയിച്ചു. ഹിന്ദുസ്ഥാന്‍ മോട്ടോര്‍സുമായി ചേര്‍ന്ന് മിസ്തുബിഷി നിലവില്‍ ലാന്‍സറും സീഡിയയും വില്‍പ്പന നടത്തുന്നുണ്ട്

New Mitsubishi Cars Coming to India | പുതിയ മിസ്തുബിഷി കാര്‍ ഇന്ത്യയിലേക്ക്

No comments: