Friday, May 14, 2010

ധോണി പുറത്തേക്ക്?



PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയെ പുറത്താക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. വെസ്റ്റിന്‍ഡീസില്‍ നടന്ന ട്വന്റി-20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ ധോണിയെ പുറത്താക്കാന്‍ നീക്കം നടക്കുന്നതായാണ് ബി സി സി ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ധോണിയുടെ സ്ഥാനത്ത് വീരേന്ദര്‍ സേവാഗിനെയോ, ഗൌതം ഗംഭീറിനെയോ നായകനാക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഇതോടെ നായകസ്ഥാനത്ത് മഹേന്ദ്രസിംഗ് ധോണിയുടെ മധുവിധു ഇവിടെ തീരുകയാണ്. ധോണിയുടെ നായകനായുള്ള പ്രകടനങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് ബി സി സി ഐ വക്താവ് അറിയിച്ചു. ആദ്യ ട്വന്റി-20 ലോകകപ്പില്‍ നിന്ന് സീനിയര്‍ താരങ്ങള്‍ വിട്ടു നിന്നപ്പോഴാണ് ധോണിയെ നായകനായി നിയമിച്ചത്. ലോകകപ്പ് നേടി ധോണി ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളായി. പിന്നീട്, ഏകദിനത്തിലും, ടെസ്റ്റിലും ഇന്ത്യയെ ഒന്നാം റാങ്കിലേക്ക് നയിച്ചു. വിജയങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തുടര്‍ക്കഥയായി.

ധോണിയെ ട്വന്റി-20, ഏകദിന ടീമുകളുടെ നായകസ്ഥാനത്തുനിന്ന് നീക്കാണ് ബി സി സി ഐ ആലോചിക്കുന്നത്. അതേസമയം, ലോകകപ്പ് അടുത്തിരിക്കെ മറ്റൊരു നായകനെ പരീക്ഷിക്കണമോ എന്നത് സംബന്ധിച്ചും ബി സി സി ഐയില്‍ ആശയകുഴപ്പം നിലനില്‍ക്കുകയാണ്. ട്വന്റി-20 ലോകകപ്പില്‍ നായകനെന്ന നിലയില്‍ ധോണി എടുത്ത തീരുമാനങ്ങള്‍ പലതും പിഴച്ചു എന്നാണ് ബി സി സി ഐയുടെ വിലയിരുത്തല്‍. ടോസ് തീരുമാനത്തിലും, ബാറ്റിംഗ് ഓര്‍ഡര്‍ നിര്‍ണ്ണയിക്കുന്നതിലും ധോണി പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തുന്നത്

Last chance for captain Dhoni? | ധോണി പുറത്തേക്ക്?
Dhoni to lose No 1 ranking after skipping Zimbabwe series | ധോനിക്ക്‌ സ്ഥാനം നഷ്ടമായേക്കും

No comments: