Friday, May 21, 2010

സെക്സുണ്ട്, പ്രണയമുണ്ട്: ഒരു ഫേസ്ബുക്ക് സിനിമ!PRO
PRO
എന്ത് വിഷയവും സിനിമയാക്കുന്ന ഹോളിവുഡില്‍ എല്ലാം കൊണ്ടും വ്യത്യസ്തമായ ചിത്രം കൂടി തിയേറ്ററുകളിലെത്തുകയാണ്. ഈ ചിത്രത്തില്‍ സെക്സുണ്ട്, പ്രേമമുണ്ട്, സംഘട്ടനമുണ്ട്... സിനിമാ ആസ്വാദകരെ തൃപ്തിപ്പെടുത്താന്‍ വേണ്ട എല്ലാം തന്നെ ഈ സിനിമയിലുണ്ട്. ചിത്രം മറ്റൊന്നുമല്ല, ജനപ്രിയ സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റ്, ഫേസ്ബുക്കിന്റെ സ്ഥാപകനും സി ഇ ഒയുമായ മാര്‍ക് സൂക്കര്‍ബര്‍ഗിന്റെ ജീവിത കഥയാണ്.

2010 ഒക്‍ടോബറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ഫേസ്ബുക്ക് സ്ഥാപകനെ ക്രൂരനായ ലൈംഗിക മനോരോഗിയായാണ് അവതരിപ്പിച്ചിരിപ്പിക്കുന്നത്. ‘ദി സോഷ്യല്‍ നെറ്റ്വര്‍ക്ക്’ എന്ന സിനിമ കൊളംബിയ പിക്ചേഴ്സാണ് റിലീസ് ചെയ്യുന്നത്. ആരന്‍ സോര്‍കിന്‍-പെന്‍ഡും ഡേവിഡ് ഫിഞ്ചറും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ബെന്‍ മെസ്‌റിച്ചിന്റെ 'ദ ആക്‌സിഡന്റല്‍ ബില്യനയഴ്‌സ്' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ക്കിടയില്‍ ഫേസ്ബുക്ക് നിരവധി പ്രതിസന്ധികള്‍ നേരിടുന്ന അവസരത്തിലാണ് സ്ഥാപക നേതാവിന്റെ പിന്നാമ്പുറ ജീവിതകഥകള്‍ വിളിച്ചുപറയുന്ന സിനിമയും പുറത്തുവന്നിരിക്കുന്നത്.

2004 ഫിബ്രവരി നാലിന് മസാച്ച്യൂസെറ്റ്‌സിലെ കേംബ്രിഡ്ജിലാണ് ഫെയ്‌സ്ബുക്കിന്റെ പിറവി. ഹാര്‍വാഡ് വിദ്യാര്‍ഥിയായിരുന്ന മാര്‍ക് സൂക്കര്‍ബര്‍ഗിന് തന്റെ കാമുകി എറികയെ നഷ്ടപ്പെട്ടു. പിന്നീട്, തന്റെ പ്രേമനൈരാശ്യം മറക്കാന്‍ നടത്തിയ ഒരു കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റം ലോകമെമ്പാടും കോടിക്കണക്കിനാളുകളുടെ മനസിലേക്കുള്ള കടന്നുകയറ്റമായി പരിണമിച്ചതിന്റെ വിജയകഥയാണ് ഫെയ്‌സ്ബുക്കിന്റേത്.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ബാറില്‍നിന്ന് കാമുകി ഇറങ്ങിപ്പോവുന്ന സംഭവത്തോടെയാണ് ‘ദി സോഷ്യല്‍ നെറ്റ്വര്‍ക്ക്’ സിനിമ തുടങ്ങുന്നത്. ദേഷ്യത്തിന്റെ കാര്യത്തില്‍ എന്നും മുന്നിലായിരുന്ന സകര്‍ബര്‍ഗ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് പടിയിറങ്ങി സിലിക്കണ്‍ വാലിയിലേക്ക് യാത്രയാകുന്നു. പിന്നീട്, ജീവിതത്തിലെ ദുഃഖങ്ങളും ദുരന്തങ്ങളും മറക്കാനായി ജനപ്രിയ വെബ്സൈറ്റായ നാപ്‌സ്റ്ററിന്റെ സ്ഥാപകന്‍ സീന്‍ പാര്‍ക്കറുമായി ചേര്‍ന്ന് സകര്‍ബര്‍ഗ് ഫേസ്ബുക്ക് സ്ഥാപിക്കുന്നതിലൂടെ ചിത്രം മുന്നോട്ടുപോകുകയാണ്. ചിത്രത്തിലെ ഓരോ നിമിഷയും രസകരവും ആസ്വാദകരവുമാണെന്ന് സംവിധായകര്‍ പറഞ്ഞു.

സഹപാഠികളായ കാമറോണ്‍, ടൈലര്‍ വിന്‍ക്ലിവസ് സഹോദരന്മാരുടെ സഹായവും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പുതിയ സ്ഥാപനം ഉയരങ്ങളില്‍ എത്തിയതോടെ സൂക്കര്‍ബര്‍ഗ് തന്റെ ഉറ്റ സുഹൃത്തുക്കളെ കൈവെടിയുന്നു. ഇവിടെയെല്ലാം ഫേസ്ബുക്ക് സ്റ്റാര്‍ ക്രൂരനായും നെഗറ്റീവ് കഥാപാത്രമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

PRO
PRO


ഇതിനിടെ നടന്ന നിയമ പോരാട്ടങ്ങളും സിനിമയിലുണ്ട്. സൂക്കര്‍ബര്‍ഗിന് കാമറോണ്‍ സഹോദരന്മാര്‍ക്ക് 6.5 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നു. പിന്നീടങ്ങോട്ട് സൂക്കര്‍ബര്‍ഗിന്റെ വഴിവിട്ട ജീവിതത്തിന്റെ കഥയാണ് പറയുന്നത്. ഫേസ്ബുക്ക് പണം കായ്ക്കുന്ന മരമായതോടെ സൂക്കര്‍ബര്‍ഗ് ആകെ മാറുന്നു.

പെണ്ണും സുഖഭോഗങ്ങളും നിറഞ്ഞ സൂക്കര്‍ബര്‍ഗിന്റെ ജീവിതത്തോടെ സിനിമ മുന്നോട്ടു പോകുന്നു. ഹോളിവുഡ് നടന്‍ ജെസി ഈസന്‍ബര്‍ഗാണ് സൂക്കര്‍ബര്‍ഗിനെ അവതരിപ്പിക്കുന്നത്. എന്തായാലും, ഫേസ്ബുക്ക് സിനിമ ഹോളിവുഡ് ബോക്സോഫീസില്‍ വന്‍ ഹിറ്റ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്

Facebook Controversy Great Free Publicity for Film | സെക്സുണ്ട്, പ്രണയമുണ്ട്: ഒരു ഫേസ്ബുക്ക് സിനിമ!

No comments: