Tuesday, May 18, 2010

പ്രഭുദേവയും പാര്‍വതി ഓമനക്കുട്ടനും തമ്മില്‍?


Parvathi Omanakkuttan
PRO
PRO
നടനും ഡാന്‍സറും സംവിധായകനും വിവാദതാരവുമായ പ്രഭുദേവയ്ക്കും മിസ് വേള്‍ഡ് മത്സരത്തില്‍ തലനാരിഴയ്ക്ക് തോറ്റുപോയ മലയാളി സുന്ദരി പാര്‍വതി ഓമനക്കുട്ടനും തമ്മിലെന്ത് എന്നല്ലേ? തെന്നിന്ത്യന്‍ ഗ്ലാമര്‍ സുന്ദരി നയന്‍‌താരയെ പ്രണയിക്കുന്ന പ്രഭുദേവയ്ക്ക് അകംഴിഞ്ഞ ‘സപ്പോര്‍ട്ട്’ നല്‍‌കുകയാണ് നമ്മുടെ പാര്‍വതിക്കുട്ടി. നയന്‍‌താരയെ പ്രഭുദേവ പ്രണയിക്കുന്നത് ഭാര്യ റം‌ലത്തിന് രസിക്കുന്നില്ലെങ്കില്‍ വിവാഹബന്ധം ഉപേക്ഷിച്ചുകൂടേ എന്നാണ് മലയാളി സുന്ദരി ചോദിക്കുന്നത്!

എല്ലാം മിസ് താരങ്ങളെയും പോലെ, പാര്‍വതി ഓമനക്കുട്ടനും മുഴുവന്‍ സമയ സിനിമാ പ്രവേശനത്തിനൊരുങ്ങുകയാണ്. ‘ഉമാമഹേശ്വരം’ എന്ന സിനിമയിലൂടെയാണ് പാര്‍വതി തമിഴില്‍ എത്തുന്നത്. നിതിന്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പൂജ ചെന്നൈയിലുള്ള എ‌വി‌എം സ്റ്റുഡിയോയില്‍ നടന്നപ്പോഴാണ് ‘പ്രഭു-നയന്‍’ പ്രണയത്തെ പറ്റി മാധ്യമപ്രവര്‍ത്തകരോട് പാര്‍വതി തുറന്നടിച്ചത്.

“നയന്‍‌താരയെയും പ്രഭുദേവയെയും എനിക്ക് നേരിട്ട് പരിചയമില്ല. ഇരുവരെയും പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. ഇരുവര്‍ക്കും ഇടയിലുള്ള പ്രണയത്തെ പറ്റി മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുമുണ്ട്. പ്രണയത്തിന് കണ്ണില്ല എന്നാണ് പഴമൊഴി. കല്യാണം കഴിഞ്ഞയാളാണോ കല്യാണം കഴിക്കാത്തയാളാണോ എന്നൊന്നും നോക്കിയല്ല പ്രണയരോഗം പിടിപെടുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ പ്രണയത്തെ തള്ളിപ്പറയാന്‍ എനിക്കാകില്ല.”

Parvathi Omanakkuttan supports 'Nayan - Prabhudeva' love! | പ്രഭുദേവയും പാര്‍വതി ഓമനക്കുട്ടനും തമ്മില്‍?

No comments: