Monday, May 31, 2010

ലൈംഗിക വിശ്വാസങ്ങള്‍- സത്യവും മിഥ്യയും

പരസ്പരാകര്‍ഷണവും ദാമ്പത്യബന്ധത്തിന്റെ അടിത്തറയാണ്. ലോകമെമ്പാടും ഈ വിഷയം പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നതുമാണ്. ലൈംഗികതയെ കുറിച്ചുള്ള ചില മിഥ്യാ ധാരണകളും ലോകമെങ്ങും പ്രചരിച്ചിട്ടുണ്ട്. ലോസ് ഏഞ്ചത്സ് ബോസ്റ്റണ്‍ മെഡിക്കല്‍ ഗ്രൂപ്പിലെ യൂറോളജിസ്റ്റ് ഡോ.ബാരി ബഫ്മാന്‍ ഈ മിഥ്യാധാരണകള്‍ അവലോകനം ചെയ്തത് ഒരു വാര്‍ത്താ മാധ്യമം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.

സ്ഖലനം നടക്കുന്നതിനു മുമ്പ് ലൈംഗികാവയവം പിന്‍‌വലിച്ചാല്‍ ഗര്‍ഭാധാരണം നടക്കുകയില്ല എന്നതാണ് ഇത്തരത്തില്‍ പ്രചുര പ്രചാരം നേടിയ ഒരു മിഥ്യാ ധാരണ. എന്നാല്‍, സ്ഖലനത്തിനു മുമ്പുണ്ടാവുന സ്രവങ്ങളിലും ബീജം കണ്ടേക്കാമെന്നതിനാല്‍ ഈ വിശ്വാസത്തിന് യാതൊരു അടിസ്ഥാനവുമില്ല എന്ന് ബഫ്മാന്‍ ചൂണ്ടിക്കാട്ടുന്നു.

ശീഘ്രസ്ഖലനം ലൈംഗിക പക്വതയില്ലാത്ത യുവാക്കളില്‍ മാത്രമേ ഉണ്ടാകൂ എന്നതാണ് മറ്റൊരു പ്രബലമായ തെറ്റിദ്ധാരണ. പ്രായവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മുപ്പത് ശതമാനത്തോളം ആളുകള്‍ ഈ ലൈംഗിക പ്രശ്നം അനുഭവിക്കുന്നവരാണെന്നതാണ് സത്യം. ഉദ്ധാരണ പ്രശ്നങ്ങള്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, നാഡീ പ്രശ്നങ്ങള്‍, ക്ഷീണം, ഉത്കണ്ഠ തുടങ്ങിയവയെല്ലാം ശീഘ്ര സ്ഖലനത്തിനു കാരണമാവാമെന്നതാണ് യാഥാര്‍ത്ഥ്യം.

ഓറല്‍ സെക്സ് വളരെ സുരക്ഷിതമാണെന്ന ധാരണയാണ് മറ്റൊന്ന്. ഇത് ലൈംഗികതായി കണക്കാക്കാന്‍ സാധിക്കില്ല എങ്കിലും ലൈംഗിക രോഗങ്ങള്‍ പകരാന്‍ ഇതൊരു നല്ല മാര്‍ഗ്ഗം തന്നെയാണ്. ഇവിടെ, വായിലെയും തൊണ്ടയിലെയും മുറിവുകള്‍ രോഗാണുക്കളെ ശരീരത്തിലെത്തിക്കും.

അതേപോലെ, ലൈംഗികാവയവങ്ങളുടെ വലുപ്പം ബന്ധപ്പെടുന്നതിലും സംതൃപ്തി നല്‍കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു എന്നൊരു ധാരണയും പലരും വച്ചു പുലര്‍ത്തുന്നുണ്ട്. എന്നാല്‍, താല്‍പ്പര്യം മാത്രമാണ് ലൈംഗിക സംതൃപ്തിയിലേക്ക് കൊണ്ടെത്തിക്കുന്നത് എന്ന് അനുഭവം തെളിയിക്കും. വയാഗ്ര പോലെയുള്ള മരുന്നുകള്‍ കഴിക്കുന്നത് ഉദ്ധാരണ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നവരുമുണ്ട്. ഇത്തരം മരുന്നുകള്‍ കഴിക്കുന്നതിലൂടെ താല്‍ക്കാലികമായി പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിയുമെങ്കിലും പാര്‍ശ്വഫലങ്ങള്‍ ധാരാളമുണ്ടാക്കുന്ന ഇത്തരം മരുന്നുകള്‍ സ്ഥിരമായ ആവേശം തരണമെന്നില്ല.

എല്ലാപ്രായത്തിലും ലൈംഗികത ആവശ്യമില്ല എന്ന വിശ്വാസവും അബദ്ധമാണെന്ന് ബഫ്മാന്‍ പറയുന്നു. അതായത്, പ്രായമേറുന്തോറും ലിബിഡോ നഷ്ടമാവണമെന്നില്ല. ഹോര്‍മോണ്‍ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം, ചികിതകളുടെ പാര്‍ശ്വഫലങ്ങള്‍ തുടങ്ങി മറ്റനേകം കാരണങ്ങള്‍ കൊണ്ട് ലിബിഡോ നഷ്ടമായേക്കാം. എന്നാല്‍, പ്രായം അതിനൊരു ശരിയായ കാരണമല്ല.

ലൈംഗികതയുടെ കാര്യത്തില്‍ സ്ത്രീയെക്കാള്‍ ഒരു പടി മുന്നിലാണ് പുരുഷന്‍ എന്ന ധാരണയും വച്ചുപുലര്‍ത്താറുണ്ട്. എന്നാല്‍, സ്ത്രീകളെപ്പോലെ തന്നെ പുരുഷനും ലിബിഡോയുടെ കാര്യത്തില്‍ ദൈനംദിന വ്യതിയാനങ്ങള്‍ക്ക് ഇരയാണ്. ശാരീരിക സ്ഥിതി, ആശയവിനിമയം, സമ്മര്‍ദ്ദം ഇവയെല്ലാം ഈ ഏറ്റക്കുറച്ചിലിനു കാരണമാവാം.

പിന്നെ, ലൈംഗിക ബന്ധം സ്വാഭാവികമായി നടന്നുപോകും എന്ന ധാരണയും തെറ്റാണ്. ലൈംഗിക ബന്ധം നടത്തുമ്പോള്‍ പങ്കാളികള്‍ തമ്മില്‍ വ്യക്തമായ ധാരണ ആവശ്യമാണ്. ആശയവിനിമയത്തിലൂടെ മാത്രമേ വിജയകരമായ പുതിയ തലങ്ങള്‍ പരീക്ഷിക്കാന്‍ സാധിക്കൂ

Sexual beliefs- myths and truth | ലൈംഗിക വിശ്വാസങ്ങള്‍- സത്യവും മിഥ്യയും

1 comment:

Nileenam said...

പുതിയ അറിവുകള്‍ക്ക് നന്ദി